യു എന്‍ സെക്രട്ടറി ജനറല്‍ സഊദിയില്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി
റിയാദ്: ഐക്യ രാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെര്സ് ഔദ്യോഗിക സന്ദര്‍ശനത്തിനായി സഊദിയിലെത്തി. റിയാദിലെത്തിയ ഗുട്ടെഴ്സിനെ സഊദി ഭരണാധികാരി സല്മാന് ബിന്‍ അബ്ദുല്‍ അസീസ് രാജാവ് സ്വീകരിച്ചു. ലോകത്താകമാനവും പ്രത്യേകിച്ച് യമനിലും വിവിധ മേഖലകളിലായി സഊദി നല്കുന്ന മാനുഷിക സേവനങ്ങള്‍ക്കും ദുരിതാശ്വാസങ്ങള്ക്കും യുഎന്‍ സംഘം പ്രത്യേകം നന്ദിയറിയിച്ചു.
അക്യരാഷ്ട്ര സഭ സംഘവും സഊദി ഉദ്യോഗസ്ഥരും തമ്മില്‍ കൂടിക്കാഴ്ച നടത്തുകയും വിവിധ മേഖലകളില്‍ ചര്‍ച്ച നടത്തുകയും ചെയ്തു. ലോക സമാധാനത്തിനായി കൈകോര്‍ത്തു വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ ഇരു കൂട്ടരും ധാരണയിലെത്തി.
റിയാദിലെ യമാമഃ രാജ കൊട്ടാരത്തി ചേര്‍ന്ന കൂടിക്കാഴ്ചയില്‍ ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സഊദ് ബിന്‍ നായിഫ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്, സ്റ്റേറ്റ് മന്ത്രിയും ക്യാബിനറ്റ് അംഗവുമായ ഡോ. മുസാഇദ് ബിന്‍ മുഹമ്മദ് അല്‍ ഐബാന്, വിദേശ കാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍, ഐക്യ രാഷ്ട്ര സഭയിലെ സഊദി സ്ഥിരം പ്രതിനിധി അബ്ദുല്ല ബിന്‍ യഹ്യ അല്‍ മുഅല്ലമി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."