കേന്ദ്ര സര്‍ക്കാരിന് താക്കീതായി ദലിത് ഹര്‍ത്താല്‍: ജില്ലയില്‍ ഭാഗികം.
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ദലിതോട് കാട്ടുന്ന അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ ജില്ലയില്‍ ഭാഗികം.
പലയിടത്തും അനിഷ്ട സംഭവങ്ങള്‍ നടന്നു. ഹോട്ടല്‍ ഭക്ഷണത്തെ ജി.എസ്.ടിയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ ഹോട്ടല്‍, റെസ്റ്റോറന്റ് ഉടമകള്‍ കടകളും അടച്ചതോടെ ജനജീവിതം ഭാഗികമായി തടസ്സപ്പെട്ടു.
രാവിലെ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വിസ് നടത്തിയെങ്കിലും 10 മണിയോടെ സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞതോടെ കെ.എസ്.ആര്‍.ടി.സി സര്‍വിസ് നിര്‍ത്തിവച്ചു.
രാവിലെ തന്നെ തമ്പാനൂരില്‍ ബസ് സ്റ്റാന്‍ഡിനു മുന്നില്‍ ദലിത് സംഘടനാ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചതോടെ ബസുകള്‍ക്ക് സര്‍വിസ് നടത്താനായില്ല.
തുടര്‍ന്ന് പൊലിസ് ഇവരെ കസ്റ്റഡിയിലെടുത്തു. നെയ്യാറ്റിന്‍ക്കര, പാറശാല, വെള്ളറട, നെടുമങ്ങാട്, ആറ്റിങ്ങല്‍, പാലോട് തുടങ്ങിയ സ്ഥലങ്ങളില്‍ രാവിലെ തന്നെ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസ് നടത്തിയെങ്കിലും 10 മണിയോടെ ബസുകള്‍ തടഞ്ഞു.
മണക്കാട് ബസ് തടഞ്ഞ് യാത്രക്കാരെ വഴിയില്‍ ഇറക്കി വിട്ടു. മിക്ക സര്‍വിസുകളും പകുതിയില്‍ നിര്‍ത്തേണ്ടിവന്നു.
ദീര്‍ഘദൂര ബസുകള്‍ സര്‍വിസ് നടത്തി. പലയിടത്തും ബസുകള്‍ക്ക് പൊലിസ് സംരക്ഷണം ഏര്‍പ്പെടുത്തി.അതേസമയം സ്വകാര്യ വാഹനങ്ങള്‍ യഥേഷ്ടം നിരത്തിലിറങ്ങി.
ഓട്ടോറിക്ഷകളും ടാക്‌സികളും സര്‍വിസ് നടത്തി. സ്വകാര്യ ബസുകള്‍ ഹര്‍ത്താലില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നുവെങ്കിലും ബസുകള്‍ ഒന്നും സര്‍വിസ് നടത്തിയില്ല.
സെക്രട്ടേറിയറ്റിനു മുന്നില്‍ വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ച് ദലിത് സംഘടനാ പ്രവര്‍ത്തകരെ പോലിസ് വിരട്ടിയോടിച്ചു. ഭാരത് ബന്തില്‍ പങ്കെടുത്ത ദലിതരെ വെടിവച്ചുകൊന്ന സംഭവത്തില്‍ അന്വേഷണം നടത്തുക, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, ദലിത് പീഡനനിയമം പൂര്‍വസ്ഥിതിയിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍. കേരള ചേരമ സാംബവ ഡെവലപ്‌മെന്റ് സൊസൈറ്റി, അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ, നാഷനല്‍ ദളിത് ലിബറേഷന്‍ ഫ്രണ്ട്, ദളിത് ഹ്യൂമന്‍ റൈറ്റ് മൂവ്‌മെന്റ്, കേരള ചേരമര്‍ സംഘം, സോഷ്യല്‍ ലിബറേഷന്‍ ഫ്രണ്ട് തുടങ്ങിയ ദലിത് സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഹര്‍ത്താലിനോടനുബന്ധിച്ച് വിവിധ ദലിത് സംഘടനകളുടെ നേതൃത്വത്തില്‍ വെള്ളയമ്പലം ഭാഗത്ത് നിന്ന് സെക്രട്ടേറിയേറ്റിലേക്ക് പ്രകടനവും നടന്നു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയായിരുന്നു ഹര്‍ത്താല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ
International
• 2 months agoഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
qatar
• 2 months agoകോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
National
• 2 months agoവള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍
Kerala
• 2 months agoസഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്
Saudi-arabia
• 2 months agoകറന്റ് അഫയേഴ്സ്-01-10-2024
PSC/UPSC
• 2 months agoകേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം
Kerala
• 2 months agoവാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി
uae
• 2 months agoഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം
Kerala
• 2 months agoഅനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി
uae
• 2 months agoയുഎഇ; വേട്ടക്കെണി ഒരുക്കിയവർക്കെതിരെ നടപടി
uae
• 2 months agoമാമി തിരോധാനക്കേസില്‍ സിബിഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി
Kerala
• 2 months ago'ഒരു ജില്ലയെയോ മതവിഭാഗത്തെയോ വിമര്‍ശിച്ചിട്ടില്ല'; പറഞ്ഞത് കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ കണക്കെന്ന് മുഖ്യമന്ത്രി
Kerala
• 2 months agoസിദ്ദീഖ് കൊച്ചിയില്‍; അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി
Kerala
• 2 months ago'മലപ്പുറം പരാമര്‍ശം പി.ആര്‍ ഏജന്‍സി എഴുതി നല്‍കിയത്; ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു പത്രം
Kerala
• 2 months agoകട്ടപ്പന അമ്മിണി കൊലക്കേസ്; പ്രതി മണിക്ക് ജീവപര്യന്തം ശിക്ഷ
Kerala
• 2 months agoഇന്ധനവില കുറഞ്ഞതോടെ അജ്മാനില്‍ ടാക്സി നിരക്കുകള്‍ കുറച്ചു
uae
• 2 months agoഇസ്റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം
International
• 2 months ago'ഇസ്റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം' ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ
ഇസ്റാഈലിന്റെ ആക്രമണങ്ങള്‍ സ്വയം പ്രതിരോധത്തിനെന്ന് ന്യായീകരണം