നാല് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാന്‍ അനുമതി
ന്യൂഡല്‍ഹി: നാലു പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യസമിതി തത്ത്വത്തില്‍ അംഗീകാരം നല്‍കി.
മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ട്രേഡിങ് കോര്‍പറേഷന്‍ ലിമിറ്റഡ് (എം.എം.ടി.സി), നാഷണല്‍ മിനറല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (എന്‍.എം.ഡി.സി), മെക്കോണ്‍, ഭാരത് ഹെവി ഇലക്ട്രോണിക്‌സ് ലിമിറ്റഡ് (ബി.എച്ച്.ഇ.എല്‍) എന്നിവയുടെ ഓഹരികളാണ് വിറ്റഴിക്കുന്നത്. എം.എം.ടി.സിയുടെ 49.78 ശതമാനവും എന്‍.എം.ഡി.സിയുടെ 10.10 ശതമാനവും മെക്കോണിന്റെയും ബി.എച്ച്.ഇ.എല്ലിന്റെയും 0.68 ശതമാനം വീതവും ഓഹരികളാണ് വില്‍ക്കുക.
ഒഡിഷ സര്‍ക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്‍ഡസ്ട്രിയല്‍ പ്രമോഷന്‍ ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഒഡിഷ ലിമിറ്റഡ് (ഐ.പി.ഐ.സി.ഒ.എല്‍), ഒഡിഷ മൈനിങ് കോര്‍പറേഷന്‍ (ഒ.എം.സി) എന്നിവയുടെ യഥാക്രമം 12, 20.47 ശതമാനം ഓഹരികള്‍ ലേലത്തിനു വയ്ക്കാനും തീരുമാനിച്ചു.
കേന്ദ്രസര്‍ക്കാരും ഒഡിഷ സര്‍ക്കാരും ചേര്‍ന്നുള്ള സംയുക്തപദ്ധതിയായ നീലാഞ്ചല്‍ ഇസ്പത് നിഗം ലിമിറ്റഡിനു കീഴിലാണ് ഇരുകമ്പനികളും പ്രവര്‍ത്തിക്കുന്നത്. ഓഹരി വില്‍ക്കാന്‍ വച്ച നാലു പൊതുമേഖലാ സ്ഥാപനങ്ങളിലും ഐ.പി.ഐ.സി.ഒ.എല്ലിനും ഒ.എം.സിക്കും ഓഹരിയുണ്ട്.
ഇതിലൂടെ ലഭ്യമാകുന്ന തുക സാമൂഹ്യമേഖലയില്‍ നിക്ഷേപിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."