തച്ചങ്കരിയെ കെ.എസ്.ആര്‍.ടി.സി എം.ഡിയാക്കിയതില്‍ അസ്വഭാവികതയില്ല : മന്ത്രി
തിരുവന്തപുരം: ഫയര്‍ഫോഴ്‌സ് ഡയറക്ടര്‍ ജനറല്‍ ടോമിന്‍ ജെ തച്ചങ്കരിയെ കെ.എസ്.ആര്‍.ടി.സി മാനേജിംഗ് ഡയറക്ടറാക്കിയതില്‍ അസ്വഭാവികതയില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. പുന: സംഘടനയുടെ ഭാഗമായിട്ടാണ് ഗതാഗത കമ്മിഷണര്‍ സ്ഥാനത്തു നിന്ന് എ ഹേമചന്ദ്രനെ നീക്കിയത്. ഗതാഗത വകുപ്പില്‍ മോശം ഉദ്യോഗസ്ഥരില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.
ബുധനാഴ്ച്ചയാണു തച്ചങ്കരിയെ കെ.എസ്.ആര്‍.ടി.സി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. തച്ചങ്കരിക്കു പകരം ഫയര്‍ഫോഴ്‌സ് മേധാവിയായി ഡി.ജി.പി എ ഹേമചന്ദ്രനെയും നിയമിച്ചു. ഗതഗത മന്ത്രി എ.കെ ശശീന്ദ്രന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് നേരത്തെ തച്ചങ്കരിയുടെ നിയമനം നടപ്പാക്കാതിരുന്നത്. അടുത്തകാലത്ത് ശശീന്ദ്രനുമായി ധാരണയിലെത്തിയതിനെ തുടര്‍ന്നാണ് തച്ചങ്കരിയെ കെ.എസ്.ആര്‍.ടി.സിയിലേക്ക് കൊണ്ടുവന്നതെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."