HOME
DETAILS
MAL
90,000 വര്‍ഷം പഴക്കമുള്ള ഹോമോസാപിയന്‍സ് അവശിഷ്ടങ്ങള്‍ കണ്ടെത്തി
backup
April 10 2018 | 18:04 PM
ബെര്‍ലിന്‍: 90,000 വര്‍ഷം പഴക്കമുള്ള മനുഷ്യ വിരലുകളുടെ ഫോസില്‍ സഊദിയില്‍ കണ്ടെത്തി. സഊദിയിലെ നഫൂദ് മരുഭൂമിയില്‍ നടത്തിയ ഖനനത്തിലാണ് ഹോമോസാപിയനുകളുടേതെന്നു കരുതപ്പെടുന്ന വിരലുകള്‍ കണ്ടെത്തിയത്.
നഫൂദിലെ അല്‍ വുസ്തയിലാണ് ജര്‍മനിയിലെ മാക്സ് പ്ലാങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദ സയന്‍സ് ഓഫ് ഹ്യുമന്‍ ഹിസ്റ്ററിയിലെ ഒരു സംഘം ഗവേഷകര്‍ ഉദ്ഖനനം നടത്തിയത്. സ്ഥാപനത്തിലെ നരവംശശാസ്ത്രജ്ഞനായ മൈക്കല്‍ പെട്രാഗ്ലിയയാണു സംഘത്തിനു നേതൃത്വം നല്‍കിയത്. ആഫ്രിക്കയില്‍നിന്ന് മറ്റു പ്രദേശങ്ങളിലേക്കുള്ള ആധുനിക മനുഷ്യന്റെ പലായനങ്ങളെ കുറിച്ചുള്ള ശ്രദ്ധേയമായ ഉള്‍ക്കാഴ്ചകള്‍ പകരുന്നതാണു പുതിയ കണ്ടെത്തലെന്നു ശാസ്ത്രസംഘം പറഞ്ഞു.
മൂന്നു ലക്ഷം വര്‍ഷം മുന്‍പ് ആഫ്രിക്കയിലാണ് മനുഷ്യവര്‍ഗം ഉടലെടുത്തതെന്നാണു ശാസ്ത്രം പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."