അംഗത്വമുള്ള 104 രാജ്യങ്ങള്‍ക്കും ടി20 കളിക്കാന്‍ ഐ.സി.സി അനുമതി
കൊല്‍ക്കത്ത: അംഗത്വമുള്ള 104 രാജ്യങ്ങള്‍ക്കും അന്താരാഷ്ട്ര ടി20 മത്സര പദവി നല്കി ചരിത്രപരമായ നീക്കം നടത്തി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. കൊല്‍ക്കത്തയില്‍ സമാപിച്ച ഐ.സി.സി എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. നിലവില്‍ 12 പൂര്‍ണ അംഗങ്ങളായ ടീമുകള്‍ക്കും സ്കോട്ലന്ഡ്, ഹോളണ്ട്, ഹോങ്കോങ്, യു.എ.ഇ, ഒമാന്‍, നേപ്പാള്‍ ടീമുകള്‍ക്കുമാണ് ടി20 മത്സരം കളിക്കാനുള്ള അനുമതിയുള്ളത്. അംഗത്വമുള്ള രാജ്യങ്ങളിലെ വനിതാ ടീമുകള്‍ക്ക് ഈ വര്‍ഷം ജൂലൈ ഒന്ന് മുതലും പുരുഷ ടീമുകള്‍ക്ക് 2019 ജനുവരി ഒന്ന് മുതലും ടി20 മത്സരങ്ങള്‍ കളിക്കാം.
2021ല്‍ ഇന്ത്യയില്‍ അരങ്ങേറുന്ന ചാംപ്യന്‍സ് ട്രോഫി മത്സരം ലോക ടി20 പോരാട്ടമായി നടത്താനും ഐ.സി.സി തീരുമാനിച്ചു. 16 ടീമുകള്‍ പങ്കെടുക്കുന്ന ടി20 ടൂര്‍ണമെന്റായി നടത്താനാണ് കൗണ്‍സില്‍ തീരുമാനമെടുത്തിരിക്കുന്നത്.
പന്ത് ചുരണ്ടലടക്കമുള്ള വിഷയങ്ങളില്‍ കര്‍ശനമായ നടപടിയെടുക്കാനും യോഗത്തില്‍ തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."