HOME
DETAILS

റോഹിംഗ്യ കൂട്ടക്കൊല: ഫിലിപ്പൈന്‍സ് പ്രസിഡന്റ് ഡ്യുറ്റെര്‍റ്റെ സൂകിയോട് മാപ്പുപറഞ്ഞു

  
backup
April 14, 2018 | 1:46 AM

%e0%b4%b1%e0%b5%8b%e0%b4%b9%e0%b4%bf%e0%b4%82%e0%b4%97%e0%b5%8d%e0%b4%af-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%b2-%e0%b4%ab%e0%b4%bf%e0%b4%b2

മനില: റോഹിംഗ്യ കൂട്ടക്കൊല പരാമര്‍ശത്തിന്റെ പേരില്‍ മ്യാന്മര്‍ നേതാവ് ആങ് സാന്‍ സൂകിയോട് ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുറ്റെര്‍റ്റെ മാപ്പ് പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് ഇത്തരമൊരു പരാമര്‍ശം ഡ്യുറ്റെര്‍റ്റെ നടത്തിയത്. മ്യാന്മര്‍ കൂട്ടക്കൊലയുടെ ഇരകളായ റോഹിംഗ്യകള്‍ക്ക് അഭയം നല്‍കാന്‍ തങ്ങള്‍ ഒരുക്കമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
എന്നാല്‍, ഡ്യുറ്റെര്‍റ്റെയുടെ പരാമര്‍ശം അപലപനീയമാണെന്നും അദ്ദേഹത്തിന് മ്യാന്മറിനെ കുറിച്ച് ഒന്നുമറിയില്ലെന്നും സൂകിയുടെ വക്താവ് ഇതിനോട് പ്രതികരിച്ചിരുന്നു. ഇതേ തുടര്‍ന്നാണു മാപ്പപേക്ഷയുമായി അദ്ദേഹം രംഗത്തെത്തിയത്. മ്യാന്മറിന്റെ ആഭ്യന്തരയുദ്ധത്തില്‍ ഇടപെടുകയായിരുന്നില്ല താനെന്നും പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ഡ്യുറ്റെര്‍റ്റെ കഴിഞ്ഞ ദിവസം വ്യക്തമാക്കി.
തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാനില്‍ അംഗങ്ങളാണ് മ്യാന്മറും ഫിലിപ്പൈന്‍സും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരഞ്ഞെടുപ്പിൽ ജയിക്കാൻ പശുവിനെ കൊന്ന് മുസ്‍ലിം യുവാക്കളെ കുടുക്കാൻ ശ്രമം; ഗ്രാമമുഖ്യനടക്കം മൂന്ന് പേർ അറസ്റ്റിൽ

National
  •  13 days ago
No Image

നടൻ അബു സലീം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  13 days ago
No Image

ഔദ്യോഗിക വാഹനം നിഷേധിച്ചു; 15 കിലോമീറ്റർ സൈക്കിൾ ചവിട്ടി പഞ്ചായത്ത് പ്രസിഡന്റിന്റെ വേറിട്ട പ്രതിഷേധം

Kerala
  •  13 days ago
No Image

കോട്ടയത്ത് കുളത്തിൽ വീണ് 14 വയസുകാരൻ മുങ്ങി മരിച്ചു

Kerala
  •  13 days ago
No Image

പരിഹാസങ്ങളിൽ നിന്ന് അഭിനന്ദനങ്ങളിലേക്ക്! ശ്രീലങ്കൻ താരങ്ങളുടെ 'സ്ലെഡ്ജിങ്ങിന്' ബാറ്റ് കൊണ്ട് മറുപടി നൽകി വൈഭവ് സൂര്യവംശി; ഒടുവിൽ കൈയടിച്ച് ലങ്കൻ താരങ്ങൾ

Cricket
  •  13 days ago
No Image

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയ ഫലം പ്രഖ്യാപിച്ചു; 87 ശതമാനത്തിലധികം അപേക്ഷകളിൽ ഫലപ്രഖ്യാപനം പൂർത്തിയായി

National
  •  13 days ago
No Image

ലേഡീസ് കോച്ചിൽ കയറുന്ന പുരുഷന്മാർ ജാഗ്രതൈ; ജൂലൈ 1 മുതൽ പിഴ 2500 രൂപ, യാത്രാവിലക്കും ഉണ്ടായേക്കാം

National
  •  13 days ago
No Image

നോക്കൗട്ട് ഉറപ്പിക്കാൻ സ്പെയിൻ; ആദ്യ ഇലവനിൽ ലമീൻ യമാലും ഡാനി ഓൾമോയും! സഊദിക്ക് ഇന്ന് കടുത്ത പരീക്ഷണം

Football
  •  13 days ago
No Image

ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്ത് വീണു; തൃശ്ശൂരിൽ പതിനാലുകാരൻ മരിച്ചു

Kerala
  •  13 days ago
No Image

മുംബൈ ഇന്ത്യൻസിൽ വൻ അഴിച്ചുപണി; ഹാർദിക്കും സൂര്യയും പുറത്തേക്ക്? രോഹിതിന്റെ പിൻഗാമിയാകാൻ ജയ്‌സ്വാളും തിലകും!

Cricket
  •  13 days ago