HOME
DETAILS
MAL
വിഴിഞ്ഞം ആയിരം ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്ന് അദാനി ഗ്രൂപ്പ്
backup
June 09 2016 | 14:06 PM
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി ആയിരം ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്ന് അദാനി ഗ്രൂപ്പ്. കരാര്‍ വ്യവസ്ഥ മാറാതെ നിശ്ചയിച്ച പ്രകാരം പദ്ധതി നടപ്പാക്കുമെന്നും പദ്ധതിയെ പറ്റി യാതൊരു വിധത്തിലുള്ള ആശങ്ക വേണ്ടെന്നും അദാനി ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ കരണ്‍ അദാനി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനു ശേഷം നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ നിന്നും അദാനി ഗ്രൂപ്പ് പിന്മാറുന്നെന്നുള്ള വാര്‍ത്തകള്‍ വ്യാജമാണെന്നും അദാനി ഗ്രൂപ്പ് തലവന്‍ ഗൗതം അദാനിയുടെ മകനായ കരണ്‍ അദാനി പറഞ്ഞു. കുളച്ചല്‍ തുറമുഖം ഏറ്റെടുക്കാന്‍ പദ്ധതിയില്ലെന്നും കരണ്‍ അദാനി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."