HOME
DETAILS

കനത്ത മഴയില്‍ ജനജീവിതം ദുസ്സഹം

  
backup
June 09 2016 | 06:06 AM

%e0%b4%95%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%ae%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%a8%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%82-%e0%b4%a6

പശ്ചിമകൊച്ചി വെള്ളത്തില്‍; ഓടകളില്‍ മാലിന്യം നിറഞ്ഞ് വെള്ളമൊഴുക്ക് തടസപ്പെട്ടു

നഗരത്തിലും വെള്ളക്കെട്ട്; ഗതാഗതക്കുരുക്ക് രൂക്ഷം

കൊച്ചി/മട്ടാഞ്ചേരി: ഇന്നലെ പെയ്ത കനത്ത മഴയില്‍ ജില്ലയിലെ പലയിടങ്ങളും വെള്ളത്തിലായി. കൊച്ചി നഗരത്തിലെ വെള്ളക്കെട്ട മൂലം പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. പുലര്‍ച്ചെ മുതല്‍ നിര്‍ത്താതെ പെയ്ത മഴയില്‍ പശ്ചിമകൊച്ചിയിലെ പല പ്രദേശങ്ങളും വെള്ളക്കെട്ടിലമര്‍ന്നു. കാനകളും റോഡുകളും തിരിച്ചറിയാന്‍ കഴിയാത്ത വിധത്തില്‍ വെള്ളം നിറഞ്ഞതോടെ ജന ജീവിതവും ദുസ്സഹമായി.പശ്ചിമകൊച്ചിയിലെ പല ഭാഗങ്ങളും ഒരു ചെറിയ മഴ പെയ്താല്‍ പോലും വെള്ളം നിറയുന്ന അവസ്ഥയാണ്.
കാനകളിലേയും തോടുകളിലേയും നീരൊഴുക്ക് തടസ്സപ്പെടും വിധം മാലിന്യങ്ങള്‍ നിറഞ്ഞതാണ് വെള്ളക്കെട്ട് രൂക്ഷമാകാന്‍ പ്രധാന കാരണമെന്നാണ് ചൂണ്ടികാട്ടപ്പെടുന്നത്. വെള്ളം നിറഞ്ഞതോടെ പല വീടുകളിലും വെള്ളം കയറുന്ന അവസ്ഥയുമുണ്ടായി. ടൈല്‍സ് വിരിച്ചതോടെ റോഡുകള്‍ പൊങ്ങിയതാണ് വീടുകളിലേക്ക് വെള്ളം കയറാനുള്ള പ്രധാന കാരണം. മട്ടാഞ്ചേരിയിലെ നാഥം കമ്പനി, പാലസ് റോഡ്, ഈരവേലി, കൂവപ്പാടം, ചെറളായി, ചെറളായിക്കടവ് തുടങ്ങിയ പ്രദേശങ്ങളും ഫോര്‍ട്ട്‌കൊച്ചിയില്‍ ഞാലിപ്പറമ്പ്, കുന്നുംപുറം, ചിരട്ടപ്പാലം, മുല്ലവളപ്പ്, വെളി, പാണ്ടിക്കുടി, നസ്‌റത്ത്തുടങ്ങിയ ഭാഗങ്ങളും തോപ്പുംപടിയില്‍ പള്ളിച്ചാല്‍, കഴുത്ത് മുട്ട്,സാന്തോം കോളനി, മുണ്ടംവേലി, ചുള്ളിക്കല്‍, കരുവേലിപ്പടി തുടങ്ങിയ പ്രദേശങ്ങളും വെള്ളക്കെട്ടിലമര്‍ന്നു.


