ശില്‍പയുടെ സംരക്ഷണത്തിനായി ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു
വൈക്കം: ഉദയനാപുരം പഞ്ചായത്തിലെ ഇത്തിപ്പുഴയില്‍ വൈദ്യുതി കമ്പി പൊട്ടി വീണ് മുണ്ടയ്ക്കല്‍ വീട്ടിലെ രാധയും മകന്‍ സുബിനും ഷോക്കേറ്റ് മരിച്ചതിനെ തുടര്‍ന്ന് അനാഥയായ ശില്‍പയുടെ സംരക്ഷണത്തിന് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു.
മെയ് 29ന് പുലര്‍ച്ചെയാണ് വീട്ടുമുറ്റത്ത് പൊട്ടിവീണ വൈദ്യൂതി കമ്പിയില്‍ തട്ടി രാധയും അമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ മകന്‍ സുബിനും അതിദാരുണമായി മരിച്ചത്. ഇനി കുടുംബത്തില്‍ അവശേഷിക്കുന്ന ശില്‍പ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
വൈദ്യുതി ബോര്‍ഡിന്റെ അനാസ്ഥയാണ് ഇത്തരമൊരു ദുരന്തത്തിന് ഇടയാക്കിയത്. ശില്‍പയുടെ വീടിന് സമീപം ചേര്‍ന്ന ആക്ഷന്‍ കമ്മറ്റി രൂപീകരണ യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സാബു പി മണലൊടി അധ്യക്ഷത വഹിച്ചു. സാബു പി മണലൊടി ചെയര്‍മാനും വാര്‍ഡ് മെമ്പര്‍ ഡി സുനില്‍കുമാര്‍ കണ്‍വീനറുമായി ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു.
ശില്‍പയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മറ്റിയുടെയും പഞ്ചായത്തിന്റെയും എം.എല്‍.എയുടെയും നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ കാണുന്നതിനും ശില്‍പയ്ക്ക് പഞ്ചായത്തില്‍ നിന്ന് വീട് അനുവദിക്കുന്നതിനും തീരുമാനിച്ചു. ശില്‍പയെ സാമ്പത്തികമായി സഹായിക്കുന്നതിന് 11504 എന്ന നമ്പറില്‍ ഉദയനാപുരം സര്‍വ്വീസ് സഹകരണ ബാങ്കില്‍ അക്കൗണ്ടും തുറന്നിട്ടുണ്ട്. ഇലക്ട്രിസിറ്റി ബോര്‍ഡില്‍ നിന്നും ഗവണ്‍മെന്റില്‍ നിന്നും തുടര്‍ന്നുള്ള സാമ്പത്തിക സഹായം ഉടന്‍ അനുവദിക്കണമെന്നും ആക്ഷന്‍കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."