HOME
DETAILS

പെരിയാറില്‍ നീരൊഴുക്ക് നിലച്ചു; മാലിന്യം കുമിഞ്ഞുകൂടുന്നു

  
backup
April 13, 2018 | 4:35 AM

%e0%b4%aa%e0%b5%86%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%80%e0%b4%b0%e0%b5%8a%e0%b4%b4%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a8


ചെറുതോണി: നീരൊഴുക്ക് നിലച്ചതോടെ പെരിയാര്‍ നദി മാലിന്യവാഹിനിയായി. ഇതുമൂലം സാംക്രമിക രോഗ ഭീഷണിയിലാണ് പ്രദേശവാസികള്‍.
പുഴയില്‍ മാലിന്യം നിക്ഷേപിക്കുന്നത് ക്രിമിനല്‍ കുറ്റമായി പ്രഖ്യാപനം നടത്തിയ സര്‍ക്കാര്‍ ഭരണത്തിലിരിക്കുമ്പോഴാണ് പെരിയാര്‍ നദി മാലിന്യം പേറുന്നത്. നടപടിയെടുക്കേണ്ടവരുടെ മൗനം പെരിയാറിന്റെ നാശത്തിനാണ് വഴിയൊരുക്കുന്നതെന്ന ആക്ഷേപവും ഉയര്‍ന്നു. രാത്രികാലങ്ങളില്‍ വിദൂര സ്ഥലങ്ങളില്‍ നിന്നു വാഹനങ്ങളിലെത്തിച്ച് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതും പതിവായി. പഞ്ചായത്ത് മാലിന്യം ശേഖരിക്കാറുണ്ടെങ്കിലും ടൗണ്‍ കേന്ദ്രീകരിച്ച് മാത്രമാണ് മാലിന്യം നീക്കം ചെയ്യുന്നത്.പ്രദേശത്തെ കൈയ്യേറ്റങ്ങളും, മാലിന്യങ്ങള്‍ കൂടി കിടക്കുന്നതും മൂലം പെരിയാര്‍ നദിയുടെ നീരൊഴുക്ക് പോലും നിശ്ചലമാണ്. മലിന ജലം കൂടി കിടക്കുന്നത് മൂലം പ്രദേശത്ത് അസഹനീയമായ ദുര്‍ഗന്ധവും വമിക്കുന്നുണ്ട്. ഇതിനിടയില്‍ മലിനമായി കിടക്കുന്ന പെരിയാര്‍ നദിയുടെ ശുചീകരണ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പെരിയാറിന്റെ പ്രഭവ കേന്ദ്രമായ ജനവാസ മേഖലയായ വള്ളക്കടവില്‍ നിന്നും ആരംഭിക്കണമെന്ന ജനകീയ ആവശ്യം ശക്തമായിരിക്കുകയാണ്.
ജനവാസ മേഖലയിലെതടക്കം മാലിന്യങ്ങള്‍ ഇപ്പോള്‍ തള്ളുന്നത് പെരിയാറ്റിലാണ്. ഇത് കൂടാതെ അറവ് മാലിന്യങ്ങളും, കക്കൂസ് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ പെരിയാര്‍ നദിയിലാണ് നിക്ഷേപം. മാലിന്യത്തിനു പുറമെ ആറ്റു പുറമ്പോക്കില്‍ നിര്‍മ്മാണ പ്രവര്‍ത്തികളും സര്‍വ്വ സാധാരണമായി മാറിയിരിക്കുകയാണ്.30 മീറ്റര്‍ വീതിയുണ്ടായിരുന്ന നദി കൈയ്യേറ്റങ്ങളുടെ അനന്തര ഫലമായി വീതി കുറഞ്ഞ് പല ഇടങ്ങളിലും ഇരുപത് മീറ്റര്‍ മാത്രമെയുള്ളു.
കേന്ദ്ര ജലവിഭവ വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് പെരിയാര്‍ നദി. പെരിയാര്‍ അയ്യപ്പന്‍കോവിലിന് സമീപത്ത് പ്രത്യേക ഓഫീസും ഇതിനായി ഉണ്ട്. നീരൊഴുക്ക് തോത്, വെള്ളത്തിന്റെ അളവ് എന്നിവ ഇവിടെയാണ് നിരീക്ഷിക്കുന്നത്. പെരിയാര്‍ നദിയുടെ ആഴം കൂടിയ പ്രദേശങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്ന ഭാഗത്ത് പോളകള്‍ വന്‍തോതില്‍ വളര്‍ന്ന് പടര്‍ന്നിരുന്നത്. ഇതിനാല്‍ ഈ ഭാഗത്തെ ജലവും ഉപയോഗശൂന്യമായ നിലയിലായിരുന്നത്. പെരിയാര്‍ പാലത്തിനു സമീപത്തെ ആഴം കൂടിയ ഭാഗത്തും പൂണ്ണമായും പോളകള്‍ വളര്‍ന്നു മൂടിയിരിക്കുകയാണ്. മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ യാതൊരു നടപടികളും അധികൃതര്‍ കൈ കൊണ്ടിട്ടില്ല. പെരിയാറിന്റെ തീരത്ത് താമസിക്കുന്ന നൂറു കണക്കിന് കുടുംബങ്ങള്‍ ആറ്റിലെ വെള്ളം ഉപയോഗിച്ചാണ് ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റുന്നത്. ഫെബ്രുവരി മാസം മുതല്‍ പെരിയാറിലെ തീരൊഴുക്ക് ഇല്ലാതെയായി.
കുഴികള്‍ കുഴിച്ചും കയങ്ങളില്‍ നിന്നുമാണ് വെള്ളം ഉപയോഗപ്പെടുത്തുന്നത്. തുണി അലക്കി ഉപജീവനം നടത്തുന്നവര്‍ക്കും മീന്‍ പിടിച്ച് ഉപജീവനം കഴിയുന്നവര്‍ക്കും പണിയില്ലാത്ത സാഹചര്യമാണ്. വള്ളക്കടവ് മുതല്‍ അയ്യപ്പന്‍ കോവില്‍വരെയുള്ള തീരപ്രദേശത്ത് താമസിക്കുന്നവര്‍ക്ക് വേനല്‍കാലത്ത് ശുദ്ധജലം ലഭിക്കുന്നതിനു വേണ്ട പദ്ധതികള്‍ ആരംഭിക്കണമെന്നാണ് തദ്ദേശവാസികളുടെ ആവശ്യം. പൊതു പങ്കാളിത്തത്തോടെ വനം സംരക്ഷണ പദ്ധതി നടപ്പിലാക്കി വിജയിപ്പിച്ചത് പോലെ ജലവിഭവ പരിസ്ഥിതി വകുപ്പുകളുടെ കീഴില്‍ പെരിയാര്‍ സംരക്ഷണ ശുചീകരണ പദ്ധതികള്‍ തുടങ്ങണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാണിജ്യ പാചക വാതക സിലിണ്ടറിന് വില കുറച്ചു; ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ ഇത്തവണയും മാറ്റമില്ല

