അബ്ദുല്‍ ജബ്ബാര്‍ ശിഹാബ് തങ്ങള്‍ക്ക് യാത്രാമൊഴി
മലപ്പുറം: കേരളാ സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും പ്രമുഖ പണ്ഡിതനുമായ പാണക്കാട് സയ്യിദ് അബ്ദുല്‍ ജബ്ബാര്‍ ശിഹാബ് തങ്ങള്‍ക്ക് ആയിരങ്ങളുടെ യാത്രാമൊഴി. തങ്ങളുടെ സ്വദേശമായ പട്ടര്‍കടവിലും ജോലി ചെയ്തിരുന്ന തലപ്പാറ വലിയപറമ്പ് ജുമാമസ്ജിദിലും നടന്ന മയ്യിത്ത് നിസ്‌കാരത്തില്‍ ആയരിക്കണക്കിനു പേര്‍ പങ്കെടുത്തു.
ജനത്തിരക്കു കാരണം വിവിധ സ്ഥലങ്ങളിലായി 13 തവണയാണ് മയ്യിത്ത് നിസ്‌കാരം നടന്നത്. രോഗത്തെ തുടര്‍ന്നു വീട്ടില്‍ വിശ്രമത്തിലായിരുന്ന തങ്ങള്‍ ചൊവ്വാഴ്ച വൈകിട്ട് ഏഴോടെയാണ് മരിച്ചത്. വിയോഗ വാര്‍ത്തയറിഞ്ഞ് ആയിരക്കണക്കിനു പേരാണ് പട്ടര്‍കടവിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത്.
വീട്ടില്‍ രണ്ടു തവണയായി നടന്ന മയ്യിത്ത് നിസ്‌കാരത്തിനു കേരളാ സംസ്ഥന ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് എന്‍.കെ മുഹമ്മദ് മൗലവി, ജനറല്‍ സെക്രട്ടറി നജീബ് മൗലവി എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്നു രാവിലെ പത്തിനു പട്ടര്‍കടവ് ജുമാമസ്ജിദില്‍ മൂന്നു തവണ മയ്യിത്ത് നിസ്‌കാരം നടന്നു.
ഇതിനു ശേഷം ആംബുലന്‍സിലാണ് തലപ്പാറ വലിയപറമ്പ് ജുമാമസ്ജിദിലിലേക്കു കൊണ്ടുപോയത്. നൂറുകണക്കിനു വാഹനങ്ങളിലായി ആളുകള്‍ മയ്യിത്തിനെ അനുഗമിച്ചു. സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടെവച്ചാണ് നിസ്‌കാരം നിര്‍വഹിച്ചത്. സഹോദരന്‍ അബ്ദുല്‍ ജലീല്‍ ശിഹാബ് തങ്ങള്‍, സഹോദരീ പുത്രന്‍ അബ്ദുല്‍ മലിക് ജമലുല്ലൈലി, അബ്ദുല്‍ ഖയ്യൂം ശിഹാബ് തങ്ങള്‍ തുടങ്ങിയവരും പള്ളികളില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിനു നേതൃത്വം നല്‍കി.
തുടര്‍ന്നു 12.30ഓടെ തങ്ങളുടെ വസിയ്യത്ത് പ്രകാരം വലിയപമ്പ് ജുമാമസ്ജിദിലാണ് ഖബറടക്കിയത്.
കോഴിക്കോട് വലിയ ഖാസി നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍, ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങള്‍, ബഷീറലി ശിഹാബ് തങ്ങള്‍, റഷീദലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ് തങ്ങള്‍, ഖലീല്‍ ബുഖാരി തങ്ങള്‍ കടലുണ്ടി, കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, എം.എല്‍.എമാരായ കെ.എന്‍.എ ഖാദര്‍, പി. ഉബൈദുല്ല എന്നിവര്‍ വീട്ടിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."