കൊല്ലം ജില്ലാപഞ്ചായത്ത് ബജറ്റ് 2018-19: കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍
കൊല്ലം: കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന ജില്ലാപഞ്ചായത്തിന്റെ ബജറ്റ് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ശിവശങ്കരപ്പിള്ള അവതരിപ്പിച്ചു. ജില്ലാപഞ്ചായത്തിന്റെ പദ്ധതി വിഹിതം 78,02,76,000 രൂപയാണ്. ജനറല്‍ പര്‍പ്പസ് ഗ്രാന്റായി 3,06,22,000, റോഡ് മെയിന്റനന്‍സ് ഗ്രാന്റായി 19,99,76,000, റോഡിതര മെയിന്റനനസ് ഗ്രാന്റായി 9,13,71,000 രൂപയും 2018ല്‍ ലഭിക്കും.
വിവിധ കേന്ദ്രാവിഷ്‌കൃത-സംസ്ഥാനാവിഷ്‌കൃത പദ്ധതികള്‍ക്കായും തനത് വരുമാനമിനത്തിലുമായി 80,66,95,500 രൂപയാണ് പ്രതീക്ഷിത വിഹിതം. ജില്ലയിലെ സമസ്ത മേഖലകളേയും ഒന്നായിക്കണ്ട് 194,67,50,027 രൂപ വരവും, 188,28,92,414 രൂപ ചെലവും 6,38,57,613രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി,സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി ജയപ്രകാശ്,ജൂലിയറ്റ് നെല്‍സണ്‍,ആഷാ ശശിധരന്‍, ഇ.എസ് രമാദേവി,ജില്ലാപഞ്ചായത്ത് സെക്രട്ടറി കെ പ്രസാദ് എന്നിവരും സംസാരിച്ചു. തുടര്‍ന്ന് ബജറ്റില്‍ ചര്‍ച്ച നടന്നു.
ശുചിത്വം,മാലിന്യനിര്‍മാര്‍ജനം
സ്ഥലം ലഭ്യമാക്കുന്ന ഗ്രാമപഞ്ചായത്തുകളില്‍ ശുചത്വമിഷനുമായി ചേര്‍ന്ന് ജില്ലാപഞ്ചായത്ത് നടപ്പാക്കുന്ന അത്യാധുനിക രീതിയിലുള്ള ഗ്യാസ് ക്രിമിറ്റോറിയം നിര്‍രിക്കുന്നതിന് 1 കോടി. പൊതുസ്ഥലങ്ങളില്‍ എയ്‌റോബിക് കമ്പോസ്റ്റ് യൂനിറ്റുകള്‍ സ്ഥാപിച്ച് ഖരമാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള പദ്ധതിക്ക് 2 കോടി. ടേക്ക് എ ബ്രേക്ക് മാതൃകയില്‍ പേ യൂസ് പൊതുടോയ്‌ലറ്റ് പദ്ധതിക്ക് 40 ലക്ഷം.
കുടിവെള്ളം
മുടങ്ങിക്കിടക്കുന്നതും, പ്രവര്‍ത്തനക്ഷമമല്ലാത്തതുമായ കുടിവെള്ള പദ്ധതികള്‍ ഏറ്റെടുത്ത് പുനരുജീവനം നടത്തുകയും ഒപ്പം പുതിയ കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്യുന്നതിന് പൊതുവിഭാഗത്തില്‍ 1.50 കോടി പ്രത്യേക ഘടകപദ്ധതിയില്‍പെടുത്തി 3 കോടിയും. സുജലം: കുളങ്ങള്‍, തോടുകള്‍, കായല്‍ ഭാഗങ്ങള്‍, നദികള്‍ എന്നിവ ശുചിയാക്കിയും നവീകരിച്ചും ജലലഭ്യത ഉറപ്പു വരുത്താന്‍ 50 ലക്ഷം.
ഹൈടെക് മികവിന്റെ കേന്ദ്രങ്ങള്‍
ജില്ലയിലെ 26 സ്‌കൂളുകളെ ഹൈടെക് മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് വിഹിതമായി വികസന ഫണ്ട് 2.6 കോടി രൂപയും മെയിന്റനന്‍സ് ഫണ്ട് 3.75 കോടിയടക്കം 6.35 കോടി രൂപ വകയിരുത്തി. ലൈബ്രറികളുടെ അടിസ്ഥാന സൗകര്യവികസനം ഗ്രന്ഥശാലകള്‍ക്ക് പുസ്തക റാക്ക്, എല്‍.ഇ.ഡി. പ്രൊജക്ടര്‍ തുടങ്ങിയ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതിനായി 13 ലക്ഷം. എസ്.എസ്.എല്‍.സി. വിജയശതമാനം ഉയര്‍ത്തുന്നതിനായുള്ള പഠനസഹായികള്‍ തയ്യാറാക്കി ലഭ്യമാക്കുന്ന ഉജ്ജ്വലം പദ്ധതിക്ക് 6 ലക്ഷം. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഹൈസ്‌ക്കൂളുകളിലും ഹയര്‍സെക്കന്ററി സ്‌കൂളുകളിലും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാനായി വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിക്കുന്നതിനായി 6 ലക്ഷം.
മൃഗ സംരക്ഷണം
ജില്ലയെ ഇറച്ചിക്കോഴി കൃഷിയില്‍ സ്വയം പര്യാപ്തമാക്കി ശുദ്ധമായ കോഴിയിറച്ചി വിപണിയിലെ ത്തിക്കുന്നതിനുള്ള സമഗ്ര പദ്ധതി. ഒരു പഞ്ചായത്തില്‍ 5 യൂനിറ്റുകള്‍, ജില്ലിയില്‍ മൊത്തം 100 യൂനിറ്റുകള്‍.
ഈ ഔട്ട്‌ലെറ്റുകളിലൂടെ ശുദ്ധമായ കോഴിയിറച്ചി വിതരണം ചെയ്യുന്നതിന് 25 ലക്ഷം. ക്ഷീരകര്‍ഷകര്‍ക്ക് പാലിന് സബ്‌സിഡി ജില്ലയിലെ ക്ഷീരസഹകരണ സംഘങ്ങളില്‍ പാലളക്കുന്ന കര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കുന്ന പദ്ധതിക്ക് 1 കോടി 20 ലക്ഷം.ക്ഷീരസംഘങ്ങള്‍ക്ക് റിവോള്‍വിങ് ഫണ്ട്- 25 ലക്ഷം. തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിനായി നടപ്പിലാക്കുന്ന സംയുക്ത പദ്ധതിക്ക് 50 ലക്ഷം.
ആരോഗ്യം
കൊല്ലം ജില്ലയിലെ വൃക്കരോഗികള്‍ക്ക് സൗജന്യമായോ സൗജന്യനിരക്കിലോ ഡയാലിസിസും തുടര്‍ചികിത്സയും നല്‍കുന്ന ബൃഹദ് പദ്ധതി. 10 ലക്ഷം ജില്ലാ പഞ്ചായത്ത് വിഹിതം ഉള്‍പ്പെടെ 58 ലക്ഷം അടങ്കല്‍ വകയിരുത്തി.
ജില്ലാ, ഗവ. വിക്‌ടോറിയ ആശുപത്രികളുടെ വികസനത്തിനും വിവിധ പദ്ധതികള്‍ക്കുമായി 4.50 കോടി വകയിരുത്തി. ജില്ലാ ആശുപത്രിയിലെ സി.ടി.സ്‌കാന്‍ യൂനിറ്റിലെ ജനറേറ്റര്‍, അനുബന്ധ സൗകര്യങ്ങള്‍ എന്നിവയ്ക്ക് 25 ലക്ഷം . ജില്ലാ ആശുപത്രി കെട്ടിടവും, അത്യാഹിത വിഭാഗ നവീകരണത്തിനും 40 ലക്ഷം.
