നീലഗിരി ഹെറിറ്റേജ് ട്രെയിന്‍ സമ്മര്‍ സ്പെഷല്‍ സര്‍വിസ് ഇന്നുമുതല്‍
കൂനൂര്‍: ഇന്നുമുതല്‍ ജൂണ്‍ 24 വരെ നീലഗിരി ഹെറിറ്റേജ് ട്രെയിന്‍ കൂനൂര്‍-മേട്ടുപ്പാളയം റൂട്ടിലും തിരിച്ചും സ്പെഷല്‍ സര്‍വിസ് നടത്തും. ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും സര്‍വിസ്.
സാധാരണ സര്‍വിസില്‍ നിന്ന് വ്യത്യസ്തമായി സ്പെഷല്‍ യാത്രയുടെ ഭാഗമാവുന്നവര്‍ക്ക് വെല്‍ക്കം കിറ്റ്, സുവനീര്‍, ഓണ്‍ ബോര്‍ഡ് റിഫ്രഷ്മെന്റ് തുടങ്ങിയ സേവനങ്ങള്‍ ട്രെയിനിനകത്ത് സൗജന്യമായി ലഭിക്കും. മുഖം മിനുക്കിയ മൂന്ന് കോച്ചുകളാണ് ഈ സര്‍വിസിന്റെ പ്രത്യേകത. 32 ഫസ്റ്റ് ക്ലാസ് സീറ്റുകളടക്കം ആകെ 132 സീറ്റുകളാണുള്ളത്.
2012ന് ശേഷം ആദ്യമായാണ് നീലഗിരി മൗണ്ടന്‍ റെയില്‍വേസ് സമ്മര്‍ സ്പെഷല്‍ സര്‍വിസുകള്‍ നടത്തുന്നത്. ബുക്കിങിന് ംംം.ശൃരരേ.രീ.ശിലശേരസലശേിഴ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം. മുന്‍കൂട്ടി റിസര്‍വ് ചെയ്ത് വേണം ഈ ട്രെയിനിലെ യാത്ര. മേട്ടുപ്പാളയം-കൂനൂര്‍ രണ്ട് ഭാഗത്തേക്കുമുള്ള യാത്രക്ക് മുതിര്‍ന്നവര്‍ക്ക് ഒന്നാം ക്ലാസിന് 1100 രൂപയാണ് ടിക്കറ്റ് നിരക്ക്. കുട്ടികള്‍ക്ക് 650 രൂപ മതി. രണ്ടാം ക്ലാസ് യാത്രക്ക് മുതിര്‍ന്നവര്‍ 800 രൂപയും കുട്ടികള്‍ 500 രൂപയും നല്‍കണം.
ജി.എസ്.ടി, റിസര്‍വേഷന്‍ ചാര്‍ജ് എന്നിവ പുറമെ വരും. രണ്ടാം ക്ലാസ് യാത്രക്ക് ജി.എസ്.ടി ബാധകമല്ല. മേട്ടുപ്പാളയം-കൂനൂര്‍ സ്പെഷല്‍ ട്രെയിന്‍(06171) രാവിലെ 9.10ന് മേട്ടുപ്പാളയത്ത് നിന്ന് യാത്ര തിരിക്കും. ഉച്ചക്ക് 12.30ന് കൂനൂരിലെത്തും. കൂനൂര്‍-മേട്ടുപാളയം സ്പെഷല്‍ ട്രെയിന്‍(06172) ഉച്ചക്ക് 1.30ന് കൂനൂരില്‍ നിന്ന് യാത്ര തിരിക്കും. വൈകിട്ട് 4.20ന് മേട്ടുപ്പാളയത്തെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."