HOME
DETAILS
MAL
വര്‍ഗീയ സംഘര്‍ഷം: കേന്ദ്രമന്ത്രിയുടെ മകന്റെ ജാമ്യാപേക്ഷ കോടതി തള്ളി
backup
April 03 2018 | 14:04 PM
പട്ന: ബിഹാറിലെ ഭാഗല്‍പൂരില്‍ വര്‍ഗീയ സംഘര്‍ഷത്തിനു ശ്രമിച്ച കേസില്‍ അറസ്റ്റിലായ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പു സഹമന്ത്രി അശ്വിനി ചൗബെയുടെ മകന് അരിജിത് ശാശ്വതിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. റാഞ്ചി കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
മാര്‍ച്ച് 17 നാണ് ഭാഗല്‍പൂരില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.
അരിജിത്തിന്റെ നേതൃത്വത്തില്‍ സംഘപരിവാര്‍ നടത്തിയ ബൈക്ക് റാലിക്കു ശേഷമാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.
സംഭവത്തിനു ശേഷം അരിജിത് പൊലിസില്‍ കീഴടങ്ങിയിരുന്നു.
സംഘര്‍ഷവുമായി ബന്ധപ്പെട്ടു മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടര്‍ന്നാണ് അരിജിത് കീഴടങ്ങിയത്.
വര്‍ഗീയ വിദ്വേഷം വളര്‍ത്തല്‍, അനുവാദമില്ലാതെ സംഘംചേരല്‍, മതവികാരം വ്രണപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് അരിജിത്തിനെതിരേ
കേസെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."