എച്ച്1ബി വിസയ്ക്കുള്ള അപേക്ഷകള്‍ ഇന്നു സ്വീകരിക്കും; ഇന്ത്യക്കാരുടെ പരിശോധന കര്‍ശനമാവും
വാഷിങ്ടണ്‍: വിദഗ്ധ ജോലികള്‍ക്കായി യുഎസ് അനുവദിക്കുന്ന എച്ച്1ബി വിസയ്ക്കുള്ള അപേക്ഷകള്‍ ഇന്നു സ്വീകരിച്ചുതുടങ്ങും. ഇന്ത്യന്‍ പ്രഫഷനലുകള്‍ക്കെതിരെ യു.എസില്‍ ജനവികാരം ഉയര്‍ത്തിവിട്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ കമ്പനികളുടെ അപേക്ഷകളിന്മേലുള്ള പരിശോധന കൂടുതല്‍ കര്‍ക്കശമാകാനാണ് സാധ്യത. നിസ്സാര തെറ്റു കണ്ടാലും അപേക്ഷ തള്ളാനുള്ള സാധ്യതയും വിദ്ഗധര്‍ ചൂണ്ടിക്കാട്ടുന്നു.
കടുത്ത പരിശോധന നടത്തുന്നതിനാല്‍ ഓരോ അപേക്ഷയിലുമുള്ള നടപടി പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരും.
വിസ ഇന്റര്‍വ്യൂവിനും പാസ്‌പോര്‍ട്ട് സ്റ്റാംപിങ്ങിനുമായി എത്തുമ്പോള്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സമൂഹ മാധ്യമങ്ങളിലെ ഇടപെടല്‍ സംബന്ധിച്ച വിവരങ്ങള്‍, ഇ-മെയില്‍ വിലാസം, ഫോണ്‍ നമ്പരുകള്‍ എന്നിവയുടെ വിശദാംശങ്ങളും ഹാജരാക്കേണ്ടിവരും.
ഇത്തവണയും ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകള്‍ക്കു കൂടുതല്‍ ഫീസ് ആണ് ഈടാക്കുന്നുണ്ട്. 6000 ഡോളറാണ് അപേക്ഷാ ഫീസ്. ഒന്നിലേറെ ജോലികള്‍ക്കെന്ന പേരില്‍ പല അപേക്ഷകള്‍ നല്‍കാന്‍ നേരത്തേ അനുവാദമുണ്ടായിരുന്നു. നറുക്കിടുമ്പോള്‍ ഇത്തരക്കാര്‍ക്കു കിട്ടാനുള്ള സാധ്യത ഇതുമൂലം കൂടുതലായിരുന്നു. എന്നാല്‍, ഇത്തവണ ഒരു അപേക്ഷ മാത്രമേ നല്‍കാനാവൂ എന്നും ഡൂപ്ലിക്കേറ്റ് അപേക്ഷകള്‍ നിരസിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."