കോഴിക്കോട്ടെ മാര്‍ച്ചിനെ പാക് അനുകൂല മാര്‍ച്ചാക്കി പൊലീസിന്റെ എഫ്.ബി പേജില്‍ കമന്റിട്ട് ജൂനിയര്‍ സൂപ്രണ്ട്; വിശദീകരണം ചോദിച്ചതോടെ മാപ്പു പറഞ്ഞു പോസ്റ്റ് മുക്കി
കോഴിക്കോട്: വെള്ളിയാഴ്ച്ച കോഴിക്കോട്ട് നടന്ന മഹാ പൗരത്വ റാലിയെ കുറിച്ച് പാക് അനൂകൂല റാലിയെന്ന് എഫ്.ബിയില്‍ കുറിപ്പിട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഒടുവില്‍ പോസ്റ്റ് മുക്കി മാപ്പുമായി രംഗത്ത്. കോഴിക്കോട് കലക്ട്രേറ്റില്‍ സര്‍വേ ആന്റ് ലാന്റ് റെക്കോര്‍ഡ് വിഭാഗത്തില്‍ ജൂനിയര്‍ സൂപ്രണ്ടായി ജോലി ചെയ്തുവരുന്ന പി.വി സത്യപ്രകാശാണ് മേയറും എം.പിയും മറ്റു ജനപ്രതിനിധികളും മത സാമൂഹിക രാഷട്രീയ രംഗത്തെ പ്രമുഖരും പങ്കെടുത്ത പൗരാവലിയുടെ റാലി പാക് അനകൂല റാലിയാക്കി വിശേഷിപ്പിച്ചത്.
റാലിയുമായി ബന്ധപ്പെട്ടു കോഴിക്കോട് നഗരത്തില്‍ ട്രാഫിക് നിയന്ത്രണമുണ്ടായിരുന്നു. ഈ അറിയിപ്പ് സിറ്റി ട്രാഫിക് പൊലീസിന്റെ എഫ്.ബി പേജില്‍ നല്‍കിയിരുന്നു. ഇതിനു താഴെയാണ് റാലിയെ പാക് അനുകൂലവും രാജ്യ വിരുദ്ധവുമായി ചിത്രീകരിച്ചു ഇദ്ദേഹം പോസ്റ്റിട്ടത്.
കോഴിക്കോട് പൗരാവലിയോ ? എന്താണ് ഹേ, ഒരു പറ്റം രാഷ്ട്ര വിരുദ്ധ, പാക് അനുകൂലികള്‍ നടത്തുന്ന പ്രോഗ്രാം എങ്ങനെയാണ് പൗരാവലിയുടേതാവുക എന്നാണ് സത്യപ്രകാശം കമന്റിട്ടിരിക്കുന്നത്.
ഇന്നലെ കോഴിക്കോട് നടന്ന റാലി എല്ലാം മതവിഭാഗങ്ങളും പങ്കെടുത്ത കോഴിക്കോട്ടെ പൗരാവലിയുടെ റാലിയായിരുന്നു. രാഷട്രീയ പാര്‍ട്ടിയുടെ പതാകകള്‍ പോലും ഇല്ലാതെ ദേശീയ പതാക മാത്രം ഉയര്‍ത്തിയാണ് ഇന്നലെ കോഴിക്കോട്ട് റാലി നടന്നത്.
ബി.ജെ.പി അല്ലാത്ത എല്ലാ രാഷട്രീയ പാര്‍ട്ടി നേതാക്കളും പങ്കെടുത്തിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് പ്രചരിച്ചതോടെ ഇദ്ദേഹം പോസ്റ്റ് മുക്കുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹം ഫെയ്‌സ് ബുക്ക് വഴി മാപ്പുപറയുകയും ചെയ്തു. സത്യപ്രകാശിനെതിരേ യൂത്ത് കോണ്‍ഗ്രസ് നേതാവ് എം.ശിബു പൊലീസ് കമ്മീഷണര്‍ക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയിരിക്കുകയാണ്. കലക്ടര്‍ ഇദ്ദേഹത്തോട് വിശദീകരണം ചോദിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."