പള്ളുരുത്തി ഭാഗത്തും വെള്ളക്കെട്ട് രൂക്ഷമായിരുന്നു. കച്ചേരിപ്പടി, പെരുമ്പടപ്പ്, വെളി, തങ്ങള്‍ നഗര്‍, ഇടക്കൊച്ചി, നമ്പ്യാപുരം,പുല്ലാര്‍ദേശം ഭാഗങ്ങളും വെള്ളക്കെട്ടിലമര്‍ന്നു. കുമ്പളങ്ങിയിലും കനത്ത മഴ ദുരിതമായി.മഴക്കാല പൂര്‍വ്വ ശുചീകരണങ്ങള്‍ കാര്യക്ഷമമാകാതിരുന്നതിനാല്‍ വെള്ളത്തിലൂടെ ഒഴുകിയെത്തുന്ന മാലിന്യങ്ങള്‍ സാംക്രമിക രോഗങ്ങള്‍ക്ക് കാരണമാകുമെന്ന ആശങ്കയും പരന്നിട്ടുണ്ട്. പശ്ചിമകൊച്ചിയിലെ പ്രധാന തോടുകള്‍ ശുചീകരിക്കാന്‍ പദ്ധതിയിട്ടെങ്കിലും പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായില്ലന്ന് പരാതിയുണ്ട്.ശുചീകരണം നടത്തിയ തോടുകളില്‍ വീണ്ടും മാലിന്യങ്ങള്‍ നിറയുന്ന അവസ്ഥയുമുണ്ടായി.


മഴയെ തുടര്‍ന്ന് ഫോര്‍ട്ട്‌കൊച്ചി വെളി സിമിത്തേരിക്ക് സമീപത്തുളള കൂറ്റന്‍ മരമാണ് ഇന്നലെ ഉച്ചയ്ക്ക് കടപുഴകി റോഡിലേക്ക് വീണു. ഈ സമയം റോഡില്‍ ആരുമില്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. മരം വൈദ്യുതി ലൈനില്‍ വീണതിനാല്‍ ഈ ഭാഗത്ത് ഏറെ നേരം വൈദ്യുതി വിതരണവും ഗതാഗതവും തടസ്സപ്പെട്ടു. മട്ടാഞ്ചേരിയില്‍ നിന്നെത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ മണിക്കൂറുകള്‍ പരിശ്രമിച്ചാണ് മരം മുറിച്ച് നീക്കിയത്.ഇതിന് ശേഷമാണ് ഇത് വഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചത്. ചെല്ലാനം തീരമേഖലയില്‍ ഇന്നലെ കടല്‍ കയറ്റം ശക്തമായിരുന്നു. തേക്കേ ചെല്ലാനത്താണ് കടല്‍ രൂക്ഷമായത്. മാളിക പറമ്പ്,കമ്പനി പടി, മാലാഖപ്പടി, മറുവക്കാട്, ഗൊണ്ടുപറമ്പ് തുടങ്ങിയ മേഖലയില്‍ ഇന്നലെ കടല്‍ ശക്തമായിരുന്നു. മഴ കനത്തതോടെ ചാലുകളില്‍ വെള്ളം നിറഞ്ഞ് പുറത്തേക്ക് ഒഴുകിയത് കൂടുതല്‍ ദുരിതമായി. കടല്‍ വെള്ളം കവിഞ്ഞൊഴികയതോടെ വീടുകളിലേക്കും വെള്ളം കയറി.


