HOME
DETAILS

റെഡ്‌സോണ്‍: സാധാരണക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കണം; മനുഷ്യാവകാശ കമ്മിഷന്‍

  
backup
April 17 2018 | 02:04 AM

%e0%b4%b1%e0%b5%86%e0%b4%a1%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%be%e0%b4%a7%e0%b4%be%e0%b4%b0%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0


തിരുവനന്തപുരം: വിമാനത്താവളത്തിന്റെ സുരക്ഷയുടെ ഭാഗമായി റെഡ്‌സോണില്‍ ഉള്‍പ്പെട്ട വീടുടമകള്‍ക്ക് രണ്ടാംനില നിര്‍മിക്കാനോ പഴയ വീടുകള്‍ പുതുക്കി പണിയാനോ കഴിയാത്ത സാഹചര്യത്തില്‍ സാധാരണക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ന്യൂഡല്‍ഹിയിലെ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന് നോട്ടീസയച്ചു.
നടപടികള്‍ സ്വീകരിച്ച ശേഷം എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാനും
തിരുവനന്തപുരം എയര്‍പോര്‍ട്ട് ഡയരക്ടറും ഒരു മാസത്തിനകം വിശദീകരണം നല്‍കണമെന്നും കമ്മിഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി. മോഹനദാസ് ആവശ്യപ്പെട്ടു.
എയര്‍പോര്‍ട്ടിന്റെ വികസനത്തിനുവേണ്ടിയാണ് നഗരത്തിലെ 20 വാര്‍ഡുകള്‍ റെഡ്‌സോണായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പ്രഖ്യാപിച്ചത്.
ഇവിടങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെങ്കില്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നോണ്‍ ഒബ്ജഷന്‍ സര്‍ട്ടിഫി ക്കേറ്റ് ആവശ്യമാണ്.
വെട്ടുകാട്, ശംഖുമു ഖം, ചാക്ക, വള്ളക്കടവ്, മുട്ടത്തറ, പെരുന്താന്നി ഉള്‍പ്പെടെ 5.5 കിലോമീറ്റര്‍ ദൂരത്തുള്ള ജനങ്ങളാണ് റെഡ് സോണിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. 2000 കുടുംബങ്ങളെയാണ് ദോഷകരമായി ബാധിച്ചത്.
ഇവര്‍ വിമാനത്താവളത്തിന്റെ വികസനത്തിനു വേണ്ടി കാലാകാലങ്ങളില്‍ ഭൂമി വിട്ട് നല്‍കിയവരാണ്.
എന്‍.ഒ.സി ലഭിക്കണമെങ്കില്‍ 20,000 രൂപ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കണം. തുക അടച്ചാലും എന്‍.ഒ.സി യഥാസമയം ലഭിക്കണമെന്നില്ല.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വര്‍ക്ക് എന്‍.ഒ.സി ലഭിക്കാത്തതു കാരണം ഭവന നിര്‍മാണ വായ്പയും മറ്റും ലഭിക്കുന്നില്ലെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം റഹീം പരാതിയില്‍ പറഞ്ഞു.
സ്വന്തമായി വീട് എന്ന ഭരണഘടനാദത്തമായ അവകാശം പ്രദേശവാസികള്‍ക്ക് നിഷേധിക്കുകയാണ്. ഇതിനകം നിര്‍മാണം പൂര്‍ത്തിയാക്കിയ വീടുകള്‍ക്ക് ഓക്കുപെന്‍സി സര്‍ട്ടിഫിക്കേറ്റ് നല്‍കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago