HOME
DETAILS

പൂട്ട് പണിയണം, ഈ സര്‍വനാശത്തിന്

  
backup
March 30 2018 | 01:03 AM

poot-paniyanam-ee-sarvnashathin

സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കും


ജനസംഖ്യ പതിനായിരത്തിനു മുകളിലുള്ള പഞ്ചായത്തുകളില്‍ ബാര്‍ തുറക്കാന്‍ അനുമതി നല്‍കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം അത്യന്തം ആപത്കരമാണ്.സാമ്പത്തിക ലാഭം എന്ന ഹീനമായ ദുഷ്ടലാക്ക് മാത്രമാണ് ഇതിനു പിന്നില്‍. ഭരണാധികാരികളാകട്ടെ സമൂഹനന്‍മയാണ് ലക്ഷ്യമാക്കേണ്ടത്. പുതിയ മദ്യനയം സമൂഹത്തിന്റെ സര്‍വതല നാശത്തിനാണ് വഴിയൊരുക്കുക. പൗരരുടെ ധാര്‍മികശോഷണത്തിനും ആരോഗ്യകരവും സാമ്പത്തികവുമായ നഷ്ടങ്ങള്‍ക്കും അതിലുപരി കുടുംബത്തകര്‍ച്ചക്കും ഗൃഹനായികമാരുടെ നരകയാതനകള്‍ക്കും ഇത് കാരണമായിത്തീരും.
സമ്പൂര്‍ണ മദ്യനിരോധനം തന്നെയാണ് വേണ്ടത്. മതചട്ടങ്ങള്‍ക്കു പുറത്തു ജീവിക്കുന്ന, സമൂഹം താരപരിവേഷം നല്‍കിയ പലരും ജീവിതം അവസാനിപ്പിച്ചത് മദ്യാസക്തി മൂലമായിരുന്നുവെന്നത് നാം ഇതിനോട് ചേര്‍ത്തുവായിക്കണം.സമൂഹത്തില്‍ ദുരിതവും അരാജകത്വവും സൃഷ്ടിക്കാന്‍ ഉതകുന്ന തരത്തില്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ മദ്യനയത്തിനെതിരേ ജാതി-മത-ഭേദമന്യെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരേണ്ടതുണ്ട്.

-ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി
ജനറല്‍ സെക്രട്ടറി,സമസ്ത കേരളാ
ജംഇയ്യത്തുല്‍ മുഅല്ലമീന്‍

 

മദ്യവിരുദ്ധ ബോധനം ഉദാത്ത രാഷ്ട്ര നിര്‍മ്മാണത്തിന്


മദ്യനിരോധനം മദ്യ വര്‍ജ്ജനത്തിലേക്ക് സമൂഹത്തെ എത്തിക്കുന്ന ഉത്തമ മാര്‍ഗമാണ്. മദ്യത്തിന്റെ വര്‍ധിച്ച ലഭ്യത മദ്യപാനത്തിന് ആക്കം കൂട്ടും എന്നതാണ് സത്യം. പട്ടണ സ്വഭാവമുള്ള പഞ്ചായത്തുകളില്‍ ബാറുകള്‍ തുറക്കാമെന്ന സുപ്രിംകോടതി വിധിയുടെ മറപിടിച്ച് പതിനായിരത്തിനു മുകളില്‍ ജനസംഖ്യ വരുന്ന പഞ്ചായത്തുകളില്‍ നഗര സ്വഭാവമുള്ളതാണെന്നു കണക്കാക്കി ബാര്‍ അനുവദിക്കുമെന്ന കേരള സര്‍ക്കാരിന്റെ നയം ഒരു തലമുറയെ നശിപ്പിക്കാന്‍ മാത്രമേ കാരണമാകൂ. പതിനായിരത്തിനുതാഴെ ജനസംഖ്യയുള്ള പഞ്ചായത്തിനെ വിനോദസഞ്ചാര മേഖലയായി പ്രഖ്യാപിച്ച് അവിടെയും ബാര്‍ അനുവദിക്കാന്‍ പഴുതുനല്‍കുന്നതാണ് പുതിയ ഉത്തരവ്.ഈ നയത്തെ ഒറ്റക്കെട്ടായി ചെറുക്കല്‍ സദാചാര ബോധമുള്ളവരുടെ കടമയാണ്. ഈ ബാധ്യതയാണ് എസ്.വൈ.എസ് നിര്‍വ്വഹിക്കുന്നത്. സാമൂഹ്യ തിന്‍മകള്‍ക്ക് വഴിവരുത്തിടുന്ന മദ്യം മുഴുവന്‍ കുറ്റകൃത്യങ്ങളുടെയും മാതാവാണെന്ന സത്യം ഉള്‍ക്കൊള്ളാനും വരും തലമുറയെ നാശത്തില്‍ നിന്നും രക്ഷിക്കാനും നാം നടത്തുന്ന ഈ ബോധനം ഉദാത്തമായ രാഷ്ട്ര നിര്‍മാണ പ്രവര്‍ത്തനമായി കാലം വിലയിരുത്തും.
-അബ്ദുസമദ് പൂക്കോട്ടൂര്‍
(സെക്രട്ടറി, എസ്.വൈ.എസ്)

 

മദ്യരാഷ്ട്രീയം ചെറുക്കണം


പഞ്ചായത്തീരാജ് നഗരപാലിക നിയമങ്ങളിലെ 232,447 വകുപ്പുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മദ്യം നിരോധന അധികാരം നല്‍കുന്നതാണ്. 1994ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ കേരളത്തിലിതു നടപ്പാക്കി. ഇതോടെ നൂറോളം തദ്ദേശ ഭരണകൂടങ്ങള്‍ അതത് പ്രദേശത്ത്മദ്യം നിരോധിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നുവന്ന നായനാര്‍ സര്‍ക്കാര്‍ 1999 മാര്‍ച്ച്24ന് ഈ നിയമം അട്ടിമറിച്ചതോടെ ഞങ്ങള്‍ സമരരംഗത്തുണ്ട്. 2008ല്‍ വി.എസ് മുഖ്യമന്ത്രിയായിരിക്കേ,കണ്ണൂരിലും തിരുവനന്തപുരത്തും അനിശ്ചിതകാല സമരം നടത്തിയിരുന്നു. കണ്ണൂരില്‍ 100 ദിവസം പിന്നിട്ടശേഷം 953 ദിവസം മലപ്പുറം കലക്ടറേറ്റിലും തുടര്‍ന്നു. ഇതിനു ഐക്യദാര്‍ഢ്യമായി 700 ദിവസം കോട്ടയം കലക്ടറേറ്റിലും സത്യഗ്രഹം നടന്നു.തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ജയിച്ചാല്‍ ഈ നിയമം പുന:സ്ഥാപിക്കുമെന്നു വി.എംസുധീരന്‍, പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവര്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സമരം നിര്‍ത്തി. യു.ഡി.എഫ് ജയിച്ചിട്ടും 114 ദിവസം തിരുവനന്തപുരത്തും സമരം ചെയ്യേണ്ടിവന്നു. മന്ത്രിയായിരുന്ന പി.കെ.കുഞ്ഞാലിക്കുട്ടി,സുധീരന്‍, ഇ.ടി എന്നിവര്‍ ഇടപെട്ടു, ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഈ അധികാരം പുനസ്ഥാപിച്ചു. യുഡിഎഫ് ഭരിക്കുന്ന ഒരു തദ്ദേശസ്ഥാപത്തിനു കീഴിലും ഒരു മദ്യശാലക്കും ലൈസന്‍സ് എളുപ്പമല്ലാതാവുകയും ചെയ്തു. ഈ ജനാധികാരമാണ് കഴിഞ്ഞ റമദാന്‍ കാലത്ത് മന്ത്രി കെ.ടി.ജലീല്‍ അട്ടിമറിച്ചത്. അങ്ങനെ ചെയ്യരുതെന്നു അപേക്ഷിച്ചപ്പോഴെല്ലാം ഇല്ല എന്നു അദ്ദേഹം ഉറപ്പുകൊടുത്തിരുന്നു. ഒടുവില്‍ നിയമസഭ കൂടാനിരിക്കെ, സൂത്രത്തില്‍ ഒര്‍ഡിനന്‍സ് ഉണ്ടാക്കി സഭ പാസാക്കുകയും ചെയ്യുകയായിരുന്നു. ജനാധികാരം പുനസ്ഥാപിക്കാന്‍ മദ്യവിരുദ്ധ മലപ്പുറം മെമ്മോറിയല്‍ 2018 എന്നപേരില്‍ ഒരുലക്ഷം പേരുടെ ഒപ്പു ശേഖരിച്ചു കഴിഞ്ഞ ദിവസം മന്ത്രിക്കു നല്‍കിയിട്ടുണ്ട്. നല്ല പ്രതികരണമാണ്.
ഏതു മദ്യമുതലാളിക്കും സ്റ്റാര്‍ ഹോട്ടല്‍തുടങ്ങി ആറു മാസം കഴിഞ്ഞു ബാറിനു അപേക്ഷിക്കാമെന്നതാണ്.ബന്ധപ്പെട്ടവര്‍ക്കു കിട്ടുന്ന കൈക്കൂലി അനുസരിച്ചു ലൈസന്‍സ് ലഭിക്കും.അതുകൊണ്ട്,ജാതി മതരാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം ഏകോപിതമായി മദ്യനിരോധന വകുപ്പുകള്‍ പുനസ്ഥാപിച്ചെടുത്തേ മതിയാകൂ. മദ്യവിരുദ്ധരായ മതനേതാക്കളെയെല്ലാം ഇതിനായി രംഗത്തിറക്കണം. ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പില്‍ മദ്യരാഷ്ട്രീയം ചെറുക്കാന്‍ മദ്യവിരുദ്ധ പ്രസ്ഥാനങ്ങള്‍ സംഘടിക്കണം.
- ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍
ജനറല്‍ സെക്ര,
കേരളാ മദ്യനിരോധന സമിതി

 

പ്രകടന പത്രികാ വാഗ്ദാന ലംഘനം


'മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കാന്‍ സഹായകരമായ നയമായിരിക്കും ഇടത് സര്‍ക്കാരിന്റേത്. മദ്യവര്‍ജനം പ്രോല്‍സാഹിപ്പിക്കാന്‍ ഇന്നുള്ളതിനേക്കാള്‍ കൂടുതല്‍ ശക്തമായ ഇടപെടലുകളുണ്ടാകും' ഇപ്പോള്‍ ഭരിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു ഇത്.
ഇതുപാലിച്ചില്ലെന്നു മാത്രമല്ല, മദ്യവ്യാപനത്തിനു ശ്രമിക്കുന്നതാണ് സര്‍ക്കാരിന്റെ പുതിയ നയം. കഴിഞ്ഞ സര്‍ക്കാര്‍ കണ്‍സ്യൂമര്‍ ഫെഡിന്റേയും ബിവറേജ് കോര്‍പറേഷന്റേയും പത്തുശതമാനം ഷാപ്പുകള്‍ നിര്‍ത്തലാക്കിയത് ഇപ്പോള്‍ എടുത്തുമാറ്റി. അന്നു നിലവാരക്കുറവ് കാണിച്ചു ബാറുകള്‍ അടച്ചുപൂട്ടുകയിരുന്നു. അടച്ച ബാറുകള്‍ തുറക്കുകയാണ് പുതിയ തീരുമാനം. ദേശീയപാതയോരത്ത് വില്‍പന നിരോധിച്ചത് അട്ടിമറിക്കാന്‍ ദേശീയപാതയുടെ പേരു സംസ്ഥാന പാതയാക്കി മാറ്റുന്നു. ബ്രിട്ടീഷ് കാലത്ത് പൊതുനിരത്തുകള്‍,ആരാധാനാലയങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവിടങ്ങളിലെ ദൂരപരിധി നാനൂറ് മീറ്റര്‍ ആയിരുന്നു. പിന്നീട് കാലക്രമേണ അതു 200 ആയി. ഇപ്പോള്‍ അതു 50മീറ്ററായി ചുരുങ്ങിയിരിക്കുന്നു. തദ്ദേശസ്ഥാപനങ്ങളുടെ മദ്യനിരോധനാധികാരം എടുത്തുമാറ്റുന്നത് ആരോഗ്യം, വിദ്യാഭ്യാസം,വികസനം,ക്ഷേമം എന്നീ തദ്ദേശഅധികാരങ്ങളില്‍ ഏതിനു സൗകര്യപ്രദമായ നിലയിലാണ്?.ചുരുക്കത്തില്‍ മദ്യം വ്യാപിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മദ്യദുരന്തങ്ങളെല്ലാം സര്‍ക്കാര്‍ അനുവദിച്ചമദ്യഷാപ്പുകളിലേതു തന്നെയായിരുന്നുവെന്നു കൂടി മനസിലാക്കണം.
- ഫാദര്‍ വര്‍ഗീസ് മുഴുത്തേറ്റ്
മദ്യവിരുദ്ധ ജനകീയ മുന്നണി
വൈസ് ചെയര്‍മാന്‍

 

പൊതുനന്‍മയോടുള്ള വെല്ലുവിളി


മദ്യനിര്‍മാര്‍ജനത്തിനുള്ള മാര്‍ഗം മദ്യലഭ്യത കുറയ്ക്കുകയും, മദ്യം മുഖേനയുണ്ടാകുന്ന ആരോഗ്യ,സാമ്പത്തിക,സാമൂഹിക പ്രശ്‌നങ്ങളെ കുറിച്ചു ബോധവല്‍ക്കരിക്കുകയുമാണ്. മദ്യലഭ്യത കുറക്കേണ്ടത് സര്‍ക്കാരും, ബോധവല്‍ക്കരണം നടത്തേണ്ടത് മത,സാമൂഹിക സംഘടനകളുമാണ്. കഴിഞ്ഞ യു.ഡി.എഫ് കാലത്ത് മദ്യലഭ്യത കുറയ്ക്കാന്‍ കാര്യമായ നീക്കങ്ങളുണ്ടായിട്ടുണ്ട്. തുടര്‍ന്നു നിയസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ എല്‍.ഡി.എഫും ഇതേ വാഗ്ദാനം നല്‍കിയെങ്കിലും മദ്യം വ്യാപകമായി ലഭ്യമാക്കാനുളള ഉദാര സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതു പ്രതിഷേധാര്‍ഹവും കേരളത്തിന്റെ പൊതുനന്‍മയോടുള്ള വെല്ലുവിളിയുമാണ്.
സര്‍ക്കാറിന്റെ പ്രധാന വരുമാന സ്രോതസ് മദ്യവും ടൂറിസവുമാണെന്നാണ് കാരണമായി പറയുന്നത്. എന്നാല്‍ പത്തു വര്‍ഷമായി മദ്യത്തിന്റെ സാനിധ്യത്തോടെയുള്ള ടൂറിസം പദ്ധതികളും ഇതില്‍ നിന്നു കിട്ടിയ വരുമാനവും കണക്കാക്കണം. അതോടൊപ്പം മദ്യദുരന്തം,സംഘര്‍ഷം,അപകടം,അപകട മരണം, ചികിത്സ, കേസുകള്‍,വ്യവഹാരങ്ങള്‍ തുടങ്ങി മദ്യവുമായി ബന്ധപ്പെട്ടു വ്യത്യസ്ഥ തലത്തില്‍ സര്‍ക്കാരിനു പത്തുവര്‍ഷത്തെ ചെലവും വെളിപ്പെടുത്തണം.വരുമാനത്തേക്കാള്‍ സര്‍ക്കാരിനു ചിലവുകള്‍ സൃഷ്ടിക്കുകയായിരുന്നു മദ്യത്തിലൂടെയെന്നു ഇതു ബോധ്യപ്പെടുത്തും. ഇതുകൂടാതെ, അനേകം കുടുംബ തകര്‍ച്ചക്കും കുടുംബ സംഘര്‍ഷങ്ങള്‍ക്കും മറ്റു സാമൂഹിക വിപത്തുകള്‍ക്കും ഇതുകാരണമായിട്ടുണ്ട്.മദ്യനിരോധത്തിലൂടെ തൊഴില്‍ സംരക്ഷണമെന്നതാണ് പലപ്പോഴും തടസവാദമായി ഉന്നയിക്കാറുള്ളത്. സര്‍ക്കാരിന്റെ വിവിധ പദ്ധതികളിലൂന്നിയ തൊഴില്‍ പാക്കേജുകളും പുനരധിവാസ പാക്കേജുകളും കണ്ടെത്താറുണ്ട്. ഇതിലപ്പുറം, ജനനന്‍മ ലക്ഷ്യമാക്കി ഒരു സര്‍ക്കാറിന്റെ അജണ്ടയില്‍ ഇത്തരം കാര്യങ്ങള്‍ക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്. എന്നാല്‍ ആയിരക്കണക്കിന് തൊഴിലാളികളുടെ സംരക്ഷണത്തേക്കാളപ്പുറം, എണ്ണപ്പെട്ട മദ്യരാജാക്കന്‍മാരുടെ സംരക്ഷണമാണ് ഇതിനു പിന്നില്‍. സാദാചാരവും കുടുംബസമാധാനവും ആഗ്രഹിക്കണമെന്നാഗ്രഹിക്കുന്ന കേരളീയ സമൂഹത്തിനു മദ്യവ്യാപനത്തിനായുളള ഉദാരവല്‍ക്കരണ നയങ്ങള്‍ അംഗീകരിക്കാനാവില്ല. ഇതിനെതിരേ ചെറുത്തുനില്‍പിനു മത,സാമൂഹിക,സാംസ്‌കാരിക സംഘടനകളുടെ വ്യത്യസ്ത തലങ്ങളിലെ കൂട്ടായ്മകള്‍ രംഗത്തുവരുന്നതിലൂടെയാണ് ഈ വിപത്ത് തടയാനാവുന്നത്.
-സത്താര്‍ പന്തലൂര്‍
ജനറല്‍ സെക്രട്ടറി,എസ്.കെ.എസ്.എസ്.എഫ്

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago
No Image

ബാബ സിദ്ദീഖി കൊലപാതകം: അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം 

National
  •  2 months ago
No Image

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

'സി.പി.എമ്മിനെ സംഘപരിവാറിന്റെ ആലയില്‍ കെട്ടിയത് മുഖ്യമന്ത്രി' പ്രതിപക്ഷ നേതാവ് 

Kerala
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, ലബനാനില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തി

International
  •  2 months ago