HOME
DETAILS
MAL
പിണറായിയിലെ കൊലപാതകങ്ങള്‍: സൗമ്യയെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു
backup
April 25 2018 | 13:04 PM
കണ്ണൂര്‍: പിണറായിയില്‍ മാതാപിതാക്കളെയും മകളെയും വിഷം നല്കി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സൗമ്യയെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു. നാലു ദിവസത്തെ കസ്റ്റഡിയിലാണ് തലശ്ശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സൗമ്യയെ വിട്ടത്.
മാതാപിതാക്കളായ കുഞ്ഞിക്കണ്ണന്, കമല, സൗമ്യയുടെ രണ്ടാമത്തെ മകള്‍ എന്നിവര്‍ കഴിഞ്ഞ നാലുമാസത്തിനിടെ ദുരൂഹസാഹചര്യത്തില്‍ മരിച്ചിരുന്നു. ഇവര്‍ക്ക് ഭക്ഷണത്തില്‍ വിഷം നല്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലിസിന്റെ ചോദ്യം ചെയ്യലില്‍ സൗമ്യ സമ്മതിച്ചിരുന്നു. കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും സൗമ്യ തനിച്ചാണെന്നും മറ്റാര്‍ക്കും പങ്കില്ലെന്നുമാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."