പാട്ടത്തിനെടുത്ത ക്ഷേത്രം എസ്റ്റേറ്റിലെ റബ്ബര്‍ മുറിച്ചു നീക്കുന്നു
പാലക്കാട് : മലമ്പുഴ അകമലവാരത്തെ കല്ലേകുളങ്ങര ഏമൂര്‍ ഭഗവതി ക്ഷേത്രം പാട്ടത്തിനു നല്‍കിയ എലാക് എസ്റ്റേറ്റിലെ കോടികള്‍ വിലമതിക്കുന്ന ടാപ്പിങ് കഴിഞ്ഞ റബ്ബര്‍ മരങ്ങള്‍ മുറിച്ചു നീക്കുന്നു. ദേവസ്വം ബോര്‍ഡും, പാട്ടത്തിന് എടുത്ത സ്വകാര്യ വ്യക്തിയും തമ്മിലുള്ള കേസ് ഹൈകോടതിയില്‍ നിലനില്‍ക്കെയാണ് പാലക്കാട് ആര്‍.ഡി.ഒ നല്‍കിയ ഒരു ഉത്തരവിന്റെ മറവില്‍ 7000 ത്തോളം മരങ്ങള്‍ മുറിക്കാന്‍ നീക്കം ആരംഭിച്ചിട്ടുള്ളത്. ഇപ്പോള്‍ അഞ്ചു ലോഡ് മരങ്ങള്‍ മുറിച്ചു കടത്തി കഴിഞ്ഞു. വിവരമറിഞ്ഞു ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തല്‍കാലം മരം മുറി തടഞ്ഞെങ്കിലും പ്രാദേശിക ജനങ്ങളുടെ പ്രതിഷേധം വകവെക്കാതെ വീണ്ടും മരങ്ങള്‍ മുറിക്കാന്‍ നീക്കം നടത്തിയത്.
കഴിഞ്ഞ മാസം പാലക്കാട് ആര്‍.ഡി.ഒ ആണ് മരങ്ങള്‍ മുറിക്കാന്‍ ഉത്തരവിട്ടത്. ഇതിനെതിരേ കല്ലേകുളങ്ങര ഏമൂര്‍ ഭഗവതി ക്ഷേത്രം മാനേജര്‍ ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. കോടതി തീരുമാനം ഉണ്ടാവുന്നതിനു മുന്‍പ് തന്നെ മരം മുറി തുടങ്ങി. മലമ്പുഴ ഡാമിന്റെ വൃഷ്ടി പ്രദേശത്തെ പ്രധാന ജലസ്രോതസായ മൈലാടി പുഴയും, കൊമ്പുതൂക്കി പുഴയിലും ഒഴുക്ക് ഉണ്ടാവുന്നത് അകമലവാരത്തെ ഈ എസ്റ്റേറ്റിലെ മരങ്ങള്‍ ഉള്ളതിനാലാണ്. ഇവിടത്തെ മരങ്ങള്‍ മുഴുവന്‍ വെട്ടി നീക്കുന്നതൊടെ ഈ രണ്ടു പുഴകളും ഇല്ലാതാവും. മലബാര്‍ സിമന്റ്‌സിലെ ഖനിയുടെ പ്രവര്‍ത്തനം മൂലം കാടു മുഴുവന്‍ വെട്ടി മാറ്റപ്പെട്ടതോടെ മലമ്പുഴയുടെ മുഖ്യ ജലസ്രോതസായ ഒന്നാം പുഴ ഇല്ലാതായി. ഇപ്പോള്‍ കുറച്ചെങ്കിലും വെള്ളം ഉള്ളത് മൈലാടിപുഴയിലാണ്.
1967ലാണ് കോട്ടയം സ്വദേശിക്ക് 30 വര്‍ഷത്തിന് 700 ഏക്കറോളം വരുന്ന എലാക് എസ്‌റ്റേറ്റ് പാട്ടത്തിനു നല്‍കിയത്. കൃഷി ചെയ്യാന്‍ മാത്രമായിരുന്നു കരാര്‍. എന്നാലിപ്പോള്‍ ഇവിടെ ടൂറിസവും മറ്റും നടത്തി വരുന്നുണ്ട്. 1997ല്‍ പാട്ടക്കാലാവധി കഴിഞ്ഞെങ്കിലും ഒഴിയാന്‍ തയ്യാറായില്ല. തുടര്‍ന്ന് പാലക്കാട് സബ്‌കോടതിയിലും, ജില്ലാ കോടതിയിലും ദേവസ്വത്തിന് അനുകൂലമായ വിധിയുണ്ടായി ജില്ലാകോടതിയില്‍ പാട്ടക്കാരന്‍ നല്‍കിയ കേസില്‍ ചമയങ്ങള്‍ക്കും മറ്റുമായി എട്ടര കോടി ദേവസ്വം നല്‍കാന്‍ കോടതി വിധിച്ചു.
