HOME
DETAILS

ചേലേമ്പ്രയിലെ ഭരണസമിതിയില്‍ ഭിന്നത 'കുടില്‍ കെട്ടി'

  
backup
April 15 2018 | 07:04 AM

%e0%b4%9a%e0%b5%87%e0%b4%b2%e0%b5%87%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%b8%e0%b4%ae%e0%b4%bf%e0%b4%a4%e0%b4%bf%e0%b4%af


ചേലേമ്പ്ര: ദേശീയപാത വികസനത്തിന്റെ ഭാഗമായ പുതിയ അലൈന്‍മെന്റിനു സ്വകാര്യത്തില്‍ അനുമതി നല്‍കിയ തീരുമാനത്തിനെതിരേ ചേലേമ്പ്ര പഞ്ചായത്ത് ഭരണസമിതിയിലെ അഭിപ്രായവ്യത്യാസം മറനീക്കി പുറത്ത്. ഭരണകക്ഷിയായ ജനകീയ വികസന മുന്നണിയുടെ ചെയര്‍മാന്‍ ഇന്നലെ പഞ്ചായത്ത് ഓഫിസിനു മുന്നില്‍ നടക്കുന്ന കുടില്‍ കെട്ടി സമരത്തില്‍ പങ്കെടുത്തു പിന്തുണ അറിയിച്ചതോടെ ഭരണസമിതി ത്രിശങ്കുവിലാണ്.
ചേലേമ്പ്രയില്‍ ഗ്രാമപഞ്ചായത്ത് ഭരണം നടത്തുന്ന ജനകീയ വികസന മുന്നണിയിലെ മുഴുവന്‍ അംഗങ്ങളെയും അറിയിക്കാതെ ദേശീയപാത വികസനത്തിനുള്ള അലൈന്‍മെന്റില്‍ അട്ടിമറി നടത്തി സി.പി.എം അംഗങ്ങള്‍ സ്വകാര്യമായി സര്‍വേയ്ക്ക് അനുമതി നല്‍കിയതാണ് മുന്നണിയില്‍ വിവാദമായത്. അലൈന്‍മെന്റില്‍ അട്ടിമറി നടത്തിയ വിഷയത്തില്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരേ കോടതിയില്‍ കേസ് നല്‍കിയ ഇരകളുടെ സമരത്തിനു പിന്തുണ നല്‍കരുതെന്ന തീരുമാനം ലംഘിച്ചു കഴിഞ്ഞ ദിവസം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു സമരപ്പന്തലിലെത്തിയിരുന്നു.
ദേശീയപാത അലൈന്‍മെന്റ് പ്രശ്‌നത്തില്‍ നീതിക്കു വേണ്ടിയാണ് ഇരകള്‍ പോരാടുന്നതെന്നും ഇതിനെതിരേ മുന്നണിയിലെ സി.പി.എമ്മിന്റെ നിലപാട് നീതീകരിക്കാനാകാത്തതാണെന്നുമാണ് ഇന്നലെ സമരപ്പന്തലിലെത്തിയ ജനകീയ വികസന മുന്നണി ചെയര്‍മാന്‍ സി.പി ഷബീറലി പറഞ്ഞത്. നിലവിലെ ദേശീയപാത വീതി കൂട്ടി വികസനം നടത്തണമെന്നാണ് തങ്ങളുടെ ആവശ്യം. അല്ലാത്തപക്ഷം ജനകീയമായുള്ള ചര്‍ച്ചയ്ക്കു ശേഷം ജനവാസം കുറഞ്ഞ മേഖലയിലൂടെ സര്‍വേ നടത്തണമെന്നും ഭരണ സ്വാധീനത്തിന്റെ മറവില്‍ ചിലരുടെ ഏകപക്ഷീയമായ തീരുമാനം അംഗീകരിക്കില്ലെന്നും ഷബീറലി പറഞ്ഞു.
ഇരകളുടെ സമരം സത്യവും ന്യായവുമാണെന്നു സര്‍ക്കാരിനു ബോധ്യപ്പെട്ടതുകൊണ്ടാണ് ചര്‍ച്ചയ്ക്കു വഴിയൊരുക്കി ഇവിടെ സര്‍വേ താല്‍ക്കാലികമെങ്കിലും മാറ്റിവയ്‌ക്കേണ്ടിവന്നത്. ഇത് ഇരകളുടെ ഒന്നാമത്തെ വിജയമാണ്. ഇനിയുള്ള തീരുമാനം ഇരകള്‍ക്കെതിരാണെങ്കില്‍ ഇരകളോടൊപ്പം ജനകീയ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കാന്‍ മുന്‍നിരയിലുണ്ടാകുമെന്നും ഷബീറലി വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago