HOME
DETAILS

സാക്ഷരതാ പരീക്ഷയില്‍ റെക്കോര്‍ഡ് പങ്കാളിത്തം

  
backup
January 07 2020 | 14:01 PM

%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7%e0%b4%b0%e0%b4%a4%e0%b4%be-%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b1%e0%b5%86%e0%b4%95

തിരുവനന്തപുരം: സാക്ഷരതാ മിഷന്‍ മികവുത്സവത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നടന്ന സാക്ഷരതാ പരീക്ഷയില്‍ മൂന്നിരട്ടി വര്‍ധന. കഴിഞ്ഞ വര്‍ഷം നടത്തിയ മികവുത്സവത്തില്‍ മൊത്തം 10,076 പേര്‍ പരീക്ഷയെഴുതിയതെങ്കില്‍ ഇത്തവണ 35,621 ആയി ഉയര്‍ന്നു. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ ഏപ്രില്‍ ഒന്നിന് 2,000 കോളനികളില്‍ ആരംഭിച്ച പ്രത്യേക സാക്ഷരതാ പദ്ധതിയാണ് നേട്ടത്തിനു പിന്നിലെന്ന് സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ് ശ്രീകല പറഞ്ഞു.
ഈ പരിപാടിയിലൂടെ മാത്രം 31,653 പേര്‍ സാക്ഷരതാ പരീക്ഷ എഴുതി. സംസ്ഥാനത്തെ 100 പട്ടികജാതി കോളനികളില്‍ നടപ്പാക്കിവരുന്ന നവചേതന പദ്ധതിയില്‍ 1,762 പേരും തീരദേശ സാക്ഷരതാ പദ്ധതിയായ അക്ഷരസാഗരത്തില്‍ 2,206 പേരും സാക്ഷരതാ പരീക്ഷയെഴുതി. മൊത്തം പരീക്ഷാര്‍ഥികളില്‍ 29,397 പേര്‍ സ്ത്രീകളാണ്. കോട്ടയം നെടുംകുന്നം പഞ്ചായത്തില്‍ പരീക്ഷയെഴുതിയ തങ്കപ്പനാണ് (95) ഏറ്റവും പ്രായം കൂടിയ പഠിതാവ്. കൊല്ലം ശംഭൂവെളി കോളനിയില്‍ പരീക്ഷയെഴുതിയ ബാബുവാണ് (14) പ്രായം കുറഞ്ഞത്. ഏറ്റവും കൂടുതല്‍ പേര്‍ സാക്ഷരതാ പരീക്ഷയെഴുതിയത് തിരുവനന്തപുരം ജില്ലയിലാണ് 5,137 പേര്‍.
സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും വിദ്യാഭ്യാസപരമായി ഏറ്റവും പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനത്തെ 2,000 കോളനികളാണ് പദ്ധതിക്കായി തിരഞ്ഞെടുത്തത്. സാക്ഷരതാ മിഷന്റെ 2,000 പ്രേരക്മാരുടെ പ്രവര്‍ത്തനം ഈ കോളനികളിലേക്കുകൂടി വിന്യസിപ്പിച്ചു. പട്ടികജാതി, ആദിവാസി, തീരദേശ കോളനികളാണ് ഇതിനായി തിരഞ്ഞെടുത്തത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍ദേശിച്ച കോളനികളില്‍ പ്രേരക്മാരുടെ നേതൃത്വത്തില്‍ അടിസ്ഥാന സാക്ഷരത, ഭരണഘടനാ സാക്ഷരത ഉള്‍പ്പെടെയുള്ള സാമൂഹ്യസാക്ഷരതാ പരിപാടികളും സംഘടിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago