HOME
DETAILS

ജീവനക്കാരെ പെരുവഴിയിലാക്കിയ ചാലക്കുടി സി.സി.എം.കെ ആശുപത്രി തുറക്കാന്‍ ധാരണയായി

  
backup
April 01 2018 | 05:04 AM

%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%86-%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b4%be%e0%b4%95


തൃശൂര്‍: രോഗികളെയും ജീവനക്കാരെയും പെരുവഴിയിലാക്കി അടച്ചുപൂട്ടിയ ചാലക്കുടി സി.സി.എം.കെ ആശുപത്രി തുറക്കാന്‍ ധാരണയായി. ഇന്നലെ വൈകീട്ട് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷനും മാനേജുമെന്റും തൃശൂര്‍ ജില്ലാ ലേബര്‍ ഓഫിസറുടെ സാന്നിധ്യത്തിലാണു തീരുമാനമായത്.
ഘട്ടംഘട്ടമായി തുറക്കാനുള്ള മാനേജ്‌മെന്റിന്റെ ആവശ്യം യു.എന്‍.എ പ്രതിനിധികള്‍ അംഗീകരിക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണു അടച്ചുപൂട്ടലിനു കാരണമെന്നു മാനേജ്‌മെന്റ് ഈ ചര്‍ച്ചയിലും ആവര്‍ത്തിച്ചിരുന്നു. 126 ജീവനക്കാര്‍ക്കാണു ആശുപത്രി അടച്ചതോടെ തൊഴില്‍ നഷ്ടപ്പെട്ടത്. സംസ്ഥാനത്തു നഴ്‌സിങ് സമരം കൊടുമ്പിരികൊണ്ടിരിക്കെ 2017 നവംബര്‍ 15 നു രാവിലെ ജോലിക്കെത്തിയപ്പോഴാണു ജീവനക്കാരെല്ലാം ആശുപത്രി അടച്ചുപൂട്ടിയതറിയുന്നത്.
അന്നുമുതല്‍ യു.എന്‍.എയുടെ നേതൃത്വത്തില്‍ നഴ്‌സുമാര്‍ സമരം തുടങ്ങുകയും തൊഴില്‍ വകുപ്പിനെയും കോടതിയെയും സമീപിക്കുകയും ചെയ്തു. അതേസമയം കോട്ടയം ഭാരതിലെയോ ചേര്‍ത്തല കെ.വി.എമ്മിലെയോ പോലെ തൊഴില്‍ തര്‍ക്കങ്ങളൊന്നും സി.സി.എം.കെയില്‍ നിലനിന്നിരുന്നില്ല. സംസ്ഥാന വ്യാപക സമരവേളയില്‍ മറ്റിടങ്ങളിലെല്ലാം പണിമുടക്കു നോട്ടീസ് കൊടുത്തപ്പോഴും സി.സി.എം.കെയെ യു.എന്‍.എ ഒഴിവാക്കുകയും ചെയ്തിരുന്നു.
2012 മുതല്‍ യു.എന്‍.എ യൂനിറ്റ് പ്രവര്‍ത്തിക്കുന്ന ഇവിടെ ഇതര യൂനിയനുകളൊന്നും ഇല്ലതാനും. എന്നാല്‍ തൊഴിലാളികള്‍ക്കു അര്‍ഹമായ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതില്‍ മാനേജ്‌മെന്റ് വീഴ്ചവരുത്തിയിരുന്നതായി പരാതിയുണ്ടായിരുന്നു.
അഞ്ചും ആറും വര്‍ഷങ്ങളായി ട്രെയിനിയെന്ന രീതിയില്‍ ജോലിയില്‍ തുടരുന്നവരും സി.സി.എം.കെയില്‍ നിരവധിയാണ്. ആശുപത്രി അടച്ചിട്ടതോടെയാണു തൊഴില്‍ തര്‍ക്കമുണ്ടായതും വിഷയം ലേബര്‍ ഓഫിസറുടെ പരിഗണനയിലെത്തുന്നതും.
