HOME
DETAILS

ഞാറയ്ക്കല്‍ ഫിഷ് ഫാമില്‍ വാട്ടര്‍ സൈക്കിളിങും കയാക്കിങും

  
backup
April 13, 2018 | 4:49 AM

%e0%b4%9e%e0%b4%be%e0%b4%b1%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ab%e0%b4%bf%e0%b4%b7%e0%b5%8d-%e0%b4%ab%e0%b4%be%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

 

കൊച്ചി: മത്സ്യഫെഡിന്റെ ഞാറയ്ക്കല്‍ ഫിഷ് ഫാമിലെ ജല വിനോദ സഞ്ചാര കേന്ദ്രത്തില്‍ ഇനിമുതല്‍ വാട്ടര്‍ സൈക്കിളും. വിദേശ ടൂറിസം മേഖലയില്‍ ജനപ്രിയമായ വാട്ടര്‍ സൈക്കിള്‍ സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു ജലവിനോദ സഞ്ചാര കേന്ദ്രത്തില്‍ അവതരിപ്പിക്കുന്നത്.
വാട്ടര്‍ സൈക്കിളിങ് കൂടാതെ കയാക്കിങും ഈ വിഷുവിന് ഉദ്ഘാടനം ചെയ്യും. ഏപ്രില്‍ 14ന് രാവിലെ 11.30ന് മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി ചിത്തരഞ്ജന്‍ വാട്ടര്‍ സൈക്കിളങും കയാക്കിങും ഫ്‌ളാഗ് ഓഫ് ചെയ്യും.
വാട്ടര്‍ സൈക്കിളിങ്് അര മണിക്കൂര്‍ നേരത്തേക്ക് 200 രൂപയാണ് ചാര്‍ജ്. വിഷു ദിനമായ ഏപ്രില്‍ 15ന് മാത്രം ടിക്കറ്റ് നിരക്കില്‍ പ്രത്യേക ഇളവായി 100 രൂപ അനുവദിക്കും. അരമണിക്കൂര്‍ നേരത്തെ കയാക്കിംഗിന് 150 രൂപയാണ് ചാര്‍ജ്. സൈക്കിള്‍ മാതൃകയിലുള്ള വാട്ടര്‍ സൈക്കിളിന് 12 അടി നീളവും ആറ് അടി വീതിയും നാല് അടി ഉയരവുമുണ്ട്. ഹള്ളുകള്‍ ഫൈബറിലും ഫ്രയിം സ്റ്റീലിലുമാണ് നിര്‍മിച്ചിരിക്കുന്നത്. ഇരുവശങ്ങളിലും പ്രൊപ്പല്ലറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ടോപ്പ് കവര്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഷിപ്പ് മെക്കാനിക്കായ ഉദയംപേരൂര്‍ സ്വദേശി വെന്‍സി ആന്റണിയുടെയും മത്സ്യഫെഡിന്റെയും സംയുക്ത സംരംഭമാണിത്. സിഫ്റ്റിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റും നേവല്‍ ആര്‍ക്കിടെക്റ്റുമായ ഡോ. എം.വി ബൈജുവാണ് ഈ സംരംഭത്തിന് സാങ്കേതിക സഹായം നല്‍കിയത്. വെന്‍സി ആന്റണിയെയും സുരക്ഷാ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സിഫ്റ്റിലെ എം.വി ബൈജുവിനെയും ഉദ്ഘാടന വേളയില്‍ ആദരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശക്തമായ മഴ തുടരും: ഇന്ന് അഞ്ച് ജില്ലകളില്‍ യോല്ലോ  അലര്‍ട്ട് 

Kerala
  •  25 days ago
No Image

കുതിപ്പിന് പിന്നാലെ ഒന്നിടിഞ്ഞ്..: സ്വര്‍ണവിലയില്‍ ഉച്ചയ്ക്ക് നാലായിരത്തിലധികം രൂപയുടെ കുറവ്

Economy
  •  25 days ago
No Image

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു: 85.20 വിജയ ശതമാനം

National
  •  25 days ago
No Image

തെരഞ്ഞെടുപ്പ് പരാജയം, എൻ.സി.പിയിൽ നേതൃമാറ്റ തർക്കം; സംസ്ഥാന പ്രവർത്തകസമിതി യോഗം നാളെ കൊച്ചിയിൽ

Kerala
  •  a month ago
No Image

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: സംസ്ഥാന വ്യാപക പ്രതിഷേധവുമായി വിദ്യാര്‍ഥി സംഘടനകള്‍

Kerala
  •  a month ago
No Image

പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനായി ബി.ജെ.പിയിലും തര്‍ക്കം; ഒരാള്‍ക്ക് ഒരു പദവി നടപ്പാക്കണമെന്ന് വി. മുരളീധരന്‍

Kerala
  •  a month ago
No Image

കരുത്ത് തെളിയിച്ച് വിജയ്; തമിഴ്‌നാട് നിയമസഭയിൽ വിശ്വാസവോട്ട് നേടി ടി.വി.കെ സർക്കാർ

National
  •  a month ago
No Image

മലപ്പുറം ജില്ലാ വിഭജനം യാഥാര്‍ഥ്യമാക്കണമെന്ന് എസ്.കെ.ജെ.എം മലപ്പുറം ഈസ്റ്റ് ജില്ല തഖ്‌വിയ സ്വദര്‍ സംഗമം

Kerala
  •  a month ago
No Image

ഇന്ധനക്ഷാമം:  സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ച് പ്രധാനമന്ത്രി

National
  •  a month ago
No Image

ശസ്ത്രക്രിയക്കായി സോണിയ ഗാന്ധി ആശുപത്രിയിൽ; ഈ വർഷം ചികിത്സ തേടുന്നത് മൂന്നാം തവണ

National
  •  a month ago