മലബാറില്‍ കേരള കോണ്‍ഗ്രസ് എമ്മിന് ആദ്യ നഗരസഭാ അധ്യക്ഷ സ്ഥാനം
സുല്‍ത്താന്‍ ബത്തേരി: സംസ്ഥാനത്ത് ആദ്യമായി മലബാര്‍ മേഖലയില്‍ കേരളകോണ്‍ഗ്രസ്് എമ്മിന് നഗരസഭയുടെ ഭരണ ചുമതല. സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ ഇന്നലെ ചെയര്‍മാന്‍സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് ഇടതുപക്ഷ പിന്തുണയോടെ കേരളാകോണ്‍ഗ്രസ്് എം അംഗം നഗരസഭയുടെ ചെയര്മാന് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
മധ്യതിരവതാംകൂറില്‍ ശക്തമായ പര്‍ട്ടിക്ക് നാളിതുവരെ മലബാര്‍ മേഖലയിലെ ത്രിതല പഞ്ചായത്ത് സംവിധാനത്തില്‍ അമരത്തിരിക്കാന്‍ സാധിച്ചിരുന്നില്ല. ബത്തേരി നഗരസഭയിലേക്ക് കേരള കോണ്‍ഗ്രസ് എമ്മിലെ ടി.എല്‍ സാബു ഇടുതപക്ഷത്തിന്റെ പിന്തുണയില്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടതോടെ ഈ ചരിത്രം വഴിമാറുകയാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് ചെയര്മാന്, വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ യു.ഡി.എഫ്് പാനലില്‍ ജയിച്ചുവന്ന കേരളകോണ്‍ഗ്രസ് എം അംഗം പിന്തുണക്കുകയും ഇതിലൂടെ നഗരസഭ ഭരണം ഇടതപക്ഷം നേടുകയും ചെയ്തിരുന്നു. അന്ന് ഉണ്ടാക്കിയ ധാരണപ്രാകരമാണ് കേരള കോണ്‍ഗ്രസ് എമ്മിന് അധ്യക്ഷ സ്ഥാനം ലഭിച്ചത്.
ധരണയുടെ ഭാഗമായി ഈമാസം മൂന്നിനാണ് സി.പി.എമ്മിലെ സി.കെ സഹദേവന് ചെയര്മാന് സ്ഥാനം രാജിവച്ചത്. കോട്ടയം ജില്ലാപഞ്ചായത്ത് സി.പി.എമ്മിന്റെ പിന്തുണയടെയാണ് കേരള കോണ്‍ഗ്രസ് എം ഭരിക്കുന്നത്.
എന്നാലും ഇരു മുന്നണിയിലും ഇല്ലാത്ത കേരളകോണ്‍ഗ്രസ് എം മലബാര്‍ മേഖലയിലും സി.പി.എമ്മിന്റെ പിന്തുണയോടെ നഗരസഭ ചെയര്മാന് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത് മാണി ഗ്രൂപ്പിന്റെ മുന്നണി പ്രവേശം സജീവമായ സമയത്തായത് കൂടുതള്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."