പള്ളങ്കോട് ജമാഅത്ത് ജനറല്‍ ബോഡി: കാന്തപുരം വിഭാഗം വഖഫ് ബോര്‍ഡ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തു
ആദൂര്‍: പള്ളങ്കോട് ജമാഅത്ത് ജനറല്‍ ബോഡിയില്‍ വച്ച് കാന്തപുരം വിഭാഗം വഖഫ് ബോര്‍ഡ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തു. പള്ളങ്കോട് ഹയാത്തുല്‍ ഇസ്ലാം മദ്റസയില്‍ ഇന്നലെ ഉച്ചക്കാണ് സംഭവം. ജമാഅത്ത് നിയമാവലി പ്രകാരമുള്ള ഭരണസമിതി രൂപീകരിക്കുന്നതിനു വേണ്ടി ഹൈക്കോടതിയുടെ ഉത്തരവു പ്രകാരം കേരളാ വഖഫ് ബോര്‍ഡ് എക്സിക്യൂട്ടിവ് ഓഫിസര്‍ പി.സി ശംസീര്‍ അലിയുടെ നേത്വത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണു കാന്തപുരം വിഭാഗം അക്രമം അഴിച്ചുവിട്ടത്.
ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുന്നതു കണ്ട സമസ്ത പ്രവര്‍ത്തകര്‍ ഇതു തടഞ്ഞതോടെ ഇവരെ കാന്തപുരം വിഭാഗം പ്രവര്‍ത്തകര്‍ അക്രമിക്കുകയായിരുന്നു. സംഭവത്തില്‍ കുണ്ടടുക്കം അബ്ദുല്ലക്കുഞ്ഞി, കെ.പി സിറാജുദ്ദീന്, കെ.പി അജീര്‍, എം.എ അബ്ദുല്‍ ഖാദര്‍ മോരങ്ങാനം, എ.പി അശ്റഫ്, എം.എ റാഷിദ് തുടങ്ങിയവര്‍ക്കു പരുക്കേറ്റു. ഇവരെ കാസര്‍കോട്ടെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇക്കഴിഞ്ഞ നബിദിനാഘോഷ ചടങ്ങിനിടെ മാരകായുധങ്ങളുമായി അക്രമം നടത്തിയ കാന്തപുരം വിഭാഗത്തിലെ ഒട്ടനവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരാണ് ജമാഅത്ത് ജനറല്‍ ബോഡി യോഗം അലങ്കോലപ്പെടുത്തുകയും വഖഫ് ബോര്‍ഡ് ഉദ്യോഗസ്ഥരെയും സമസ്ത പ്രവര്‍ത്തകരെയും അക്രമിക്കുകയും ചെയ്തത്. ഇതിനു പുറമെ യോഗഹാളില്‍ ഉണ്ടായിരുന്ന കസേരകള്‍ ഉള്‍പ്പെടെയുള്ള ഫര്‍ണിച്ചറുകളും ഇവര്‍ ഇവര്‍ അടിച്ചു തകര്‍ത്തു.
സംഘര്‍ഷം തടയാനെത്തിയ പൊലിസുകാര്‍ക്കു നേരെയും കാന്തപുരം വിഭാഗം പ്രവര്‍ത്തകര്‍ തിരിഞ്ഞതിനെ തുടര്‍ന്നു പൊലിസ് ഇവര്‍ക്കു നേരെ ലാത്തി വീശി. ഇതേ തുടര്‍ന്നു കാന്തപുരം വിഭാഗത്തിലെ ചിലര്‍ക്കും പരുക്കേറ്റു.
ജമാഅത്ത് ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനു വേണ്ടി തെരഞ്ഞെടുപ്പു നടത്തണോ വേണ്ടയോ എന്നു തീരുമാനിക്കാനാണ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം വഖഫ് ബോര്‍ഡ് എക്സിക്യൂട്ടിവ് ഓഫിസര്‍ ഇന്നലെ ജനറല്‍ ബോഡി യോഗം വിളിച്ചു ചേര്‍ത്തത്.
എന്നാല്‍ തെരഞ്ഞെടുപ്പുണ്ടായാല്‍ തങ്ങള്‍ക്കു കനത്ത പരാജയം ഉണ്ടാകുമെന്നു കണ്ടതോടെയാണ് കാന്തപുരം വിഭാഗം വഖഫ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു നേരെ കൈയേറ്റം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."