HOME
DETAILS

വിടവാങ്ങിയത് കര്‍മ മണ്ഡലത്തില്‍ നിറഞ്ഞുനിന്ന പണ്ഡിതന്‍

  
backup
April 10 2018 | 19:04 PM

sayyid-abdul-jabbar-shihab-thangal-article

മലപ്പുറം: കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പാണക്കാട് സയ്യിദ് അബ്ദുല്‍ ജബ്ബാര്‍ ശിഹാബ് തങ്ങളുടെ നിര്യാണത്തോടെ നഷ്ടമായത് മതരംഗത്ത് നിറഞ്ഞു പ്രവര്‍ത്തിച്ച പണ്ഡിതനെ. മതവിഷയങ്ങളില്‍ അഗാധ പാണ്ഡിത്യം നേടിയ തങ്ങള്‍ തന്റെ പുരുഷായുസ് മുഴുവന്‍ മതാധ്യാപനത്തിനായാണ് മാറ്റിവച്ചത്. പാണക്കാട് സയ്യിദ് കുടുംബത്തില്‍പ്പെട്ട തങ്ങളുടെ പിതാവ്, പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ ജ്യേഷ്ഠന്റെ മകനാണ്.


പട്ടര്‍ക്കടവ് എല്‍.പി സ്‌കൂള്‍, കക്കാട് യു.പി സ്‌കൂള്‍, തിരൂരങ്ങാടി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ എന്നിവിടങ്ങില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ തങ്ങളുടെ മതരംഗത്തെ ഗുരു പിതാവായ കെ.എം.എസ്.എ അബ്ദുല്‍ ഖഹാര്‍ പൂക്കോയതങ്ങളായിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുന്‍ പ്രസിഡന്റ് കെ.കെ സ്വദഖത്തുല്ല മുസ്‌ലിയാരുടെ നിര്‍ദേശപ്രകാരമാണ് ഉന്നതപഠനത്തിനായി വണ്ടൂര്‍ ജാമിഅ വഹബിയ്യ അറബിക് കോളജില്‍ ചേര്‍ന്നത്. 1978ല്‍ വഹബി ബിരുദം നേടിയ തങ്ങള്‍ ഇരുപതാം വയസിലാണ് കൂരിയാട് വലിയ പറമ്പില്‍ സ്വന്തം പിതാവ് സ്ഥാപിച്ച ജുമാമസ്ജിദില്‍ മുദരിസും ഖാസിയുമായി സേവനമേല്‍ക്കുന്നത്. ചെറുപ്രായത്തില്‍ തിരഞ്ഞെടുത്ത കര്‍മമണ്ഡലത്തില്‍ നീണ്ട നാലുപതിറ്റാണ്ടുകാലമാണ് തങ്ങള്‍ സേവനം തുടര്‍ന്നത്.


സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന തങ്ങളുടെ വിയോഗ വാര്‍ത്തയറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് പാണക്കാട് പട്ടര്‍ക്കടവിലെ വീട്ടിലെത്തിയത്. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് മാര്‍ച്ച് 30നാണ് തങ്ങളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രി വിട്ട തങ്ങള്‍ വീട്ടില്‍ വിശ്രമത്തിലായിരിക്കെ ഇന്നലെ വൈകിട്ട് ഏഴുമണിയോടെയായിരുന്നു അന്ത്യം. വിയോഗവാര്‍ത്തയറിഞ്ഞ് മത രാഷ്ട്രീയ പൊതുരംഗത്തെ നിരവധി പേരാണ് വീട്ടിലെത്തിയത്. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, ബഷീറലി ശിഹാബ് തങ്ങള്‍, മുനവറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ വീട്ടിലെത്തി പ്രാര്‍ഥന നടത്തി. ജന്മദേശമായ പട്ടര്‍ക്കടവില്‍ മയ്യിത്ത് നിസ്‌കാരത്തിന് ശേഷം തങ്ങളുടെ കര്‍മ മണ്ഡലമായ കൂരിയാട് വലിയ പറമ്പിലാണ് ഖബറടക്കം.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  3 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  3 months ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  3 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാശിം സഫ്‌യുദ്ദീന്‍

International
  •  3 months ago
No Image

യു.പിയിലെ നരബലി; രണ്ടാം ക്ലാസുകാരനെ കൊന്നത് സ്‌കൂളിന്റെ അഭിവൃദ്ധിക്ക്; അധ്യാപകരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

National
  •  3 months ago
No Image

'എസ്.കെ.എസ്.എസ്.എഫ് ദേശീയ ദ്വിദിന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

organization
  •  3 months ago
No Image

എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

organization
  •  3 months ago
No Image

ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍; മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകം സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  3 months ago