ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് സി.പി.എം മൂന്നുകോടി പിരിക്കും
തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനുള്ള പ്രചാരണം മുന്നണികള്‍ ശക്തമാക്കിയതിനൊപ്പം ഫണ്ട് ശേഖരണത്തിനുള്ള പ്രവര്‍ത്തനങ്ങളും തുടങ്ങി. ഓരോ ബ്രാഞ്ച് കമ്മിറ്റിയും 1000 രൂപ വീതം ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് ഫണ്ടായി നല്‍കണമെന്ന് സി.പി.എം നിര്‍ദേശം നല്കി.
കേരളത്തിലാകെ 32,967 ബ്രാഞ്ചുകളുണ്ടെന്നാണ് തൃശൂരില്‍ നടന്ന സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. അങ്ങിനെയെങ്കില്‍ 3,29,6700 രൂപ ബ്രാഞ്ചുകളിലൂടെ മാത്രം തെരഞ്ഞെടുപ്പു ചെലവിലേക്കായി പിരിച്ചെടുക്കുകയാണ് സി.പി.എമ്മിന്റെ ലക്ഷ്യം.
ഉപതെരഞ്ഞെടുപ്പില്‍ എങ്ങനെയും വിജയിക്കുകയെന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന ബി.ജെ.പിക്ക് കേന്ദ്രനേതൃത്വത്തില്നിന്നു ആദ്യഗഡു ലഭിച്ചതായാണ് വിവരം. ചെങ്ങന്നൂര്‍ മണ്ഡലത്തിലെ ഓരോ പഞ്ചായത്തുകളിലും ഓരോ സംസ്ഥാന നേതാവിന് ചുമതല നല്‍കിയാണ് ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."