HOME
DETAILS

ഓണ്‍ലൈനിലൂടെ തടി വില്‍പ്പന: വനംവകുപ്പിന് കിട്ടിയത് 170 കോടി

  
backup
June 03, 2016 | 6:47 AM

%e0%b4%93%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b2%e0%b5%88%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%82%e0%b4%9f%e0%b5%86-%e0%b4%a4%e0%b4%9f%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d

നിലമ്പൂര്‍: ഇടനിലക്കാരെ ഒഴിവാക്കിയപ്പോള്‍ വനം വകുപ്പിന് തടിലേലത്തിലൂടെ കിട്ടിയത് 170 കോടി രൂപ. പേരു കേട്ട നിലമ്പൂര്‍ തേക്കുള്‍പ്പെടെ തടികളുടെ വില്‍പ്പനയാണ് പ്രതിമാസ ലേലത്തില്‍ നിന്നും ഒഴിവാക്കി  കഴിഞ്ഞ വര്‍ഷം മുതല്‍ ഓണ്‍ലൈന്‍ മുഖേനയാക്കിയത്. ഇതോടെ ഡിപ്പോകളിലെ ഇടനിലക്കാര്‍ ഒഴിവാക്കപ്പെടുകയായിരുന്നു. പരീക്ഷണാര്‍ഥം ഓണ്‍ലൈനിലൂടെ നടന്ന വ്യാപാരത്തിലാണ് സര്‍ക്കാര്‍ തടികള്‍ക്ക്  റെക്കോര്‍ഡ് വില്‍പ്പന ലഭിച്ചത്. വീട്ടാവശ്യത്തിനുള്ള സര്‍ക്കാര്‍ തേക്ക് തടികളും സാധാരണക്കാര്‍ ഓണ്‍ലൈനിലൂടെ ലേലം ചെയ്തു വാങ്ങിച്ചു.


സംസ്ഥാനത്ത് പ്രധാനമായും ആറ് മേഖലാ തടി കേന്ദ്രങ്ങള്‍ വഴിയാണ് ഓണ്‍ലൈന്‍ വഴി ലേലം നടക്കുന്നത്. തിരുവനന്തപുരം, പുനലൂര്‍, കോട്ടയം, പെരുമ്പാവൂര്‍, പാലക്കാട്, കോഴിക്കോട് എന്നിവയാണ് മേഖലകള്‍. സംസ്ഥാനത്തെ ഏറ്റവും ഗുണനിലവാരമുള്ള നിലമ്പൂര്‍ തേക്കുകള്‍ വില്‍പ്പന നടത്തുന്ന അരുവാക്കോട് സെന്‍ട്രല്‍ ഡിപ്പോയും, നെടുങ്കയം ടിമ്പര്‍ സെയില്‍സ് ഡിപ്പോയും പാലക്കാട് ഡിവിഷന് കീഴിലാണ്. വീട്ടി മരം പ്രധാനമായും വിറ്റഴിക്കുന്നത് കോഴിക്കോട് ചാലിയം ഡിപ്പോയിലാണ്. ഇരൂള്‍ മരങ്ങള്‍ പ്രധാനമായും വില്‍പ്പന നടത്തുന്നത് കണ്ണൂര്‍, കാസര്‍കോട് മേഖലകളിലാണ്. ഓണ്‍ലൈന്‍ ലേലം വിപുലമായതോടെ സര്‍ക്കാരിലേക്കുള്ള വരുമാനവും വന്‍ തോതില്‍ വര്‍ധിച്ചു.
മുന്‍ വര്‍ഷങ്ങളില്‍ ഡിപ്പോകളില്‍ നടന്നിരുന്ന പ്രതിമാസ ലേലങ്ങളില്‍ തടിയുടെ വില നിശ്ചയിച്ചിരുന്നത് ഡിപ്പോയുടെ ചാര്‍ജുള്ള ഡി.എഫ്.ഒ ആയിരുന്നു. കച്ചവടക്കാരും ഉദ്യോഗസ്ഥരും ഒത്തുചേര്‍ന്ന് ലേലങ്ങളില്‍ വന്‍ അഴിമതി നടത്തുന്നുവെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ ലേലത്തിലേക്ക് സര്‍ക്കാര്‍ ചുവട് മാറ്റിയത്.

കൊല്‍ക്കത്ത ആസ്ഥാനമായുള്ള എം.എസ്.ടി.സി വഴിയാണ് സര്‍ക്കാര്‍ ഓണ്‍ലൈന്‍ തടിവില്‍പ്പന നടത്തുന്നത്. വീട് വെക്കാന്‍ മരം വാങ്ങുന്നവര്‍ക്ക് അഞ്ച് ഘനമീറ്റര്‍ വരെ തടികള്‍ ഓണ്‍ലൈനിലൂടെ വിളിച്ചെടുക്കാനായിരുന്നു ആദ്യവ്യവസ്ഥ. ഇത് നിലവില്‍ എട്ട് ഘനമീറ്ററായി ഉയര്‍ത്തി. മൂന്ന് ലേലങ്ങളിലെ ശരാശരി വില കണക്കാക്കി ഉയര്‍ന്ന വില നിശ്ചയിച്ചാണ് ഓണ്‍ലൈനിലൂടെ ലേലം ചെയ്യുന്നത്. ഇതിനാല്‍ തടികള്‍ക്ക് ഉയര്‍ന്ന വില ലഭിക്കും. അഞ്ച് ഘനമീറ്റര്‍ എട്ട് ഘനമീറ്ററാക്കി ഉയര്‍ത്തിയത് വന്‍കിടക്കാര്‍ക്ക് ഗുണം ചെയ്യുന്ന നടപടിയാണ്. ഇത് മൂലം എട്ട് ഘനമീറ്ററിന് വരെ വില്‍പ്പന നികുതി ഇനത്തില്‍ ലഭിക്കുന്ന വരുമാനം സര്‍ക്കാരിന് നഷ്ടമാവുന്നുണ്ട്.
മുന്‍കാലങ്ങളില്‍ മാസത്തില്‍ ഒരു തവണയാണ് ഡിപ്പോകളില്‍ ലേലം നടന്നിരുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ ലേലം തുടങ്ങിയതോടെ ഒരു മാസം ഒരു ഡിപ്പോയില്‍ ഏഴ് ലേലം വരെ നടക്കും. മരത്തിന്റെ വണ്ണം, നീളം, ഇനം, ഗുണമേന്‍മ എന്നിവ കണക്കിലെടുത്താണ് വില നിശ്ചയിക്കുന്നത്. ഉയര്‍ന്ന വില നല്‍കുമ്പോഴും ഗുണമേന്‍മയുള്ള തടികള്‍ ലഭിക്കുമെന്നതാണ് ആവശ്യക്കാര്‍ക്കുള്ള നേട്ടം. ഓണ്‍ലൈന്‍ നടപടിക്രമങ്ങളും വളരെ ലളിതമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  2 days ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  2 days ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  2 days ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  2 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  2 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  2 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago