കത്വ സംഭവം ലോകത്തിനു മുന്നില്‍ ഇന്ത്യയെ നാണംകെടുത്തി: പി.കെ ഫിറോസ്
തൃശൂര്‍: ബലാത്സംഗക്കാരും കൊലയാളികളും ദേശീയ പതാക പാറിക്കുന്നത് രാജ്യത്തിന്റെ ചരിത്രത്തെയും പാരമ്പര്യത്തെയും അപമാനിക്കലാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. കാശ്മീരിലെ കത്വയില്‍ എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി തൃശൂര്‍ പോസ്റ്റ് ഓഫിസിനു മുന്നില്‍ നടത്തിയ യുവജന പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കത്വ സംഭവം ലോകത്തിനു മുന്നില്‍ ഇന്ത്യയെ നാണം കെടുത്തിയിരിക്കുന്നു. പ്രധാനമന്ത്രി ഇക്കാര്യത്തില്‍ മൗനം വെടിയണം. കുറ്റവാളികള്‍ക്ക് ഇന്ത്യ നല്കുന്ന പരമാവധി ശിക്ഷ നല്കി രാഷ്ട്രത്തിന്റെ യശസ് വീണ്ടെടുക്കണമെന്നും ഫിറോസ് പറഞ്ഞു.
കെ.കെ അഫ്സല് അധ്യക്ഷനായി. പി.എ അബ്ദുല്‍ കരീം, പി.പി അന്‍വര്‍ സാദത്ത്, എ.എം സനൗഫല്‍, പി.എം മുസ്തഫ, നൗഷാദ് തെരുവത്ത്, വി.പി മന്‍സൂറലി, ആര്.എം മനാഫ്, ആര്.കെ സിയാദ്, അഷ്കര്‍ കുഴിങ്ങര സംസാരിച്ചു. പാലസ് റോഡില്‍ നിന്നാരംഭിച്ച പ്രകടനത്തിന് കെ.കെ സക്കരിയ, കെ.എ അന്‍വര്‍, ഷഫീക്ക് കൊടുങ്ങല്ലൂര്‍, അലി ഷമീര്‍, അറക്കല്‍ അന്‍സാരി, അലി അകലാട്, സാബിര്‍ കടങ്ങോട്, അബ്ദുല്‍ ഗനി കുന്നംകുളം, റസാഖ് തൊഴുപ്പാടം, കെ.എ തന്‍സീം, പി.വൈ ഫസല്‍, അബിന്‍ പി.അസീസ്, പി.ജെ ജഫീക്ക് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."