HOME
DETAILS

അല്‍ ബതീഷിന്റെ കൊല: പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു

  
backup
April 25, 2018 | 6:23 PM

%e0%b4%85%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%a4%e0%b5%80%e0%b4%b7%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf

 

ക്വലാലംപൂര്‍: ഫലസ്തീന്‍ പണ്ഡിതനും ഹമാസ് അംഗവുമായ ഫദി അല്‍ ബതീഷിനെ കൊലപ്പെടുത്തിയതില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരുടെ ചിത്രങ്ങള്‍ മലേഷ്യന്‍ പൊലിസ് പുറത്തുവിട്ടു. പ്രതികളെ പിടികൂടാന്‍ പൊതുജനം സഹായിക്കണമെന്നും ഇവര്‍ ഇപ്പോഴും രാജ്യത്തുണ്ടെന്നും മലേഷ്യന്‍ പൊലിസ് തലവന്‍ മുഹമ്മദ് ഫുസി ബിന്‍ ഹാറൂന്‍ പറഞ്ഞു.
അക്രമികള്‍ ഉപയോഗിച്ച മോട്ടോര്‍ ബൈക്കിന്റെ രേഖകളില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായത്. ജനുവരിയിലാണ് അക്രമികള്‍ രാജ്യത്തേക്ക് പ്രവേശിച്ചതെന്ന് മുഹമ്മദ് ഫുസി ബിന്‍ ഹാറൂന്‍ പറഞ്ഞു. കംപ്യൂട്ടറിന്റെ സഹായത്തോടെയുള്ള പ്രതികളുടെ ഗ്രാഫിക് ചിത്രങ്ങള്‍ പൊലിസ് നേരത്തെ പുറത്തുവിട്ടിരുന്നു. അക്രമികള്‍ യൂറോപ്പ്, പശ്ചിമേഷ്യ രാജ്യങ്ങളിലുള്ളതാവാമെന്നാണ് കരുതുന്നത്.
കൊലപാതകത്തിന് പിന്നില്‍ ഇസ്‌റാഈലിന്റെ മൊസാദാണെന്നാണ് ആരോപണം. അതിനിടെ ഫദി അല്‍ ബതീഷിന്റെ മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം മലേഷ്യയില്‍ നിന്ന് ഗസ്സയിലെത്തിച്ച് ബുധനാഴ്ച ഖബറടക്കും.
മലേഷ്യന്‍ തലസ്ഥാനമായ ക്വലാലംപൂരില്‍ ശനിയാഴ്ചയാണ് അല്‍ ബതീഷിനെ അജ്ഞാതര്‍ വെടിവച്ച് കൊന്നത്. പുലര്‍ച്ചെ പള്ളിയിലേക്ക് നമസ്‌കാരത്തിന് പോകുന്നതിനിടെയാണ് രണ്ടുപേര്‍ മോട്ടോര്‍ ബൈക്കിലെത്തി വെടിവച്ചത്.
സെതാപാക് മേഖലയിലെ പള്ളി ഇമാമായ ബതീഷിനെതിരേ ഇസ്‌റാഈലിന്റെ വധഭീഷണിയുണ്ടായിരുന്നുവെന്ന് പിതാവ് ആരോപിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാർഥികളുടെ ഇച്ഛാശക്തിക്ക് മുന്നിൽ കേന്ദ്ര സർക്കാർ മുട്ടുകുത്തി; സമരം മോദി സർക്കാരിന്റെ അമിതാധികാര വാഴ്ചയ്ക്കേറ്റ കനത്ത തിരിച്ചടിയെന്ന് പിണറായി വിജയൻ

Kerala
  •  19 hours ago
No Image

യൂറോപ്പിൽ കാട്ടുതീ പടരുന്നു; രണ്ടു ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു, സ്‌പെയ്‌നിൽ ദേശീയ അടിയന്തരാവസ്ഥ

International
  •  20 hours ago
No Image

ആറു മാസത്തിനിടെ ജീവനൊടുക്കിയത് 86 പേർ: 10-25 പ്രായപരിധിയിലുള്ളവരിൽ ആത്മഹത്യ വർധിക്കുന്നതായി റിപ്പോർട്ട്

Kerala
  •  20 hours ago
No Image

'ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് മാറ്റേണ്ട സമയം എത്തിയിരിക്കുന്നു'; ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് പിന്നാലെ വിദ്യാർഥികളെ അഭിനന്ദിച്ച് രാഹുൽ ​ഗാന്ധി

National
  •  20 hours ago
No Image

സമരം അവസാനിപ്പിച്ച് സിജെപി; എല്ലാ ആവശ്യവും അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

National
  •  21 hours ago
No Image

രണ്ടര മാസം നീണ്ട സമരപോരാട്ടങ്ങള്‍ ; ധര്‍മേന്ദ്ര പ്രധാനെ താഴെയിറക്കിയ സി.ജെ.പി സമരത്തിന്റെ നാള്‍വഴികള്‍...

National
  •  21 hours ago
No Image

ഒരു വിദ്യാര്‍ഥിയുടെ പോലും ഭാവി നിയമരാഷ്ട്രീയ പോരാട്ടങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ '; രാജി കാരണം വിശദീകരിച്ച് ധര്‍മേന്ദ്ര പ്രധാന്‍

National
  •  21 hours ago
No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  21 hours ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  a day ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  a day ago