എം.ജി റോഡ് ഹോണ്‍ രഹിത മേഖലയായി പ്രഖ്യാപിച്ചു
കൊച്ചി: എം.ജി റോഡ് ശീമാട്ടി ജങ്ഷന്‍ മുതല്‍ മഹാരാജാസ് മെട്രോ സ്‌റ്റേഷന്‍ വരെയുള്ള ഭാഗം കേരളത്തിലെ ആദ്യ ഹോണ്‍രഹിത മേഖലയായി കെ.എം.ആര്‍.എല്‍ മാനേജിങ് ഡയറക്ടര്‍ എ.പി.എം മുഹമ്മദ് ഹനീഷ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. നോ ഹോണ്‍ ഡേ ദിനാചരണത്തിന്റെ ഭാഗമായാണ് പ്രഖ്യാപനം. രാവിലെ അറ് മണി മുതല്‍ രാത്രി 11 മണി വരെ തികച്ചും അസഹനീയമായ രീതിയില്‍ ഹോണടികള്‍ മുഴങ്ങുന്ന നഗരമാണ് കൊച്ചിയെന്നും അതിനാല്‍ ഇത്തരം പുരോഗമനപരമായ മാറ്റങ്ങളോട് ജനങ്ങള്‍ സഹകരിക്കണമെന്നും എ.പി.എം മുഹമ്മദ് ഹനീഷ് പറഞ്ഞു.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ), നാഷണല്‍ ഇനിഷിയേറ്റീവ് ഫോര്‍ സേഫ് സൗï് (എന്‍.ഐ.എസ്.എസ്), ഇ.എന്‍ട.ി സര്‍ജന്‍മാരുടെ സംഘടനയായ എ.ഒ.ഐ, എസ്.സി.എം.എസ്, മോട്ടോര്‍ വാഹന വകുപ്പ്, കൊച്ചി മെട്രോ, കൊച്ചി സിറ്റി പൊലിസ്, അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രി എന്നിവരുടെ നേതൃത്വത്തിലാണ് കൊച്ചിയില്‍ നോ ഹോണ്‍ ഡേ ദിനാചരണം സംഘടിപ്പിച്ചത്. ചടങ്ങില്‍ കൊച്ചി സിറ്റി പൊലിസ് ഡെപ്യൂട്ടി കമ്മിഷണര്‍ ആര്‍. കറുപ്പുസാമി ഐ.പി.എസ് അധ്യക്ഷത വഹിച്ചു. ശബ്ദ മലിനീകരണം തടയാന്‍ പ്രാഥമികമായി ജനങ്ങളുടെ ചിന്താഗതിയില്‍ മാറ്റമുïാകണമെന്നും സ്വമേധയാ അനാവശ്യ ഹോണടി ശീലം മാറ്റാന്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം ആര്‍.ടി.ഒ റെജി പി വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. ഐ.എം.എ കേരള മീഡിയ അക്കാദമിയുടെ സഹായത്തോടെ ബോധവല്‍ക്കരണാര്‍ഥം തയാറാക്കിയ ഹ്രസ്വചിത്രത്തിന്റെ പ്രകാശനവും ചടങ്ങില്‍ നിര്‍വഹിച്ചു.
കൊച്ചി സിറ്റി ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണര്‍ എം.എ നസീര്‍, നോ ഹോണ്‍ ഡെ പ്രോഗ്രാം കണ്‍വീനര്‍ ഡോ. വി.ഡി പ്രദീപ് കുമാര്‍, കണ്‍വീനര്‍ ഡോ. എം. നാരായണന്‍, എ.ഒ.ഐ പ്രസിഡന്റ് ഡോ. ജ്യോതി കുമാരി, എസ്.സി.എം.എസ് ഡയറക്ടര്‍ പ്രൊഫ. രാധാ തവന്നൂര്‍, ഐ.എം.എ പ്രസിഡന്റ് ഡോ. വര്‍ഗീസ് ചെറിയാന്‍, സെക്രട്ടറി ഡോ. എം.എം ഹനീഷ്, പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം.ബി സത്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."