ദലിതരെ പീഡിപ്പിക്കാന്‍ മത്സരം: ഹസന്‍
കണ്ണൂര്‍: ദലിത് ജനവിഭാഗങ്ങളെ പീഡിപ്പിക്കാനും ക്രൂശിക്കാനും നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും മത്സരിക്കുകയാണെന്നു കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. സാമുദായിക സൗഹാര്‍ദത്തിനും സമാധാനത്തിനുമായി കോണ്‍ഗ്രസ് ദേശീയവ്യാപകമായി ദലിത് പീഡനങ്ങള്‍ക്കെതിരേ നടത്തുന്ന ഉപവാസത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡി.സി.സി നേതൃത്വത്തില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഹസന്‍.
ബി.ജെ.പി അധികാരത്തിലെത്തിയതിനു ശേഷം രാജ്യത്ത് ദലിത് വേട്ടയാണു നടന്നത്. നൂറുകണക്കിനു ദലിതരെയാണ് അഗ്‌നിക്കിരായാക്കി ചുട്ടുകരിച്ചത്. ദലിത് സമൂഹത്തിന് അര്‍ഹമായ പല ക്ഷേമപദ്ധതികളും അട്ടിമറിക്കുന്നു. ദലിത് വിഭാഗങ്ങളെ പീഡിപ്പിക്കുന്ന കാര്യത്തില്‍ സി.പി.എമ്മും ഒട്ടും പിന്നിലല്ല. വോട്ടിനായി മുതലക്കണ്ണീര്‍ ഒഴുക്കുന്ന ബി.ജെ.പിയുടെ അതേ പാതയാണ് സി.പി.എമ്മും സ്വീകരിക്കുന്നത്.
അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കണ്ണൂരില്‍ ചിത്രലേഖയ്ക്ക് നേരെ നടന്നതെന്നും ഹസന്‍ വ്യക്തമാക്കി. സതീശന്‍ പാച്ചേനി അധ്യക്ഷനായി. കെ. സുധാകരന്‍, കെ.സി ജോസഫ് എം.എല്‍.എ, ലാലി വിന്‍സന്റ്, ജോണ്‍സണ്‍ ഏബ്രഹാം, ശൂരനാട് രാജശേഖരന്‍, പി. രാമകൃഷ്ണന്‍, കെ.പി കുഞ്ഞിക്കണ്ണന്‍, സുമാ ബാലകൃഷ്ണന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കെ.പി അനില്‍കുമാര്‍, വി.എ നാരായണന്‍, സജീവ് ജോസഫ്, ഐ.കെ രാജു, എ.പി അബ്ദുല്ലക്കുട്ടി, കെ. സുരേന്ദ്രന്‍, ചന്ദ്രന്‍ തില്ലങ്കേരി, വി.വി പുരുഷോത്തമന്‍, മുഹമ്മദ് ബ്ലാത്തൂര്‍, ഡോ. കെ.വി ഫിലോമിന, ടി. ജയകൃഷ്ണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."