HOME
DETAILS

കെ.എഫ്.സിയുടെ വായ്പാനയത്തില്‍ മാറ്റം

  
backup
April 14, 2018 | 1:21 AM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%b8%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%be%e0%b4%af%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a8%e0%b4%af%e0%b4%a4%e0%b5%8d

തിരുവനന്തപുരം: കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ (കെ.എഫ്.സി) വായ്പാനയത്തില്‍ കാതലായ മാറ്റം വരുത്തുന്നു. ചെറുകിട, ഇടത്തരം വ്യവസായ സംരംഭകര്‍ക്കും സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും വായ്പ നല്‍കുന്നതിനു കോര്‍പറേഷന്‍ ഇനി മുന്‍ഗണന നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വായ്പകള്‍ക്കുള്ള അടിസ്ഥാന പലിശനിരക്ക് 14.5 ശതമാനമായിരുന്നത് 9.5 ശതമാനമാക്കി കുറച്ചിട്ടുണ്ട്. ഇതുവഴി നേരത്തെ 16 ശതമാനം വരെയുണ്ടണ്ടായിരുന്ന പലിശനിരക്ക് 10 മുതല്‍ 12 ശതമാനം വരെയായി കുറയും.
ബ്രാഞ്ചുകളില്‍ അരലക്ഷം രൂപ വരെയാണു വായ്പ നല്‍കാന്‍ അനുമതി. അതിനു മുകളിലുള്ള തുക മേഖലാ ഓഫിസുകള്‍ വഴി നല്‍കും. ഏഴു ദിവസത്തിനകം വായ്പ നല്‍കണമെന്നാണു ചട്ടം. കെ.എഫ്.സിയുടെ പുനഃസംഘടനയുടെ ഭാഗമായി ഐ.എം.കെയും എസ്.ബി.ഐയുമായി സഹകരിച്ചു മെയ് എട്ടിനു ജീവനക്കാര്‍ക്കു പരിശീലനം നല്‍കും. മെയ് ഒന്‍പതിനു പുതിയ വായ്പാനയം പ്രഖ്യാപിക്കും.
കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ വണ്‍ടൈം സെറ്റില്‍മെന്റ് നടത്തും. ഇതിന്റെ ഭാഗമായി കുടിശിക നിവാരണ അദാലത്ത് മെയ് എട്ടിനു തിരുവനന്തപുരത്തെ ആസ്ഥാന ഓഫിസില്‍ സംഘടിപ്പിക്കും.
16 ശതമാനം പലിശയ്‌ക്കെടുത്ത വായ്പകള്‍ 9.5 ശതമാനം പലിശ ഈടാക്കി സെറ്റില്‍ ചെയ്യും. 20 ലക്ഷം വരെയുള്ള വായ്പകള്‍ക്ക് 9.5 ശതമാനവും 20 മുതല്‍ 50 ലക്ഷം വരെ 10.5 ശതമാനവും അതിനു മുകളിലുള്ള വായ്പകള്‍ക്ക് 11 ശതമാനവും പലിശയായിരിക്കും ഈടാക്കുകയെന്നും അദ്ദേഹം പറഞ്ഞു.
വിരമിച്ച ജില്ല ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതി പരമാവധി ഇളവുകളോടെ വായ്പാ കുടിശിക തീര്‍ക്കാനും നിയമക്കുരുക്കുകളില്‍നിന്നു രക്ഷപ്പെടുത്താനും ശ്രമിക്കുമെന്നു എം.ഡി സഞ്ജീവ് കൗശിക് പറഞ്ഞു.
കെ.എഫ്.സി ശാഖകളിലോ വെള്ളയമ്പലത്തെ ആസ്ഥാന ഓഫിസിലോ ബന്ധപ്പെട്ടാലും www.onlinekfc.org എന്ന വെബ്‌സൈറ്റ് വഴിയും വിവരം ലഭിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉറക്കത്തിൽ തീ പടർന്നതറിഞ്ഞില്ല: ന്യൂയോർക്കിൽ ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

National
  •  4 days ago
No Image

സൂപ്പർലീഗ് കേരള: സെമിഫൈനൽ മത്സരങ്ങൾ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട്

Kerala
  •  4 days ago
No Image

ഫലസ്തീന്‍ നേതാവ് ബര്‍ഗൂത്തിയെ ജയിലില്‍ വെച്ച് കൊലപ്പെടുത്താന്‍ ഇസ്‌റാഈല്‍ പദ്ധതിയിടുന്നു; മുന്നറിയിപ്പുമായി ഫലസ്തീനിയന്‍ പ്രിസണേര്‍സ് സൊസൈറ്റി

International
  •  4 days ago
No Image

നിലയ്ക്കൽ - പമ്പ റോഡിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരുക്ക്

Kerala
  •  4 days ago
No Image

ബസ് യാത്രക്കാർക്ക് കൂടുതൽ സൗകര്യം: 595 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിർമാണം പൂർത്തിയാക്കി ദുബൈ

uae
  •  4 days ago
No Image

കാർ ഗ്ലാസ് തകർത്ത് മോഷണം: പ്രതിക്ക് 9,300 ദിർഹം പിഴ ശിക്ഷ വിധിച്ച് അൽ ദഫ്ര കോടതി

uae
  •  4 days ago
No Image

പാര്‍ലമെന്റിലെ എം.പിമാരുടെ പ്രകടനം; പരസ്യസംവാദത്തിന് തയ്യാറെന്ന് മുഖ്യമന്ത്രി

Kerala
  •  4 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 19,790 പേർ; 11,148 പേരെ നാടുകടത്തി

Saudi-arabia
  •  4 days ago
No Image

ശൈത്യകാലം തുടങ്ങിയിട്ടും മൂന്നാറില്‍ വിനോദ സഞ്ചാരികളുടെ വരവ് കുറഞ്ഞു, 30 മുതല്‍ 50 ശതമാനം വരെ കുറവ്

Kerala
  •  4 days ago
No Image

മലിനീകരണത്തില്‍ ഒന്നാമത് ഉത്തര്‍പ്രദേശ്; ആദ്യ പത്ത് നഗരങ്ങളില്‍ ആറും യു.പിയില്‍; ക്ലീന്‍ സിറ്റികളില്‍ ഒന്ന് കേരളത്തില്‍ 

National
  •  4 days ago