കടലാക്രമണ ഭീതിയില്‍ ഗോതീശ്വരം കടപ്പുറം
കോഴിക്കോട്: ബേപ്പൂര്‍ ഗോതീശ്വരം തീരത്ത് കടലാക്രമണം രൂക്ഷമായതോടെ പ്രദേശവാസികള്‍ ഭീതിയിലായി. ഏതുനിമിഷവും വീടുകളിലേക്ക് വെള്ളം കയറുമെന്ന ഭീതിയിലാണ് പ്രദേശവാസികള്‍. കഴിഞ്ഞദിവസം മുതലുള്ള ശക്തമായ തിരയില്‍ 250 മീറ്ററോളം തീരമാണ് ഇവിടെ ഇടിഞ്ഞത്. ഗോതീശ്വരം ക്ഷേത്രത്തിലേക്കുള്ള റോഡും മണ്ണിടിഞ്ഞു ഗതാഗതയോഗ്യമല്ലാതായിട്ടുണ്ട്.
ഗോതീശ്വരം ചില്‍ഡ്രന്‍സ് പാര്‍ക്ക് മുതല്‍ ക്ഷേത്ര പരിസരം വരെയുള്ള ഭാഗത്ത് കടല്‍ ഭിത്തിയില്ല. ഈ ഭാഗത്ത് നിരവധി വീടുകളാണുള്ളത്. മുന്‍വര്‍ഷങ്ങളിലും ഇവിടെ കടലാക്രമണമുണ്ടായി വീടുകളില്‍ വെള്ളം കയറിയിരുന്നു. ജനവാസ കേന്ദ്രമായ ഇവിടെ കടല്‍ഭിത്തി നിര്‍മിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളും നാട്ടുകാരും സമരം നടത്തിയിരുന്നു. തുടര്‍ന്നും നടപടികളുണ്ടാകാത്തതാണ് സ്ഥിതി രൂക്ഷമാക്കുന്നത്. ഗോതീശ്വരത്ത് 535 മീറ്റര്‍ ദൂരത്തു കരിങ്കല്‍ ഭിത്തി നിര്‍മിക്കുന്നതിനു 3.70 രൂപയുടെ പദ്ധതി സമര്‍പ്പിച്ചിട്ടു വര്‍ഷങ്ങളായെങ്കിലും തുടര്‍നടപടികളുണ്ടായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."