ദേശീയപാത സംഘര്‍ഷം: 13 പേര് അറസ്റ്റില്‍; 500 പേര്‍ക്കെതിരേ കേസ്
തിരൂരങ്ങാടി: ദേശീയപാത സര്‍വേക്കിടെ അരീത്തോട്ടും പരിസരങ്ങളിലും നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് 13 പേരെ പൊലിസ് അറസ്റ്റ്ചെയ്തു.
എ.ആര് നഗര്‍ പഞ്ചായത്തംഗം വലിയപറമ്പ് കരിപറമ്പത്ത് ഷമീര്‍ (43), അരീത്തോട് ചുക്കാന്‍ ജാബിര്‍ (30), കൊടിഞ്ഞി പള്ളിക്കല്‍ ശിഹാബ് (25), പുളിശ്ശേരി അഷ്റഫ് (38), കരുപറമ്പത്ത് മുഷ്താഖ്, കുന്നുംപുറം കൊടക്കല്ല് പുള്ളിക്കോട് റഷീദ് (34), ഇരുമ്പുചോല കൊരമ്പാട്ടില് തൊട്ടിയില്‍ അജ്മല്‍ (20), അരീത്തോട് പാലോളി മുഹമ്മദ് സുലൈമാന്‍ (21), പുകയൂര്‍ കറുക്കനാലുങ്ങല് റഫീഖ് (24), കൊടുവായൂര്‍ പാലമടത്തില്‍ പുതുപ്പറമ്പില്‍ അജ്മല്‍ (28), കൂട്ടിപ്പിലാക്കല് തിരുത്തി അബ്ദുല്‍ റസാഖ് (29), മമ്പുറം പാറക്കല്‍ ഫായിസ് (22), മമ്പുറം ഇരുകുളങ്ങര റാഷിദ് (21) എന്നിവരെയാണ് തിരൂരങ്ങാടി പൊലിസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കണ്ടാലറിയാവുന്ന 500 ഓളം പേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."