റോഡിലേക്ക് വെള്ളം ഒഴുകിയതോടെ ഗതാഗതവും ദുസ്സഹമായി. വീട്ടുപകരണങ്ങളും കടപ്പുറത്ത് സൂക്ഷിച്ചിരുന്ന തൊഴിലൂപകരണങ്ങളും ഒലിച്ച് പോയി. പാചകം ചെയ്യാനും കഴിയാത്ത അവസ്ഥയായി. അതേസമയം കടല്‍ക്ഷോഭം നേരിടുന്നതിന്റെ ഭാഗമായി ചെല്ലാനം മേഖലയിലെ പതിനാല് കേന്ദ്രങ്ങളില്‍ കടല്‍ഭിത്തികള്‍ ബലപ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്ന് കൊച്ചി എം.എല്‍.എ കെ.ജെ മാക്‌സി പറഞ്ഞു. ഇതില്‍ മൂന്നെണ്ണത്തിന്റെ ജോലികള്‍ ഇന്ന് ആരംഭിക്കും. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ചെല്ലാനം പഞ്ചായത്ത് ഹാളില്‍ നടത്തിയ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ബാക്കി കടല്‍ഭിത്തികളുടെ ബലപ്പെടുത്തല്‍ ജോലി സമയബന്ധിതമായി നടപ്പാക്കും. കണ്ടക്കടവ് മുതല്‍ പുത്തന്‍തോട് വരെയുള്ള റോഡിന്റെ ഇരു വശവും നടപ്പാത നിര്‍മിക്കും.ചെല്ലാനം ഫിഷറീസ് ഹാര്‍ബറിന്റെ നിര്‍മ്മാണ ജോലികള്‍ പുനരാരംഭിക്കുന്നതിന് ഭൂ ഉടമകളുടെ യോഗം കളക്ടറുടെ നേതൃത്വത്തില്‍ വിളിച്ച് ചേര്‍ക്കാനും യോഗത്തില്‍ തീരുമാനമായി.യോഗത്തില്‍ ഇറിഗേഷന്‍,ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

കണ്‍ട്രോള്‍ റൂംപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന്


പറവൂര്‍: കാലവര്‍ഷകെടുതി വിലയിരുത്താനും ജനങ്ങള്‍ക്ക് ദുരിതാശ്വാസസഹായം എത്തിക്കാനും ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും മറ്റു ബന്ധപ്പെ ഉദ്യോഗസ്ഥര്‍ക്കും വിവരങ്ങള്‍ നല്‍കാനുമുള്ള സര്‍ക്കാര്‍ സംവിധാനമായ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ആക്ഷേപം. ഏതാനും ദിവസങ്ങളായി പറവൂരില്‍ ശക്തമായ കാറ്റിലും മഴയിലും നിരവധിനാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ടു കണ്‍ട്രോള്‍റൂമിന്റെതായി നല്‍കിയിട്ടുള്ള ഫോണിലേക്ക് വിളിച്ചാല്‍ കൃത്യമായ മറുപടികിട്ടുന്നില്ലെന്നാണ് വ്യാപക പരാതി. ഫോണിലേക്ക് വിളിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്ക് ശരിയായ വിവരം നല്‍കാന്‍ കഴിയുന്നില്ലെന്നാണ് പരാതി.

