HOME
DETAILS
MAL
ജി സാറ്റ് 6 എ വിജയകരമായി വിക്ഷേപിച്ചു
backup
March 29 2018 | 11:03 AM
ന്യൂഡല്‍ഹി: വാര്‍ത്താവിനിമയ ഉപഗ്രഹമായ ജി സാറ്റ് 6എ വിജയകരമായി വിക്ഷേപിച്ചു.
ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ വിക്ഷേപണ കേന്ദ്രത്തില്‍നിന്നു വൈകിട്ട് 4.56 ന് ഉപഗ്രഹവും വഹിച്ച് ജിഎസ്എല്‍വി മാര്‍ക്ക് ടു കുതിച്ചുയര്‍ന്നു.
ഇന്ത്യയുടെ രണ്ടാമത്തെ എസ് ബാന്റ് ഉപഗ്രഹമാണ് ജിസാറ്റ് 6എ.
2015ല്‍ വിക്ഷേപിച്ച ജി സാറ്റ് 6ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തി നല്‍കാനാണ് ജി സാറ്റ് 6എയിലൂടെ ഐസ്ആര്‍ഒ ശ്രമിക്കുന്നത്.
2140 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. പദ്ധതിച്ചെലവ് 270 കോടിരൂപ. പത്തുവര്‍ഷമാണ് കാലാവധി.
ജി സാറ്റ് പരമ്പരയിലെ 13-ാം വിക്ഷേപണമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."