HOME
DETAILS

സി.ബി.എസ്.ഇ: പ്ലസ് ടു ഇക്കണോമിക്‌സ് പരീക്ഷ 25ന്, കണക്ക് പരീക്ഷ ഇപ്പോഴില്ല

  
backup
March 30, 2018 | 12:50 PM

cbse-re-exam

ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് റദ്ദാക്കിയ സി.ബി.എസ്.ഇ പ്ലസ് ടു ഇക്കണോമിക്‌സ് പരീക്ഷ ഏപ്രില്‍ 25ന് നടത്തും.

പത്താം ക്ലാസ് കണക്ക് പരീക്ഷ ആവശ്യമെങ്കില്‍ മാത്രം ജൂലൈയില്‍ നടത്തും. ഇക്കാര്യത്തില്‍ 15 ദിവസത്തിനകം തീരുമാനമുണ്ടാവും. ഡല്‍ഹിയിലും ഹരിയാനയിലും മാത്രമാണ് കണക്ക് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നത്.

പുന:പരീക്ഷ ഗള്‍ഫ് നാടുകളില്‍ ഇല്ല

ജിദ്ദ: ചോദ്യപേപ്പര്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് ആശങ്കയിലായ സി.ബി.എസ്.ഇ ഗള്‍ഫ് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസവാര്‍ത്ത. മാറ്റിവച്ച പ്ലസ് ടു ഇക്കണോമിക്‌സ് പരീക്ഷ രാജ്യത്തിന് പുറത്തു നടത്തില്ലെന്നു വിദ്യാഭ്യാസ സെക്രട്ടറി അനില്‍ സ്വരൂപ് അറിയിച്ചു. രാജ്യത്തിനു വെളിയില്‍ ഒരു പരീക്ഷയുടേയും ചോദ്യപ്പേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നും അതുകൊണ്ടു തന്നെ വീണ്ടും പരീക്ഷ നടത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കു പുറത്ത് സി.ബി.എസ്.ഇ പരീക്ഷക്ക് നല്‍കിയ ചോദ്യപേപ്പറുകള്‍ വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു.

പ്ലസ് ടു ഇക്കണോമിക്‌സ് പരീക്ഷ ഏപ്രില്‍ 25ന് വീണ്ടും നടത്തും. ഹരിയാനയിലും ഡല്‍ഹിയിലും മാത്രം ചോര്‍ന്ന പത്താം ക്ലാസ് കണക്ക് പരീക്ഷ എപ്പോള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടില്ല.

സി.ബി.എസ്.ഇയുടെ നടപടി ഗള്‍ഫ് മേഖലയിലെ ലക്ഷകണക്കിന് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാകള്‍ക്കും ഏറെ ആഹ്ലാദം നല്‍കുന്നതാണ്. പുന: പരീക്ഷയില്‍ നിന്നു ഗള്‍ഫ് സ്‌കൂളുകളെ ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഈ ആവശ്യം ഉന്നയിച്ച് ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ സി.ബി.എസ്.ഇക്ക് കത്തയക്കുകയും ചെയ്തിരുന്നു.

പലരും പരീക്ഷ കഴിയുന്ന തിയതി കണക്കാക്കി നാട്ടില്‍ പോവാനുള്ള ടിക്കറ്റുകള്‍ എടുത്തവരായിരുന്നു. ഇവരില്‍ ചിലര്‍ ഫൈനല്‍ എക്‌സിറ്റില്‍ നാട്ടില്‍ പോകുന്നവരായതിനാല്‍ ഇനി ടിക്കറ്റ് മാറ്റിയെടുക്കുവാനോ നീട്ടുവാനോ സാധിക്കില്ല. ഇതിനിടയില്‍ ചിലര്‍ നാട്ടിലേക്ക് തിരിച്ചവരും ഉണ്ടായിരുന്നു. ഇവര്‍ക്കെല്ലാം സി.ബി.എസ്.ഇയുടെ തീരുമാനം ആശ്വാസകരമായി.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശിരോവസ്ത്ര വിലക്ക് വിവാദം: സെന്റ് റീത്താസ് സ്കൂൾ പിടിഎ പ്രസിഡന്റിന് സ്ഥാനാർത്ഥിത്വം നൽകി എൻഡിഎ

Kerala
  •  2 days ago
No Image

അഞ്ച് പ്രവൃത്തി ദിനങ്ങൾ, ഏഴ് മണിക്കൂർ ജോലി; സ്വകാര്യ സ്‌കൂളുകൾക്ക് പുതിയ തൊഴിൽ സമയം പ്രഖ്യാപിച്ച് കുവൈത്ത്

Kuwait
  •  2 days ago
No Image

കുവൈത്ത് അബ്‌ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തിൽ അപകടം: തൃശ്ശൂർ, കൊല്ലം സ്വദേശികൾക്ക് ദാരുണാന്ത്യം

latest
  •  2 days ago
No Image

ദുബൈ സയൻസ് സിറ്റിയിലും പ്രൊഡക്ഷൻ സിറ്റിയിലും ഇനി പെയ്ഡ് പാർക്കിം​ഗ്; നിരക്കുകൾ പ്രഖ്യാപിച്ച് പാർക്കിൻ

uae
  •  2 days ago
No Image

'ജാതി അധിക്ഷേപം നടത്തിയവരെ സംരക്ഷിക്കുന്നു'; കേരള സര്‍വകലാശാലയില്‍ വിസി മോഹനന്‍ കുന്നുമ്മലിനെ തടഞ്ഞ് എസ്എഫ്‌ഐ പ്രതിഷേധം

Kerala
  •  2 days ago
No Image

പി.എം ശ്രീ നടപ്പിലാക്കില്ല; ഒടുവില്‍ കേന്ദ്രത്തിന് കത്തയച്ച് സര്‍ക്കാര്‍

Kerala
  •  2 days ago
No Image

ഹരിപ്പാട് സ്വദേശി സലാലയില്‍ അന്തരിച്ചു

oman
  •  2 days ago
No Image

പഞ്ചായത്ത് മെമ്പറായാല്‍ 7000 രൂപ, അപ്പോ പ്രസിഡന്റിനും മേയര്‍ക്കുമോ? പ്രതിഫലം ഇങ്ങനെ..

Kerala
  •  2 days ago
No Image

ഇടവേളയ്ക്ക് ശേഷം മഴ വീണ്ടും ശക്തമാകുന്നു; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

വീണ്ടും ഓപ്പണറാകാൻ ഒരുങ്ങി സഞ്ജു; സൗത്ത് ആഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ ​ഗില്ലിന് വിശ്രമം അനുവദിച്ചേക്കും

Cricket
  •  2 days ago