ഈ വിധിയെ ചോദ്യം ചെയ്ത് ദേവസ്വം ബോര്‍ഡ് ഹൈകോടതിയില്‍ ഹര്‍ജിയും നല്‍കിയിട്ടുണ്ട്. ഇതൊന്നും നോക്കാതെയാണ് ആര്‍. ഡി.ഒ കോടതിയില്‍ നിന്നും മരങ്ങള്‍ മുറിക്കാന്‍ സ്വകാര്യ വ്യക്തി ഉത്തരവ് നേടിയെടുത്തത്. ഇതിനു പിന്നില്‍ ഭരണകഷിയുമായി ബന്ധപ്പെട്ട ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ കളിയുമുണ്ടെന്നു പ്രദേശ വാസികള്‍ ആരോപിക്കുന്നുണ്ട്.
റബ്ബര്‍ വെട്ടുന്നതുള്‍പ്പെടെ 75,000 മരങ്ങളും, കോടികള്‍ വിലമതിക്കുന്ന മറ്റു മരങ്ങളും ഇവിടെയുണ്ട്. ഇപ്പോള്‍ മുറിക്കാന്‍ ഉത്തരവ് നല്‍കിയിട്ടുള്ള 7000 മരങ്ങള്‍ക്കു മാത്രം അഞ്ച് കോടിയോളം വിലവരും. കോടതി വിധിവരും മുന്‍പ് കഴിയുന്നത്ര മരങ്ങള്‍ മുറിച്ച് പണമുണ്ടാക്കാനും അതിനു ശേഷം ദേവസ്വം ബോര്‍ഡില്‍ നിന്നും നഷ്ടപരിഹാരം വാങ്ങി ഒഴിഞ്ഞു പോവാനുമാണ് നീക്കം നടത്തുന്നത്.
എസ്റ്റേറ്റിലെ മുന്നൂറോളം ഏക്കര്‍ സ്ഥലം കരാറിന് വിരുദ്ധമായി കൈതച്ചക്ക കൃഷിക്കായി മറു പാട്ടത്തിനു നല്‍കിയിട്ടുണ്ട്. ഇവിടെ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതിനെതിരേ നാട്ടുകാര്‍ പ്രക്ഷോഭം നടത്തിയിരുന്നു. പഴയൊരു നിയമത്തിന്റെ പേരിലാണ് നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാകോടതി വിധിയുണ്ടായിട്ടുള്ളതെന്നും എന്നാല്‍ സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും ഒഴിഞ്ഞു പോവാന്‍ നഷ്ടപരിഹാരം നല്‍കേണ്ടതുണ്ടോ എന്ന് നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തി വരികയാണെന്നും മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ.കെ. വാസു സുപ്രഭാതത്തോട് പറഞ്ഞു.
പാട്ടക്കാലാവധി കഴിഞ്ഞു ഇരുപത് വര്‍ഷമായി എസ്റ്റേറ്റ് ഇപ്പോഴും പാട്ടക്കാരന്‍ കൈവശം വച്ചു അനുഭവിച്ചു വരികയാണ്. ഇരുപത് വര്‍ഷം ബോര്‍ഡിന് ഒഴിഞ്ഞു തരാതെ കൈവശംവച്ചു ആദായം എടുത്തതിനു മാത്രം പത്തു കോടിയിലധികം വരുമാനം സ്വകാര്യ വ്യക്തി ഉണ്ടാക്കിയതായും ഇനി നഷ്ടപരിഹാരം എന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ
International
• 2 months agoഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
qatar
• 2 months agoകോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
National
• 2 months agoവള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍
Kerala
• 2 months agoസഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്
Saudi-arabia
• 2 months agoകറന്റ് അഫയേഴ്സ്-01-10-2024
PSC/UPSC
• 2 months agoകേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം
Kerala
• 2 months agoവാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി
uae
• 2 months agoഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം
Kerala
• 2 months agoഅനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി
uae
• 2 months agoയുഎഇ; വേട്ടക്കെണി ഒരുക്കിയവർക്കെതിരെ നടപടി
uae
• 2 months agoമാമി തിരോധാനക്കേസില്‍ സിബിഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി
Kerala
• 2 months ago'ഒരു ജില്ലയെയോ മതവിഭാഗത്തെയോ വിമര്‍ശിച്ചിട്ടില്ല'; പറഞ്ഞത് കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ കണക്കെന്ന് മുഖ്യമന്ത്രി
Kerala
• 2 months agoസിദ്ദീഖ് കൊച്ചിയില്‍; അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി
Kerala
• 2 months ago'മലപ്പുറം പരാമര്‍ശം പി.ആര്‍ ഏജന്‍സി എഴുതി നല്‍കിയത്; ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു പത്രം
Kerala
• 2 months agoകട്ടപ്പന അമ്മിണി കൊലക്കേസ്; പ്രതി മണിക്ക് ജീവപര്യന്തം ശിക്ഷ
Kerala
• 2 months agoഇന്ധനവില കുറഞ്ഞതോടെ അജ്മാനില്‍ ടാക്സി നിരക്കുകള്‍ കുറച്ചു
uae
• 2 months agoഇസ്റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം
International
• 2 months ago'ഇസ്റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം' ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ
ഇസ്റാഈലിന്റെ ആക്രമണങ്ങള്‍ സ്വയം പ്രതിരോധത്തിനെന്ന് ന്യായീകരണം