വെളളപ്പൊക്കത്തിന് കാരണം മെട്രോ റെയില്‍ ലിമിറ്റഡിന്റെ അനാസ്ഥ: ഹൈബി ഈഡന്‍

കൊച്ചി: മെട്രോയുടെ നിര്‍രാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പി.ഡബ്ല്യൂ.ഡി, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് കൈമാറിയ റോഡുകളില്‍ മഴക്കാല പൂര്‍വ്വ മുന്നൊരുക്കങ്ങള്‍ നടത്താതിരുതാണ് വെള്ളക്കെട്ടിന്റെ പ്രധാന കാരണമെന്ന് ഹൈബി ഈഡന്‍ എം.എല്‍.എ പറഞ്ഞു.
എറണാകുളം നഗരം കണ്ടതില്‍ വച്ച് ഏറ്റവും വലിയ വെള്ളപൊക്കമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. എം.ജി റോഡ്, ബാനര്‍ജി റോഡ്, ഷണ്മുഖം റോഡ്, പാരലല്‍ ഷണ്മുഖം റോഡ്, ബ്രോഡ് വേ റോഡ് തുടങ്ങിയ പ്രധാന റോഡുകളീലെല്ലാം തന്നെ കനത്ത വെള്ളക്കെട്ടാണുള്ളത്. ഇതുമൂലം വലിയ ഗതാഗതക്കുരുക്ക് ആണ് നഗരത്തിലുള്ളത്.
എല്ലാ വര്‍ഷവും മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് വെള്ളക്കെട്ടിനെ ഒരു പരിധി വരെ ഒഴിവാക്കുവാന്‍ സാധിച്ചിരുന്നത്. കൂടാതെ കാനകളുടെ കവര്‍സ്ലാബ് തകര്‍ന്ന് അപകടകരമായ അവസ്ഥയാണ് പലയിടങ്ങളിലും.
പി.ഡബ്ല്യൂ.ഡിയുടെ കൈവശമുള്ള റോഡുകളില്‍ ഒടിഞ്ഞ സ്ലാബുകള്‍ മാറ്റി സ്ഥാപിക്കുന്നതിനും മറ്റ് അടിയന്തിര പ്രവര്‍ത്തികള്‍ക്കും ചൊവ്വാഴ്ച്ച പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് നിര്‍ദ്ദേശം നല്‍കിയിരുന്നു. മെട്രോ നിര്‍മ്മാണം നടക്കുന്ന മേഖലകളില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ മഴക്കാല പൂര്‍വ്വ മുന്നൊരുക്കങ്ങള്‍ കൃത്യമായി നടിരുന്നു. എന്നാല്‍ ഈ വര്‍ഷം യാതൊരു വിധ മുന്നൊരുക്കങ്ങളും കെ.എം.ആര്‍.എലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും എം.എല്‍.എ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാറിനെ നിയമിച്ചു; രാഹുൽ ഗാന്ധിയുടെ എതിർപ്പ് തള്ളി

latest
  •  13 days ago
No Image

പ്രോട്ടോക്കോള്‍ മാറ്റിവെച്ച് മോദി വന്നു, ഖത്തര്‍ അമീറിന് രാജകീയ സ്വീകരണം

latest
  •  13 days ago
No Image

ബുദ്ധിമാന്ദ്യമുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു, കണ്ണൂ‍ർ സ്വദേശിക്ക് 33 വർഷം തടവ്

Kerala
  •  13 days ago
No Image

SAUDI ARABIA Weather | വ്യാഴാഴ്ച വരെ സഊദിയില്‍ കനത്ത മഴ, ശക്തമായ കാറ്റിനും വെള്ളപ്പൊക്കത്തിനും സാധ്യത

Saudi-arabia
  •  13 days ago
No Image

ജൂനിയര്‍ വിദ്യാര്‍ത്ഥിയെ കെട്ടിയിട്ട് മര്‍‌ദിച്ചു; മൂന്നാംവർഷ ബിരുദവിദ്യാർത്ഥികളായ 7 പേർക്കെതിരെ പരാതി

Kerala
  •  13 days ago
No Image

വിദേശികൾക്ക് ഓസ്ട്രേലിയയിൽ 2 വർഷത്തേക്ക് വീടുകൾ വാങ്ങുന്നതിൽ നിന്ന് വിലക്ക്

International
  •  13 days ago
No Image

ചോദ്യപേപ്പറുകളുടെ കുറവ് മൂലം പരീക്ഷ നടത്തിപ്പിൽ തടസം നേരിടുമെന്ന വാർത്തകൾ വ്യാജമെന്ന് പരീക്ഷാ കമ്മീഷണർ

Kerala
  •  13 days ago
No Image

മരുമകനെ കൊല്ലാന്‍ ഭാര്യ പിതാവിന്‍റെ ക്വട്ടേഷന്‍; ആറാം പ്രതി അറസ്റ്റിലായത് നേപ്പാളിൽ നിന്ന്

Kerala
  •  13 days ago
No Image

വമ്പിച്ച ഓഫറുകളുമായി ലുലു റമദാൻ സൂഖ്

Kuwait
  •  13 days ago
No Image

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ തീരുമാനിക്കാനുള്ള യോഗത്തില്‍ വിയോജിപ്പ് അറിയിച്ച് രാഹുല്‍ ഗാന്ധി

National
  •  13 days ago