സ്ത്രീ ശാക്തീകരണവും ക്ഷേമവും
വനിതാ സംരംഭകര്‍ക്കുള്ള കോമണ്‍ ഫെസിലിറ്റി സെന്ററുകള്‍ 3.10 കോടി. കുടുംബശ്രീ വിപണനകേന്ദ്രങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിന് 25 ലക്ഷം.
സാമൂഹിക ക്ഷേമം
ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ബ്രൈഡല്‍ മേക്ക്അപ്പ് പരിശീലനം: 5 ലക്ഷം. എച്ച്.ഐ.വി ബാധിതര്‍ക്കുള്ള പോഷകാഹാരപദ്ധതി- 20 ലക്ഷം. പ്രതീക്ഷാ ഭവനം- മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രതീക്ഷാ ഭവനം- 1 കോടി. ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണത്തിന്: 95 ലക്ഷം. അങ്കണവാടി പോഷകാഹാര പദ്ധതിക്ക്- 1 കോടി. പട്ടികവര്‍ഗത്തില്‍ പെട്ട അഗതികളായവര്‍ക്കുള്ള പോഷകാഹാര പദ്ധതിക്ക് 7.50 ലക്ഷം.
പരിസ്ഥിതി, മണ്ണ്
കണ്ടലഴക്: അഷ്ടമുടിക്കായലിന്റെ സംരക്ഷണത്തിനും മത്സ്യസമ്പത്തിന്റെ വര്‍ധനവിനുമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന നൂതന പദ്ധതിക്ക് 23 ലക്ഷം. ശാസ്താംകോട്ട ഹരിതതീരം പദ്ധതി: ശാസ്താംകോട്ട ശുദദ്ധജലതടാക തീരത്തെ മണ്ണൊലിപ്പ് തടയുന്നതിനും ഭൂഗര്‍ഭ ജലം വര്‍ധിപ്പിക്കുന്നതിനുമായി വനവല്‍ക്കരണം ഉള്‍പ്പെടെയുള്ള സമഗ്ര പദ്ധതി 25 ലക്ഷം.
കായികം
കുട്ടികളുടെ ഉല്ലാസത്തിനായി പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള നൂതന പദ്ധതി. സ്ഥല സൗകര്യമുള്ള ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് ജില്ലാപഞ്ചായത്ത് വിഹിതം ലഭ്യമാക്കുന്നു. 50 ലക്ഷം വകയിരുത്തി. സ്ഥലം ലഭ്യമാക്കുന്ന ഗ്രാമപഞ്ചായത്തുകളില്‍ ആധുനിക സജ്ജീകരണങ്ങളോടു കൂടിയ സ്റ്റേഡിയം സ്ഥാപിക്കും. 1 കോടി രൂപ വകയിരുത്തി. ഓപ്പണ്‍ ജിംനേഷ്യം തെരഞ്ഞെടുക്കപ്പെടുന്ന പഞ്ചായത്ത് ഗ്രൗണ്ടുകളില്‍ ഓപ്പണ്‍ ജിംനേഷ്യം സ്ഥാപിക്കുന്നതിന് 50 ലക്ഷം.
മറ്റ് വകയിരുത്തലുകള്‍
ജില്ലാപഞ്ചായത്ത് കൗണ്‍സില്‍ ഹാള്‍ നവീകരണത്തിന് 50 ലക്ഷം രൂപ വകയിരുത്തി. ജില്ലാപഞ്ചായത്ത് കോമ്പൗണ്ടില്‍ തൊഴില്‍ പരിശീലന യൂനിറ്റ് നില്‍ക്കുന്ന സ്ഥലത്ത് തൊഴില്‍ പരിശീലനത്തിനും അനുബന്ധ സൗകര്യങ്ങള്‍ക്കുമായി ബഹുനില കെട്ടിടം വിഭാവനം ചെയ്യുന്നു.
