HOME
DETAILS

പൊള്ളുന്ന ചൂടിലും മഹാത്മയില്‍ 'വസന്തകാലം'

  
backup
April 12 2018 | 08:04 AM

%e0%b4%aa%e0%b5%8a%e0%b4%b3%e0%b5%8d%e0%b4%b3%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%9a%e0%b5%82%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%ae%e0%b4%b9%e0%b4%be%e0%b4%a4%e0%b5%8d%e0%b4%ae

 

അമ്പലത്തറ: സ്വന്തം അധ്വാനത്തിലൂടെ നട്ടുവളര്‍ത്തി വിളവെടുക്കാറായ തക്കാളിയും വെണ്ടയും പയറും ചീരയുമെല്ലാം കണ്ട് ആഹ്ലാദിക്കുകയാണ് പെരിയ മഹാത്മ ബഡ്‌സ് സ്‌കൂളിലെ കുട്ടികള്‍. മാനസികവും ശാരീരികവുമായ പ്രയാസങ്ങള്‍ മറികടന്നും അവര്‍കൃഷിയുടെ ഭാഗമായി മാറുമ്പോള്‍ അത് ഒരുപാഠ്യപദ്ധതിയുടെ വിജയം കൂടിയായി മാറി. ഉദ്യാന പരിപാലനത്തിലൂടെ സമഗ്രവ്യക്തിത്വ വികസനമെന്ന തെറാപ്പിയുടെ ഭാഗമായാണ് പഠിതാക്കള്‍ മണ്ണിലേക്ക് ഇറങ്ങിയത്.
ചാലിങ്കാലിലെ മഹാത്മ ബഡ്‌സ് സ്‌കൂളിനു മുന്നിലും വശങ്ങളിലുമായി പച്ചക്കറിത്തോട്ടവും പൂന്തോട്ടവും ഒരുക്കി. മാവുങ്കാല്‍ ആനന്ദാശ്രമവും കെ.ടി.ഡി.എസും സംയുക്തമായാണ് കാര്‍ഷിക സംരംഭം ഒരുക്കിയത്. ഇതിനായി നൂറു ഗ്രോബാഗുകളും പച്ചക്കറി തൈകളും നല്‍കി. ചാണക വളവും ജീവാമൃതവും ഉപയോഗിച്ചുള്ള കൃഷിയാണ് നടപ്പിലാക്കിയത്. കുട്ടികള്‍ തന്നെയാണു കാര്‍ഷിക പരിചരണം നടത്തുന്നത്.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ദീപാ പേരൂരിനു ബഡ്‌സ് സ്‌ക്കൂളിലെ പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിന്റെ ഭാഗമായി ഹോര്‍ട്ടിക്കള്‍ച്ചര്‍ തെറാപ്പിയില്‍ തിരുവനന്തപുരത്തു വച്ച് ഒരു മാസത്തെ പരിശീലനം ലഭിച്ചിരുന്നു. ഓരോചെടിയുടെ വളര്‍ച്ചയും അവയുടെ പരിപാലനവും കുട്ടികളുടെ ഓര്‍മശക്തിക്കും സഹനശക്തിക്കും ഒപ്പം മാനസിക വളര്‍ച്ചയ്ക്കും പ്രേരകമാവുമെന്നാണ് തെറാപ്പി ലക്ഷ്യമിടുന്നത്.
കുട്ടികള്‍ക്ക് കൃഷിയിലെ ഓരോ ചുമതല നല്‍കിയപ്പോള്‍ അവര്‍ പൂര്‍ണമായും അതില്‍ മുഴുന്നതാണ് കാണാന്‍ സാധിച്ചതെന്ന് ദീപ പേരൂര്‍ പറയുന്നു. 18നു മേല്‍ പ്രായമുള്ളവര്‍ക്ക് ഉപജീവന പരിശീലനമാണ് ബഡ്‌സ് സ്‌കൂളില്‍ നല്‍കുന്നത്. 20 പേരാണ് ഈ വിഭാഗത്തില്‍ സ്‌കൂളില്‍ പഠിതാക്കളായുള്ളത്. അധ്യാപകന്‍ കെ.കെ രമേശിന്റെ നേതൃത്വത്തിലാണ് ഇവര്‍ക്കു പരിശീലനം നല്‍കുന്നത്. അധ്യാപകനോടൊപ്പം പച്ചക്കറിത്തോട്ടത്തിലെത്തുന്ന പഠിതാക്കള്‍ രാവിലെയും വൈകിട്ടുമാണ് പരിചരണം നടത്തുന്നത്.
കളകള്‍ പറിച്ചു നീക്കുന്നതും ജൈവ കീടനാശിനി തളിച്ചതും വെള്ളം നനച്ചതുമെല്ലാം പഠിതാക്കള്‍ തന്നെയായിരുന്നു. ചീരയും തക്കാളിയും പയറും വിളവെടുത്തു തുടങ്ങി. പച്ചക്കറികള്‍ സ്‌കൂളിലെ ഉച്ചഭക്ഷണത്തിനാണ് പ്രയോജനപ്പെടുത്തുന്നത്. ശാരീരിക വിഷമതകള്‍ ഉണ്ടെങ്കിലും ബഡ്‌സ് സ്‌കൂളിലെ കുട്ടി കര്‍ഷകര്‍ മണ്ണില്‍ പൊന്നുവിളയിക്കുകയാണ്. അവരുടെ സംതൃപ്തിയില്‍ അകമേ സന്തോഷിക്കുകയാണ് അമ്മമാരും സ്‌കൂള്‍ അധികൃതരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇത് വെറും സാമ്പിള്‍, പ്രത്യാക്രമണം നടത്തിയാല്‍ വന്‍ തിരിച്ചടി' ഇസ്‌റാഈലിന് ഇറാന്റെ താക്കീത് 

International
  •  2 months ago
No Image

സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍; ജനങ്ങള്‍ കൂടെ നില്‍ക്കും, തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും എം.എല്‍.എ

International
  •  2 months ago
No Image

'മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം' പിണറായിക്കെതിരെ വീണ്ടും അന്‍വര്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിക്ക് പി.ആര്‍ ഏജന്‍സിയുടെ ആവശ്യമില്ല, തെറ്റ് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ കണ്ണാടി നോക്കിയെങ്കിലും ഏറ്റു പറയണം'  രൂക്ഷ വിമര്‍ശനവുമായി റിയാസ് 

Kerala
  •  2 months ago
No Image

'ദ ഹിന്ദു'വിന്റെ മാപ്പ് മാത്രം, പി.ആര്‍ ഏജന്‍സിയെ പരാമര്‍ശിക്കാതെ 'ദേശാഭിമാനി' 

Kerala
  •  2 months ago
No Image

ചലോ ഡല്‍ഹി മാര്‍ച്ച് തടഞ്ഞു

Kerala
  •  2 months ago
No Image

ജീവിതശൈലി സർവേക്ക് വേറെ ആളെ നോക്കൂ; കൂലിയില്ല, സർവേ നിർത്തി ആശാപ്രവർത്തകർ

Kerala
  •  2 months ago
No Image

ഇറാന്‍ വലിയ തെറ്റ് ചെയ്തു, കനത്ത വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു, ഇസ്‌റാഈലിനെ പിന്തുണച്ച് അമേരിക്ക, മിസൈലുകള്‍ വെടിവച്ചിട്ടെന്ന് അവകാശവാദം 

International
  •  2 months ago
No Image

ഹനിയ്യ, നസ്‌റുല്ല കൊലപാതകങ്ങള്‍ക്കുള്ള മറുപടി, ഇസ്‌റാഈലിന് മേല്‍ തീമഴയായത് 200ലേറെ ബാലിസ്റ്റിക് മിസൈലുകള്‍, പേടിച്ച് ബങ്കറിലൊളിച്ച് നെതന്യാഹുവും സംഘവും 

International
  •  2 months ago