HOME
DETAILS
MAL
പിതൃസ്നേഹം
backup
June 05 2016 | 08:06 AM
രോഗാവസ്ഥയില്‍
കഷായം കൊടുത്ത
അച്ഛന്റെ കൈവിരല്‍
കുഞ്ഞായിരുന്നപ്പോള്‍
കടിച്ചു മുറിച്ചു!
പഠിക്കാത്തതിന്
വഴക്കു പറഞ്ഞ അച്ഛനെ ഉമിത്തീയിലിട്ട്
മനം പൊള്ളിക്കാന്‍
കൗമാരത്തിലവന് നാടുവിട്ടു!
പിഴച്ച പഴി തടഞ്ഞ
അച്ഛന്റെ കൈകാലുകള്‍
തല്ലിയൊടിക്കാന്‍
യൗവനത്തോടെ
അവന് തിരിച്ചുവന്നു!
കുസൃതിക്കാരന്‍
പഴയ കുട്ടിയായി..
വീല്‍ചെയറിലിരുന്ന്
അച്ഛന് ചിരിക്കാന്‍ ശ്രമിച്ചു!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."