ഈ വര്‍ഷം ഇതിനായി 25 ലക്ഷം രൂപ വകയിരുത്തുന്നു. കമ്മാന്‍കുളം ചുറ്റി വണ്‍വേയായി വാഹന ഗതാഗത സൗകര്യമൊരുക്കുന്നതിനായി 35 ലക്ഷം രൂപയും പുതിയ ടോയ്‌ലറ്റ് കോംപ്ലക്‌സിനായി 7 ലക്ഷം രൂപയും വകയിരുത്തി.
ലൈഫ് മിഷന്‍ പി.എം.എ.വൈ പദ്ധതികള്‍ക്കായി 5.61 കോടി. ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനായി 50 ലക്ഷം. പട്ടിക-വര്‍ഗ വിഭാഗത്തില്‍ പെട്ട നിര്‍ദ്ധനര്‍ക്ക് 50 ലക്ഷം രൂപ ചെലവഴിച്ച് 10 വീടുകള്‍ അച്ചന്‍കോവിലില്‍ നിര്‍മ്മിക്കുന്ന പദ്ധതി ആരംഭിച്ചു കഴിഞ്ഞു. ഈ വര്‍ഷം 6 വീടുകള്‍ക്ക് 27 ലക്ഷം അനുവദിച്ചു. ജില്ലാ ഹോമിയോ ആശുപത്രിയിലെ വിവിധ പദ്ധതികള്‍ക്കായി 1.5 കോടി.
പട്ടികവര്‍ണ്മ മേഖലയുടെ വികസനത്തിനായി തനത് ഫണ്ടും വികസന ഫണ്ടും ഉള്‍പ്പെടുത്തി 72 ലക്ഷം രൂപയുടെ പദ്ധതികള്‍ ഈ വര്‍ഷം ഏറ്റെടുത്തിട്ടുണ്ട്. പട്ടികവര്‍ണ്മ സ്ത്രീകള്‍ക്ക് പ്രസവാനന്തര സുരക്ഷാ കിറ്റ് - 5 ലക്ഷം, സൗര റാന്തല്‍ - 5 ലക്ഷം, സാഫല്യം പാര്‍പ്പിട പദ്ധതി 27 ലക്ഷം, ലൈഫ് പാര്‍പ്പിട പദ്ധതി- 14.79 ലക്ഷം, പോഷകാഹാര വിതരണം- 7.5 ലക്ഷം, ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പോഷകാഹാരം - 7.5 ലക്ഷം, ആശ്രയ പ്രവര്‍ത്തനങ്ങള്‍ക്ക് 5 ലക്ഷം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. പട്ടികജാതി പട്ടിക-വര്‍ഗ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് പരീക്ഷകള്‍ക്കും, കേന്ദ്രീയ വിദ്യാലയം, നവോദയ വിദ്യാലയം, ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍, സൈനിക് സ്‌കൂള്‍ എന്നിവയിലേക്കുള്ള പ്രവേശന പരീക്ഷാ പരിശീലനം നല്‍കുന്നതിന് ഒരു ബൃഹദ് പദ്ധതിക്ക് 20 ലക്ഷം.
പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ട അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ ലഭിക്കുന്നത് വരെ പരിശീലനം നല്‍കുന്നതിനുള്ള പദ്ധതിക്ക് 10 ലക്ഷം. കശുമാവ് കൃഷിവ്യാപനം പൊതു ഇടങ്ങളിലും ഫാമുകളിലും കശുമാവ് കൃഷി വ്യാപിപ്പിക്കുന്നതിനായി 1.10 കോടി. നാരീ സൗഖ്യം: കശുവണ്ടി മേഖലയിലെ സ്ത്രീകള്‍ക്കുള്ള പ്രത്യേക ചികിത്സാ പദ്ധതിക്ക് 25 ലക്ഷം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."