HOME
DETAILS
MAL
ബാര്‍ബറ ബുഷ് അന്തരിച്ചു
backup
April 18 2018 | 18:04 PM
വാഷിങ്ടണ്‍: ഭര്‍ത്താവും മകനും രാജ്യത്തിന്റെ പ്രസിഡന്റാവുന്നത് കാണാന്‍ സാധിച്ച യു.എസിന്റെ മുന്‍ പ്രഥമ വനിത ബാര്‍ബറ ബുഷ് (92) അന്തരിച്ചു. കുടുംബമാണ് മരണ വിവരം പുറത്ത്വിട്ടത്. അമേരിക്കയുടെ 41ാം പ്രസിഡന്റ് ജോര്‍ജ് എച്ച്. ഡബ്ല്യു ബുഷിന്റെ ഭാര്യയും 43ാം പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷിന്റെ മാതാവുമാണ് ബാര്‍ബറ.
ആരോഗ്യം ക്ഷയിച്ചതിനാല്‍ കൂടുതല്‍ ചികിത്സകള്‍ വേണ്ടെന്ന് ബാര്‍ബറ തീരുമാനിച്ചുവെന്ന് കുടുംബം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ശിഷ്ട കാലം കുടുംബത്തിനൊപ്പം കഴിയാനാണ് താല്പര്യമെന്ന് അവര്‍ പറഞ്ഞു.
ശ്വാസ കോശം, ഹൃദയ സംബന്ധിയായ രോഗങ്ങളാല്‍ ബാര്‍ബറ ദീര്‍ഘ കാലമായി ചികിത്സയിലായിരുന്നു. ജോര്‍ജ് എച്ച്. ഡബ്ല്യു ബുഷുമായുള്ള വിവാഹത്തിന്റെ 73ാം വാര്‍ഷികാഘോഷം ഈ വര്‍ഷം ജനുവരിയില്‍ നടന്നിരുന്നു. ഒരു മകള്‍ ഉള്‍പ്പെടെ ആറു മക്കളാണ് ഇവര്‍ക്കുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."