കത്വ കൊലപാതകം; മുസ്ലിം ലീഗ് പ്രകടനം നടത്തി
കൊല്ലം: എട്ടു വയസുകാരിയായ ബാലികയെ ജമ്മുവിലെ കത്വ ജില്ലയില്‍ തടവിലാക്കി കൂട്ടമാനഭംഗത്തിന് ഇരയാക്കിയ ശേഷം കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് കൊണ്ട് മുസ്ലിം ലീഗ് ഇരവിപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി.
മാടന്നട ലീഗ് ഓഫിസിന് സമീപത്ത് നിന്ന് ആരംഭിച്ച പ്രകടനം പള്ളിമുക്കില്‍ സമാപിച്ചു.
ഇരവിപുരം നിയോജക മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറി എസ് അഹമ്മദ് ഉഖൈല്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി നൗഷാദ് യൂനുസ് ഉദ്ഘാടനം ചെയ്തു.
പ്രകടനത്തിന് മുസ്ലിം ലീഗ് നേതാക്കളായ ഉമയനല്ലൂര്‍ ഷിഹാബുദ്ദിന്‍, കൊല്ലൂര്‍വിള നാസിമുദ്ദിന്‍, എസ് അഹമ്മദ് തുഫൈല്‍, മുള്ളു കാട്ടില്‍ സാദിഖ്, എ സദഖത്തുള്ള, തോപ്പില്‍ നൗഷാദ്, ഷാനൂര്‍ സിയാദ്, എസ് ഡബിര്, ബിനു മാധവന്, ജലാലുദ്ദിന്‍ മുസ്ലിയാര്, ഐ സുലൈമാന്‍ കുഞ്ഞ്, മുഹമ്മദ് ഷാ, ഇര്ഫാന് അഹമ്മദ്, എസ് കബീര്‍, അബ്ദുല്‍ റഹിം, ജസീല്‍ അഹമ്മദ്, അബ്ദുല്ല, കെ ബഷിര്‍ പള്ളിമുക്ക്, സുധീര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."