HOME
DETAILS

അപകടം ഈ കുതിപ്പ്: പുതുവത്സരാഘോഷത്തില്‍ പൊലിഞ്ഞത് രണ്ടു ജീവന്‍

  
backup
January 02 2019 | 04:01 AM

%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%82-%e0%b4%88-%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81%e0%b4%b5%e0%b4%a4%e0%b5%8d

കോഴിക്കോട്: പുതുവത്സരാഘോഷത്തിനു ബൈക്കുകളില്‍ നഗരത്തിലൂടെ അമിതവേഗതയില്‍ അമ്പരപ്പിച്ച് 'പറക്കുന്ന'തിന് യുവാക്കള്‍ പരീക്ഷിക്കുന്നത് കൂടുതല്‍ അപകടകരമായ രീതികള്‍. അമിതവേഗതയില്‍ പറക്കുന്ന ബൈക്കിന്റെ സ്റ്റാന്‍ഡ് താഴേക്ക് ചവിട്ടിത്താഴ്ത്തി റോഡില്‍ ഉരസി തീപ്പൊരി പറത്തിക്കൊണ്ടാണ് ബൈക്കുകള്‍ ഓടിക്കുന്നത്. സ്റ്റാന്‍ഡ് റോഡില്‍ തട്ടുമ്പോള്‍ തീപ്പൊരി പറക്കുന്നത് വന്‍ദുരന്തം വരെയുണ്ടാകാന്‍ സാധ്യതയുണ്ടെങ്കിലും ഈ രീതിയിലേക്ക് കൂടുതല്‍ ചെറുപ്പക്കാര്‍ ആകര്‍ഷിക്കപ്പെടുന്ന കാഴ്ചയാണ് കഴിഞ്ഞദിവസം രാത്രിയില്‍ നഗരത്തിലും മറ്റും കണ്ടത്.
അമിതവേഗതയില്‍ ഓടിക്കുന്ന നിരവധി ബൈക്കുകള്‍ അപകടത്തില്‍പെടുകയും ചെയ്തിരുന്നു. പുതുവത്സര രാത്രിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിരവധി പേരെ അപകടത്തില്‍ പരുക്കേറ്റ് എത്തിച്ചിരുന്നു. പരുക്കേറ്റ് രണ്ടുപേര്‍ മരിക്കുകയും ചെയ്തു. പുതുവത്സരാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്ക് പോസ്റ്റിലിടിച്ച് കണ്ണങ്കര സ്വദേശികളായ വാണിപ്പുറത്ത് സുധാകരന്റെ മകന്‍ സ്‌നിജിന്‍, പൊറ്റങ്ങാടി ജയന്റെ മകന്‍ അഭിഷേക് എന്നിവരാണു മരിച്ചത്. ചേളന്നൂരില്‍ വച്ചായിരുന്നു അപകടം.
നഗരത്തില്‍ നടന്ന മറ്റ് അപകടങ്ങളിലായി അഞ്ചുപേര്‍ക്ക് ഗുരുതരമായി പരുക്കുണ്ട്. നിസാര പരുക്കേറ്റ് പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചവര്‍ ഇതിന്റെ ഇരട്ടി വരും. അപകടത്തില്‍ പരുക്കേറ്റ് എത്തിയരില്‍ ഏറെ പേരും യുവാക്കളാണ്. ഏറെപേരും മദ്യപിച്ച് വാഹനമോടിച്ചിട്ടാണ് അപകടത്തില്‍പെട്ടതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
വഴിയില്‍ പരുക്കേറ്റ് കിടന്നവരെ നാട്ടുകാരും മറ്റു യാത്രക്കാരുമാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇതില്‍ പലരും പേരുവിവരം ആശുപത്രിയില്‍ നല്‍കാതെ ഇന്നലെ രാവിലെ മുങ്ങുകയും ചെയ്തിരുന്നു.

 

മാത്തോട്ടത്ത് പൊലിസിനുനേരെ ആക്രമണം

 

ഫറോക്ക്: പുതുവത്സരാഘോഷത്തിനിടെ മാത്തോട്ടത്ത് പൊലിസിനു നേരെ അക്രമണം. ബേപ്പൂര്‍ എസ്.ഐ കെ.എച്ച് റനീഷ്, ഡ്രൈവര്‍ രണ്‍ധീപ് എന്നിവര്‍ക്ക് പരുക്കേറ്റു.
അര്‍ധരാത്രി അരക്കിണര്‍ മാത്തോട്ടം വിജിത്ത് ടാക്കീസിനു മുന്‍വശത്തു പത്തോളം വരുന്ന സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ അഞ്ചു പേരെ അറസ്റ്റ് ചെയ്തു.
മദ്യലഹരിയില്‍ പൊതുജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും തടസം സൃഷ്ടിച്ച് നടുറോഡില്‍ അഴിഞ്ഞാടിയയാളെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെയാണ് അക്രമമുണ്ടായത്.
കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മാറാട് എസ്.ഐ കെ.എക്‌സ് തോമസിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലിസെത്തി ലാത്തി വീശിയാണ് അക്രമിസംഘത്തെ വിരട്ടിയോടിച്ചത്.
അരക്കിണര്‍ സ്വദേശികളായ ജെയ്‌സല്‍ വീട്ടില്‍ കെ.പി നിസാര്‍ (35), പ്രിന്‍ഷാദ് (26), കെ.പി ലിഷാദ് (24), ഒടിയന്‍വള്ളി ഹൗസില്‍ ഒ.വി മുസ്തഫ (38), ഒളവണ്ണ നൈന മന്‍സില്‍ കെ.പി റിയാസ് (45) എന്നിവരാണ് അറസ്റ്റിലായത്.

 

കേസ് 197, പിഴ 58,900


കോഴിക്കോട്: പുതുവത്സരം ആഘോഷിച്ചപ്പോള്‍ നിയമലംഘനത്തിന് പൊലിസ് പിഴയിട്ടത് 58,900 രൂപ. നിയമം ലംഘിച്ച് വാഹനമോടിച്ചതിന് ഒറ്റരാത്രിയില്‍ രജിസ്റ്റര്‍ ചെയ്തത് 197 കേസുകളും.
ഇതില്‍ അപകടം വരുത്തുംവിധം അശ്രദ്ധമായി വാഹനമോടിച്ചതിന് 16 കേസുകളാണു രജിസ്റ്റര്‍ ചെയ്തത്.
അല്‍പം ആശ്വസിക്കാവുന്നത് മദ്യപിച്ച് വാഹനമോടിച്ചതില്‍ കുറവുണ്ടെന്നതാണ്. മദ്യപിച്ച് വാഹനമോടിച്ചതിന് അഞ്ചു കേസുകള്‍ മാത്രമാണു രജിസ്റ്റര്‍ ചെയ്തത്. 16ല്‍ എട്ടു കേസുകള്‍ അമിതവേഗതയില്‍ വാഹനമോടിച്ചതിനും രണ്ടു കേസുകള്‍ അപകടകരമാം വിധത്തില്‍ മറ്റു വാഹനങ്ങളെ മറികടന്നതിനുമാണ്.
സോഷ്യല്‍ മീഡിയ വഴി പൊലിസ് നേരത്തെ തന്നെ ഇതുസംബന്ധിച്ചുള്ള ബോധവല്‍ക്കരണം നടത്തിയിരുന്നു.


ഉറങ്ങാതെ ആഘോഷം


കോഴിക്കോട്: കനത്ത പൊലിസ് സുരക്ഷയിലാണു നഗരത്തില്‍ പുതുവത്സരം ആഘോഷിച്ചത്. നിരവധി പേരാണ് കോഴിക്കോട് ബീച്ചില്‍ പുതുവത്സര പിറവി ആഘോഷിക്കാന്‍ കഴിഞ്ഞദിവസം രാത്രിയില്‍ എത്തിയത്. ഇതു കണക്കിലെടുത്ത് സുരക്ഷയ്ക്കായി കനത്ത പൊലിസിനെ വിന്യസിപ്പിച്ചിരുന്നു. വൈകിട്ടു മുതല്‍ ഇരുചക്ര വാഹനങ്ങള്‍ക്കും മറ്റു വാഹനങ്ങള്‍ക്കും ബീച്ചിലേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. ബീച്ച് റോഡിലൂടെ അമിതവേഗതയില്‍ വാഹനം ഓടിക്കുന്നതും ബൈക്ക്-കാര്‍ റേസിങ് നടത്തുന്നതും പൊലിസ് പൂര്‍ണമായും വിലക്കിയിരുന്നു.
ജില്ലയിലെ വിവിധ ഹോട്ടലുകളിലും രാത്രി വൈകിയും വിവിധ ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഡി.ജെ പാര്‍ട്ടികള്‍ നടത്തിയ ഹോട്ടകലുകളില്‍ പൊലിസ് നീരിക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago