HOME
DETAILS

അമിത ജോലി ഭാരം; ജി.പി.എസ് ചിപ്പ് സംവിധാനവുമായി ബി.സി.സി.ഐ

  
backup
April 23 2018 | 21:04 PM

%e0%b4%85%e0%b4%ae%e0%b4%bf%e0%b4%a4-%e0%b4%9c%e0%b5%8b%e0%b4%b2%e0%b4%bf-%e0%b4%ad%e0%b4%be%e0%b4%b0%e0%b4%82-%e0%b4%9c%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%9a%e0%b4%bf

 

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പ്രകടന നിലവാരം മെച്ചപ്പെടുത്തുക ലക്ഷ്യമിട്ട് ബി.സി.സി.ഐ. താരങ്ങള്‍ക്ക് അമിത ജോലി ഭാരം അവരുടെ ഫിറ്റ്‌നസിനേയും പ്രകടനത്തേയും ബാധിക്കുന്നത് തടയാന്‍ ജി.പി.എസ് ചിപ്പ് സംവിധാനം ഏര്‍പ്പെടുത്താന്‍ ബി.സി.സി.ഐ ആലോചിക്കുന്നു. പരുക്കും ജോലി ഭാരവും കാരണം താരങ്ങള്‍ അവശരാകുന്നത് കണക്കിലെടുത്താണ് ബി.സി.സി.ഐ പരിഹാരമെന്ന നിലയില്‍ പുതിയ പദ്ധതി കൊണ്ടുവരാന്‍ ആലോചിക്കുന്നത്.
താരങ്ങളുടെ ഊര്‍ജ നിലവാരവും ഫിറ്റ്‌നസും അറിയാന്‍ ഉപയോഗിക്കുന്നതാണ് ജി.പി.എസ് ചിപ്പുകള്‍. ചിപ്പുകള്‍ വഴി താരങ്ങളുടെ ജോലി ഭാരത്തിന്റെ തോതും അവരുടെ ആരോഗ്യവും സംബന്ധിച്ച വിവരങ്ങളും റണ്ണിങിലെ വേഗത സംബന്ധിച്ചും അപ്പോള്‍ വിവരങ്ങള്‍ ലഭിക്കും. താരങ്ങള്‍ കളിക്കാനിറങ്ങുമ്പോള്‍ അവരുടെ വസ്ത്രത്തില്‍ ചിപ്പ് ഘടിപ്പിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ബി.സി.സി.ഐ പദ്ധതി നടപ്പിലാക്കിയാല്‍ സംവിധാനം ഉപയോഗപ്പെടുത്തുന്ന രണ്ടാമത്തെ ടീമായി ഇന്ത്യ മാറും. നേരത്തെ ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ഈ സംവിധാനം ഉപയോഗപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ ഹോക്കി ടീമും ഈ പദ്ധതി വിജയകരമായി നടപ്പിലാക്കിയിരുന്നു.
നിലവില്‍ താരങ്ങളുടെ ജോലി ഭാരം സംബന്ധിച്ച് വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ബി.സി.സി.ഐ സാങ്കേതിക വിദ്യ ഉപയോഗിക്കാനുള്ള ശ്രമം തുടങ്ങിയത്.
ഇന്ത്യന്‍ ഹോക്കി ടീമിന് പുറമേ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമും ഈ പദ്ധതി ഭാഗികമായി നടപ്പിലാക്കിയിട്ടുണ്ട്. ടീമിന്റെ പരിശീലന സമയത്ത് ചിപ്പ് ഉപയോഗിച്ച് താരങ്ങളുടെ പ്രകടന നിലവാരം പരിശോധിക്കുകയാണ് ഫുട്‌ബോള്‍ ടീം ചെയ്യുന്നത്. ഐ.പി.എല്‍ സീസണ്‍ അവസാനിച്ചാല്‍ ഇന്ത്യ ജൂലൈ മുതല്‍ 2019 ജനുവരി വരെയുള്ള കാലയളവില്‍ 13ഓളം ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാനൊരുങ്ങുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മബേല ബിലാദ് മാളിൽ

oman
  •  3 months ago
No Image

ബെംഗളുരുവില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; എഫ്.ഐ.ആര്‍ രജിസ്റ്റര് ചെയ്യുന്നത് വൈകിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

എമിറേറ്റ്സ് ഹെൽത്ത് കാർഡ് യുഎഇ താമസക്കാർക്കും

uae
  •  3 months ago
No Image

ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ 25 ദശലക്ഷം ദിർഹമിൻ്റെ പദ്ധതികൾ നടപ്പാക്കി

uae
  •  3 months ago
No Image

ഒമാനിൽ പ്രവാചക പ്രകീർത്തനങ്ങളോടെ നബിദിനമാഘോഷിച്ചു

oman
  •  3 months ago
No Image

നിപ; സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ 175 ആയി; ഹൈറിസ്‌ക് കാറ്റഗറിയില്‍ 104 പേര്‍; പത്ത് പേര്‍ ചികിത്സയില്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-16-09-2024

PSC/UPSC
  •  3 months ago
No Image

വയനാട്ടിലെ ചെലവിന്റെ യഥാര്‍ത്ഥ കണക്ക് സര്‍ക്കാര്‍ പുറത്തുവിടണം; ഇല്ലെങ്കില്‍ കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്

Kerala
  •  3 months ago
No Image

ഛാഡിന് യു.എ.ഇയുടെ കൈത്താങ്ങ്; അഭയാർഥി സ്ത്രീകൾക്കായി 10 മില്യൺ ഡോളറിൻ്റെ പദ്ധതികൾ

uae
  •  3 months ago