ആരോഗ്യ സംരക്ഷണത്തിനായി വരുന്നുബാലസഭ ഒരുങ്ങുന്നു
തൊടുപുഴ: ആരോഗ്യ സംരക്ഷണത്തിനായി വിദ്യാര്‍ഥികളുടെ പ്രാദേശിക കൂട്ടായ്മയായ 'ആരോഗ്യ ബാലസഭ' ഒരുങ്ങുന്നു. ഇടവെട്ടി പഞ്ചായത്തിലെ ഒന്ന്, 12 വാര്‍ഡുകളില്‍ നടപ്പാക്കിയ അയല്‍പ്പക്ക വീട്ടുമുറ്റ കൂട്ടായ്മയായ ആരോഗ്യ സഭയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുള്ളത്. ആരോഗ്യ വകുപ്പ്, പഞ്ചായത്ത് വാര്‍ഡ്തല ആരോഗ്യ ശുചിത്വ കമ്മിറ്റി, വാര്‍ഡ്‌സഭ എനിവയുടെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
സാമൂഹിക ഇടപെടല്‍, ആരോഗ്യ വിഷയത്തിലുള്ള അറിവ്, വീട്, പരിസരം, ജീവിത നിപുണത എന്നീ വിഷയങ്ങളില്‍ വിദ്യാര്‍ഥികളുടെ മനോഭാവം മികച്ചതാക്കുക എന്നതാണ് പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. രണ്ടാം ഘട്ടമായി കൗമാര ആരോഗ്യം, ജീവിതശൈലീ രോഗ നിയന്ത്രണം, ലഹരി വസ്തുക്കളുടെ വര്‍ജനം, ഭക്ഷ്യസുരക്ഷ, കിടപ്പ് രോഗികളുടെയും വൃദ്ധ ജനങ്ങളുടെയും സംരക്ഷണം എന്നീ മേഖലകളില്‍ ഇടപെടുന്നതിന് കുട്ടികളെ പ്രാപ്തരാക്കുകയും ചെയ്യാനുള്ള വേദിയാക്കി ആരോഗ്യ ബാലസഭയെ ഉപയോഗപ്പെടുത്തും.
ഈ വിഷയങ്ങളെ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികളില്‍ ഉണ്ടാകുന്ന മാറ്റം തുടര്‍ച്ചയായ മോണിട്ടറിങ്ങിന് വിധേയമാക്കും. ഓരോ ഘടകത്തിനും എ+, ബി+, സി+, ഡി+ എന്നിങ്ങനെ ഗ്രേഡിങ് നല്‍കും. മാതൃകയാകുന്ന വിദ്യാര്‍ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും സ്‌കൂളിനും സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നല്‍കും.
തൊണ്ടിക്കുഴ ഗവണ്‍മന്റ് യുപി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ 11 ന് ആരോഗ്യ ബാലസഭയുടെ ആദ്യയോഗം രാവിലെ പത്തിനും ആരോഗ്യ സഭയുടെ ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗം പകല്‍ രണ്ടിന് പഞ്ചായത്ത് സാംസ്‌കാരിക നിലയത്തിലും ചേരുമെന്ന് വാര്‍ഡ് മെമ്പര്‍മാരായ ടി എം മുജീബും സീന നവാസും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."