HOME
DETAILS

രാജ്യത്തെ മികച്ച സംസ്ഥാനമാകാന്‍ കേരളത്തിന് ശേഷിയുണ്ട്: സുരേഷ് പ്രഭു

  
backup
April 14, 2018 | 3:27 AM

%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%ae%e0%b4%bf%e0%b4%95%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8


കൊച്ചി: കേരളത്തിന് രാജ്യത്തെ ഏറ്റവും ജനപ്രിയ സംസ്ഥാനമാകാനുള്ള ശക്തിയും വിഭവസമൃദ്ധിയുമുണ്ടെന്നു കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി സുരേഷ് പ്രഭു.
കേരള മാനെജ്‌മെന്റ് അസോസിയേഷന്‍ (കെ.എം.എ) സംഘടിപ്പിച്ച ദ്വിദിന വാര്‍ഷിക ദേശീയ മാനെജ്‌മെന്റ് കണ്‍വന്‍ഷന്റെ സമാപനയോഗത്തെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
മലയാളികള്‍ കഠിനാധ്വാനികളാണ്. ആത്മാര്‍ഥതയുള്ളവരാണ്. കേരളത്തിന്റെ ഈ സവിശേഷ മാനവവിഭവശേഷി എങ്ങനെ സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനുമായി ഉപയോഗപ്പെടുത്താനാവും എന്ന് കെ.എം.എ പോലെയുള്ള പ്രസ്ഥാനങ്ങള്‍ ആലോചിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
സമാപന സമ്മേളനം മുന്‍ കേന്ദ്രമന്ത്രിയും പാര്‍ലമെന്റ് അക്കൗണ്ട്‌സ് കമ്മിറ്റി മുന്‍ ചെയര്‍മാനുമായ പ്രൊഫ. കെ.വി തോമസ് ഉദ്ഘാടനം ചെയ്തു.
ദേശീയപാതാ വികസനം, ഗ്യാസ് പൈപ്പ് ലൈന്‍, മൊബൈല്‍ റവറുകള്‍, കേബിളുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയവയില്‍ മലയാളികള്‍ ഇരട്ടത്താപ്പാണു കാണിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിലെ ദേശീപാതയ്ക്കു 35 മീറ്റര്‍ വീതി മതിയെന്ന മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നിവേദനം വായിച്ച് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് എഴുന്നേറ്റു നിന്നു ചിരിച്ചുവെന്നു കെ.വി തോമസ് വെളിപ്പെടുത്തി.
മൊബൈല്‍ ഫോണില്ലാതെ ജീവിക്കാനാവില്ലെങ്കിലും മൊബൈല്‍ ടവറുകളെയും റോഡിലൂടെയുള്ള കേബിളുകളെയും എതിര്‍ക്കുമെന്നും കെ.വി തോമസ് പറഞ്ഞു.
സെയില്‍സ് ഫോഴ്‌സ് ഡോട്ട് കോം ഹെഡ് സുനില്‍ ജോസ് മുഖ്യപ്രഭാഷണം നടത്തി. കെഎംഎ പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് അധ്യക്ഷത വഹിച്ചു.
സൗത്ത് ഇന്ത്യന്‍ ബാങ്ക് ജനറല്‍ മാനെജരും റീജ്യണല്‍ ഹെഡുമായ ഷെല്ലി ജോസഫ്, ടൈ കേരള പ്രസിഡന്റ് എം.എസ്.എ. കുമാര്‍, കെഎംഎ വൈസ് പ്രസിഡന്റ് ദിനേശ് തമ്പി, സെക്രട്ടറി ആര്‍. മാധവ് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് വൈദ്യുതി ലൈൻ നന്നാക്കുന്നതിനിടെ അപകടം; കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

Kerala
  •  4 days ago
No Image

ഗസ്സയിലെ യുഎഇ ഫീല്‍ഡ് ആശുപത്രി സന്ദര്‍ശിച്ച് യു.എന്‍ പ്രതിനിധിസംഘം

uae
  •  4 days ago
No Image

വിയറ്റ്‌നാം ബോട്ട് ദുരന്തം: മരിച്ചവരിൽ രണ്ട് മലയാളികളും, 18 പേരെ രക്ഷപ്പെടുത്തി

International
  •  4 days ago
No Image

റൊണോ യുഗം തീർന്നു, ടിക്കറ്റ് വിപണിയും തകർന്നു! പോർച്ചുഗലിന്റെ പതനത്തോടെ ലോകകപ്പ് ടിക്കറ്റ് നിരക്കുകളിൽ വൻ ഇടിവ്

Football
  •  4 days ago
No Image

"പിതാവിന്റെ രക്തത്തിന് പകരം ചോദിച്ചിരിക്കും"; പ്രതികാരം ഇറാൻ ജനതയുടെ ദൃഢനിശ്ചയമെന്ന് മകൻ മുജ്തബ ഖാംനഈ

International
  •  4 days ago
No Image

എംബാപ്പെയെ മറികടക്കാൻ മെസ്സി; ലോകകപ്പിലെ ചരിത്ര നേട്ടത്തിന് അർജന്റീനൻ നായകന് ഇനി ഇരട്ട ഗോളിന്റെ ദൂരം മാത്രം

Football
  •  4 days ago
No Image

ബാലുശ്ശേരി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് റാഗിങ്; അഞ്ച് പേർക്ക് പരുക്ക്

Kerala
  •  4 days ago
No Image

ക്ലാസ് മുറിയില്‍ മദ്യപിച്ച് കിടന്ന ഹെഡ് മാസ്റ്റര്‍ക്ക് സസ്പെൻഷൻ; ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ നടപടി

National
  •  4 days ago
No Image

മുംബൈയെ ഞെട്ടിച്ച് ക്രൈംബ്രാഞ്ച് റെയ്ഡ്; അധോലോക നായകന്റെ വീട്ടിൽ നിന്ന് 5 കോടിയും ആയുധശേഖരവും പിടിച്ചെടുത്തു

National
  •  4 days ago
No Image

കുഴല്‍ കിണര്‍ നിര്‍മാണത്തിനിടെ ഇരുമ്പുകമ്പി വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റു: തമിഴ്‌നാട്ടില്‍ നാല് മരണം

Kerala
  •  4 days ago