സംസ്ഥാന പണിമുടക്ക് ഇന്ന് അര്‍ധരാത്രിമുതല്‍
തിരുവനന്തപുരം: സ്ഥിരംതൊഴില്‍ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ മുഴുവന്‍ തൊഴിലാളി സംഘടനകളും ഇന്ന് അര്‍ധരാത്രിമുതല്‍ 24 മണിക്കൂര്‍ പണിമുടക്കും.
ബാങ്ക്, ഇന്‍ഷുറന്‍സ്, ബി.എസ്.എന്‍.എല്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരും തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കും. മാധ്യമജീവനക്കാരും പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിജ്ഞാപനപ്രകാരം നിശ്ചിതകാല തൊഴിലാളിയുടെ നിയമന കാലാവധി അവസാനിച്ചാല്‍ നോട്ടിസ് പോലും നല്‍കാതെ തൊഴിലുടമക്ക് അവരെ പിരിച്ചുവിടാനാകും. രണ്ടാഴ്ചത്തെ അവധി വച്ച് നോട്ടിസ് നല്‍കിയാല്‍ തൊഴിലാളികളെ പിരിച്ചുവിടാന്‍ മാനേജ്‌മെന്റിന് അവകാശമുണ്ടാകും.
ചുരുക്കത്തില്‍ തൊഴിലുടമക്ക് താല്‍പര്യമുള്ള കാലം മാത്രം ജോലി ചെയ്യുന്ന ഒരു വിഭാഗമായി മുഴുവന്‍ തൊഴിലാളികളെയും മാറ്റാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ സമിതി കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."