അനൗദ്യോഗിക കൂടിക്കാഴ്ച: രണ്ടു ദിവസത്തേക്ക് മോദി ചൈനയിലേക്ക് തിരിച്ചു
ന്യൂഡല്‍ഹി: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി അനൗദ്യോഗിക കൂടിക്കാഴ്ചയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലേക്കു തിരിച്ചു. വൈകിട്ട് അഞ്ചു മണിയോടെയാണ് മോദി യാത്ര തിരിച്ചത്.
അഞ്ചു മണിക്കൂര്‍ നീണ്ട യാത്രയ്ക്കു ശേഷം ത്യാന്ഹെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മോദി എത്തും.
ഇരുരാജ്യങ്ങളും തമ്മില്‍ ഏറെ വഷളായ നയതന്ത്ര ബന്ധം എങ്ങനെ മെച്ചപ്പെടുത്താമെന്നതിനെപ്പറ്റി ചര്ച്ചയുണ്ടാവുമന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിലും ഭാവിയിലെ സാഹചര്യത്തിലും എടുക്കേണ്ട നിലപാടുകള്‍ ചര്‍ച്ചയായേക്കും.
കഴിഞ്ഞവര്‍ത്തെ ദോക്ലാം പ്രശ്നം, ഇതേത്തുടര്‍ന്ന് സിക്കിം അതിര്‍ത്തിയില്‍ ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ ഇരുരാജ്യങ്ങളും നടത്തിയ സൈനികവിന്യാസം തുടങ്ങിവയ മൂലം നിയതന്ത്ര ബന്ധത്തില്‍ വലിയ വിള്ളല്‍ വീണിരുന്നു.
വെള്ളി, ശനി ദിവസങ്ങൡലാണ് കൂടിക്കാഴ്ച നടക്കുക. ജൂണില്‍ നടക്കുന്ന ഷാങ്ഹായ് കോപ്പറേഷന് ഓര്ഗനൈസേഷന് ഉച്ചകോടിക്കു മുന്നോടിയായാണ് ഈ അനൗദ്യോഗിക കൂടിക്കാഴ്ച. രണ്ടു ദിവസത്തെ സന്ദര്ശനത്തിനിടയ്ക്ക് കരാറുകള്‍ ഒപ്പുവയ്ക്കുകയോ സംയുക്ത വാര്‍ത്താസമ്മേളനം വിളിക്കുകയോ ചെയ്യില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."