ആദ്യഘട്ടത്തിലൊന്നും എന്തടിസ്ഥാനത്തിലാണു ആശുപത്രി അടച്ചിട്ടതെന്നുപോലും വ്യക്തമല്ലായിരുന്നു. മാന്യമായ ചര്‍ച്ചയ്ക്കും മാനേജ്‌മെന്റ് തയാറായിരുന്നുമില്ല. 'നിങ്ങള്‍ക്ക് തരേണ്ടതെല്ലാം തന്നു, ഇതില്‍ കൂടതലൊന്നും ചെയ്യാനില്ല' എന്ന മറുപടി മാത്രമായിരുന്നു. ജില്ലാ കലക്ടര്‍ ഡോ.എ. കൗശികനടക്കം വിഷയത്തിലിടപ്പെട്ടു.
എന്നിട്ടും ആശുപത്രി തുറക്കാന്‍ മാനേജ്‌മെന്റ് തയാറായില്ല. ഇതോടെ എല്ലാ ദിവസവും നഴ്‌സുമാര്‍ ഷിഫ്റ്റടിസ്ഥാനത്തില്‍ തന്നെ ആശുപത്രിയിലെത്തി പ്രതിഷേധസമരം തുടരുകയായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി ആശുപത്രി തുറക്കാനുള്ള ഒത്തുതീര്‍പ്പു ശ്രമം തൊഴില്‍ വകുപ്പ് ഊര്‍ജിതമാക്കി.
ഘട്ടം ഘട്ടമായി തുറക്കുന്നതിനു നഴ്‌സുമാര്‍ വിട്ടുവീഴ്ചയ്ക്കു തയാറാവണമെന്നും അറിയിച്ചു. ഇതനുസരിച്ചു ശനിയാഴ്ച നടന്ന ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പു വ്യവസ്ഥയില്‍ ഇരുകൂട്ടരും ഒപ്പുവച്ചു.
ആദ്യഘട്ടത്തില്‍ ആശുപത്രിയിലെ ഗൈനക് വിഭാഗമാണു തുറക്കുക. ഇതിലേക്കു മാത്രം ആവശ്യമുള്ള നഴ്‌സുമാരെ ആദ്യം തിരിച്ചെടുക്കും. യു.എന്‍.എ അംഗത്വമുള്ളവര്‍ക്കാണു പരിഗണന. പുറമെ നിന്നു നഴ്‌സുമാരെ നിയമിക്കുന്നതു കോടതി ഉത്തരവിന്റെ ലംഘനമാവും.
തുടര്‍ന്നു തുറക്കുന്ന വിഭാഗങ്ങളിലേക്കും സമാനരീതിയില്‍ നഴ്‌സുമാരെ നിയമിക്കും. 50 നഴ്‌സുമാരില്‍ 35 പേരും യു.എന്‍.എയുടെ സജീവ അംഗങ്ങളാണ്.
ഇവര്‍ക്കു മുഴുവന്‍ പേര്‍ക്കും നിയമനം ലഭിക്കും. 20 ദിവസത്തെ ശമ്പളം മുഴുവന്‍ ജീവനക്കാര്‍ക്കും നഷ്ടപരിഹാരമായി നല്‍കും. ആശുപത്രി പഴയ രീതിയിലേക്കു ആകുന്ന മുറക്കു നിയമപരമായ എല്ലാ ആനുകൂല്യങ്ങളും നല്‍കും.
ആശുപത്രിയുടെ പുരോഗതിക്ക് വേണ്ടി യുഎന്‍എയും മാനേജ്‌മെന്റും ഒരുമിച്ച് പ്രവര്‍ത്തിക്കാനും ധാരണയായി. ചര്‍ച്ചയില്‍ ജില്ലാ ലേബര്‍ ഓഫിസര്‍ നസറുദ്ദീന്‍, യു.എന്‍.എ ജില്ലാ പ്രസിഡന്റ് ഡൈഫിന്‍ ഡേവിസ്, ജില്ലാ സെക്രട്ടറി സുദീപ് ദിലീപ്, ട്രഷറര്‍ ജിസ്‌നോ ജോസഫ്, സംസ്ഥാന സെക്രട്ടേറിയേറ്റംഗങ്ങളായ നിതിന്‍ മോന്‍ സണ്ണി, ടിന്റു, സംസ്ഥാന കമ്മിറ്റിയംഗം ദിവ്യ, മാനേജ്‌മെന്റിനു വേണ്ടി മാനേജിങ് ഡയറക്ടര്‍ ഡോ.വാരിദ്, അഡ്വ.പ്രേം ലാല്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago