HOME
DETAILS

ബൈക്ക് റൈഡ്ചലഞ്ച് ഗെയിം: 'മരണക്കളി'യില്‍ ഇനിയൊരു വിദ്യാര്‍ഥിയും അകപ്പെടരുതെന്ന് മിഥുന്റെ പിതാവ്

  
backup
April 20, 2018 | 2:01 AM

%e0%b4%ac%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b1%e0%b5%88%e0%b4%a1%e0%b5%8d%e0%b4%9a%e0%b4%b2%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%97%e0%b5%86%e0%b4%af%e0%b4%bf%e0%b4%82




ഒറ്റപ്പാലം: ഇന്റര്‍നെറ്റിലെ ബൈക്ക് റൈഡ് ചലഞ്ച് ഗെയിമില്‍ ആകര്‍ഷിക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് അവബോധം നല്‍കി പിന്തിരിപ്പിക്കാന്‍ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊലിസ് മേധാവിക്കും പരാതി നല്‍കുമെന്ന് ചലഞ്ച് ഗെയിമിലെ ബൈക്ക് റൈഡിനിടെ മരിച്ച മിഥുന്‍ ഘോഷിന്റെ പിതാവ് എം സുഗതന്‍. തന്റെ മകന് സംഭവിച്ച ദുരന്തം മറ്റൊരു വിദ്യാര്‍ഥിക്കും ഉണ്ടാവാതിരിക്കാനാണ് പരാതി നല്‍കുന്നതെന്നും സുഗതന്‍ പറഞ്ഞു.
ബ്ലൂവെയില്‍ ഗെയിമിനു ശേഷം പുറത്തറിയുന്ന അയേണ്‍ ബട്ട് ബൈക്ക് റൈഡിങ് ഗെയിമില്‍ കൂടുതല്‍ പേര്‍ പങ്കെടുത്തതായാണ് സൂചന. ഇവര്‍ക്ക് പ്രചോദനം നല്‍കാന്‍ ഗെയിമിലെ ടാസ്‌ക് പൂര്‍ത്തിയാക്കിയ സീനിയര്‍ വിദ്യാര്‍ഥികളുമുണ്ട്. ചേലക്കര സ്വദേശിയായ ഒരു വിദ്യാര്‍ഥി മാസങ്ങള്‍ക്കു മുന്‍പ് അയേണ്‍ ബട്ട് ഗെയിമില്‍ ടാസ്‌ക് പൂര്‍ത്തീകരിച്ചിട്ടുണ്ട്.
ഗെയിമിനിടെ മരിച്ച മിഥുന്‍ തയാറാക്കിയ രേഖാചിത്രത്തില്‍ എഴുതിവച്ച 75 ശതമാനം റിസ്‌ക് ഫാക്ടര്‍ എന്തെല്ലാമെന്നത് ദുരൂഹതയാണ്. ഗെയിമില്‍ മറികടക്കേണ്ട പ്രതിസന്ധികളെക്കുറിച്ചും വ്യക്തത വരുത്തേണ്ടതുണ്ട്. 22 മണിക്കൂറില്‍ ബൈക്കില്‍ 1624 കി.മീ പൂര്‍ത്തിയാക്കുന്നതിനിടെ കര്‍ണാടകയിലെ ചിത്രദുര്‍ഗയിലുണ്ടായ വാഹനാപകടത്തിലാണ് മിഥുന്‍ മരിച്ചത്. ബംഗളൂരു ഹുബ്ലി വഴി പൂനെയിലേക്കും തിരിച്ചുമായിരുന്നു യാത്ര ലക്ഷ്യമിട്ടിരുന്നത്.
പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ കഴിഞ്ഞ് മിഥുന്റെ മൃതദേഹം കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ നിന്ന് ഇന്നലെ രാത്രിയോടെ ഒറ്റപ്പാലം കയറംപാറയിലെ വീട്ടിലെത്തിച്ചു.
ഇന്ന് രാവിലെ മാതാവിന്റെ സ്വദേശമായ ചെങ്ങന്നൂരില്‍ സംസ്‌കരിക്കും. ഇത്തരം ബൈക്ക് റൈഡുകളില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന ആവശ്യം രക്ഷിതാക്കളില്‍ ശക്തമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊടുംതണുപ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ചോരക്കുഞ്ഞ്: രാത്രി മുഴുവൻ കാവലായി നിന്ന് തെരുവുനായ്ക്കൾ

National
  •  4 days ago
No Image

സെഞ്ച്വറിക്കുട്ടാ…ചരിത്രത്തിലെ ആദ്യ താരം; ലോകം കീഴടക്കി വിരാട്

Cricket
  •  4 days ago
No Image

ഷോര്‍ട്ട് സര്‍ക്യൂട്ട് വില്ലനായി: വിഴിഞ്ഞത്ത് ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; അഗ്നിരക്ഷാ സേനയുടെ സമയോചിത ഇടപെടലില്‍ കാര്‍ യാത്രികര്‍ രക്ഷപ്പെട്ടു

Kerala
  •  4 days ago
No Image

ലക്ഷ്യം ഒന്നരയേക്കർ ഭൂമി; മാനസിക വെല്ലുവിളിയുള്ള അമ്മയെ മകൻ മർദിച്ച് കൊലപ്പെടുത്തി; ഭാര്യയ്ക്ക് പങ്കുണ്ടെന്ന് സൂചന 

Kerala
  •  4 days ago
No Image

'സെഞ്ച്വറികളുടെ രാജാവ്' സച്ചിന്റെ ലോക റെക്കോർഡ് തകർത്തെറിഞ്ഞ് കോഹ്‌ലി

Cricket
  •  4 days ago
No Image

ദിർഹത്തിനെതിരെ തർന്നടിഞ്ഞ് രൂപ; നാട്ടിലേക്ക് പണം അയക്കുന്ന യുഎഇ പ്രവാസികൾക്കിത് ബെസ്റ്റ് ടൈം

uae
  •  4 days ago
No Image

സഞ്ജുവടക്കമുള്ള വമ്പന്മാർ വാഴുന്ന ലിസ്റ്റിൽ ഗെയ്ക്വാദ്; വരവറിയിച്ച് ചെന്നൈ നായകൻ

Cricket
  •  4 days ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

Kerala
  •  4 days ago
No Image

പുകഞ്ഞ കൊള്ളി പുറത്ത്, കൊള്ളിയോട് സ്‌നേഹമുള്ളവർക്കും പുറത്തുപോകാം; കെ മുരളീധരൻ

Kerala
  •  4 days ago
No Image

സച്ചിനെ വീണ്ടും വീഴ്ത്തി; സൗത്ത് ആഫ്രിക്കക്കെതിരെ ചരിത്രം സൃഷ്ടിച്ച് കോഹ്‌ലി

Cricket
  •  4 days ago