Kerala
  •  a month ago
No Image

ഇസ്രാഈല്‍ പ്രധാനമന്ത്രിക്ക് മാപ്പ് നല്‍കാന്‍ പ്രസിഡന്റിന് കഴിയില്ലെന്ന് നെതന്യാഹുവിന്റെ മുന്‍ അഭിഭാഷകന്‍

International
  •  a month ago
No Image

കൈക്കൂലി കേസ്; വിജിലൻസ് വലയിൽ ഈ വർഷം കുടുങ്ങിയത്  70 ഉദ്യോഗസ്ഥർ

Kerala
  •  a month ago
No Image

'രാജ്ഭവന്‍ ഇനി ലോക്ഭവന്‍': ഇന്ന് മുതല്‍ പേര് മാറ്റം, ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ വിജ്ഞാപനം ഇറക്കും

Kerala
  •  a month ago
No Image

മെഡിസെപ് വിവരശേഖരണം സമയം നീട്ടി; ഡിസംബര്‍ 10 വരെ 

Kerala
  •  a month ago
No Image

കാനത്തിൽ ജമീലയുടെ ഖബറടക്കം നാളെ

Kerala
  •  a month ago
No Image

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനവിരുദ്ധതയിൽ മത്സരിക്കുകയാണ്: പി.ജെ ജോസഫ്

Kerala
  •  a month ago
No Image

കെഎസ്ആര്‍ടിസി ബസ്സില്‍ ബൈക്കിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

Kerala
  •  a month ago
No Image

കിഫ്‌ബി മസാല ബോണ്ട് കേസ്; മുഖ്യമന്ത്രിക്ക് ഇ.ഡി നോട്ടീസ്

Kerala
  •  a month ago
No Image

ഡിറ്റ്‌വാ ചുഴലിക്കാറ്റ്: വിവിധ ജില്ലകളില്‍ തീവ്ര മഴ മുന്നറിയിപ്പും സ്‌കൂളുകള്‍ക്ക് അവധിയും; കനത്ത ജാഗ്രതയില്‍ തമിഴ്‌നാട്

Kerala
  •  a month ago